ന്യൂനമർദം രൂപപ്പെട്ടതിനാൽ നഗരത്തിൽ കനത്തമഴയ്ക്ക് സാധ്യത: ദുരന്ത നിവാരണസേന രംഗത്ത്

rain

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ തെക്ക്-കിഴക്ക് ഭാഗത്തായി ന്യൂനമർദം രൂപപ്പെട്ടതിനാൽ വടക്കൻ തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർന്ന് ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ ദുരന്തനിവാരണസേനകളെ നിയോഗിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ബുധനാഴ്ച 15 മുതൽ 20 സെന്റീമീറ്റർവരെ മഴപെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കടകളിൽ അവശ്യസാധനങ്ങൾ വാങ്ങാനായി ജനങ്ങളുടെ വൻതിരക്ക് അനുഭവപ്പെട്ടു. ദുരന്തനിവാരണസേനയുടെ 18 സംഘങ്ങളെ നാല് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

Read More

എം.ടി.സി. ബസിനും മെട്രോയ്ക്കും ഇനി ഒരേ ടിക്കറ്റ്: മൊബൈൽ ആപ്പ് തയ്യാറാകുന്നു

ചെന്നൈ : എം.ടി.സി. ബസിനും മെട്രോ തീവണ്ടിക്കും ഒരേടിക്കറ്റ് നടപ്പിലാക്കാനായി മൊബൈൽ ആപ്പ് തയ്യാറാകുന്നു. അടുത്ത ജനുവരിയോടെ മൊബൈൽ ആപ്പ് തയ്യാറാക്കാനായി സ്വകാര്യ കമ്പനിയ്ക്ക് ടെൻഡർ നൽകിയിട്ടുണ്ട്. ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (സി.യു.എം.ടി.എ.) മെട്രോ തീവണ്ടിയ്ക്കും എം.ടി.സി. ബസിനും ഒരേ ആപ്പ് തയ്യാറാക്കാനായി ആറ്‌ മാസം മുൻപ്‌ തീരുമാനമെടുത്തിരുന്നു. എം.ടി.സി.-മെട്രോ അധികൃതരുമായും ചർച്ചകളും നടത്തിയിരുന്നു. വീട്ടിൽനിന്ന് ബസ് വഴി മെട്രോ സ്റ്റേഷനിലേക്കും മെട്രോസ്റ്റേഷനിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള ബസിന്റെ സമയക്രമവും ആപ്പ് വഴി അറിയാൻ കഴിയും. നന്ദനത്തിൽനിന്ന് മെട്രോ തീവണ്ടി വഴി സെക്രട്ടറിയേറ്റിലേക്ക്…

Read More

സംസ്ഥാനത്ത് 4 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: അടുത്ത നാല് ദിവസം തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, കൃഷ്ണഗിരി, ധർമപുരി, സേലം, തിരുപ്പത്തൂർ ജില്ലകളിലെ മലയോര മേഖലകളിൽ നാളെ (ഒക്ടോബർ 2) ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്: കുമരി കടലിലും തമിഴ്‌നാടിൻ്റെ ഉൾപ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ, ഇന്ന് തമിഴ്‌നാട്ടിൽ ചില സ്ഥലങ്ങളിലും പുതുവായ്, കാരക്കൽ പ്രദേശങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ…

Read More

‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ

ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി…

Read More

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ :ബോളിവുഡിലെ പ്രശസ്ത നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് വീട്ടിൽ വച്ച് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട് .ഗോവിന്ദയുടെ കാലിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.45 ഓടെ വീട്ടിൽ നിന്ന് പുറത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം.പരിക്കേറ്റ ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ഐ.ഐ.ടി. കാംപസിലെ മാനുകൾ ചാകുന്നു

ചെന്നൈ : മദ്രാസ് ഐ.ഐ.ടി കാംപസിലെ പുള്ളിമാനുകളിൽ ചിലത് ചത്തത് ക്ഷയരോഗം ബാധിച്ചാണെന്ന് സംശയം. മാനുകളുടെ ശരീരാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഗിണ്ടി നാഷണൽ പാർക്കുമായി അതിർത്തി പങ്കിടുന്ന മദ്രാസ് ഐ.ഐ.ടി. കാംപസിൽ ഒട്ടേറെ മാനുകൾ സ്വൈരവിഹാരം നടത്തുന്നുണ്ട്. അതിൽ ചിലത് കഴിഞ്ഞദിവസം അസുഖംവന്ന് ചത്തിരുന്നു. മരണകാരണം ടി.ബി.യാണെന്നത് നിലവിൽ സംശയം മാത്രമാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ അറിയിച്ചു. ചത്ത മാനുകളുടെ ശരീരഭാഗങ്ങൾ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലേക്ക് പരിശോധനയ്ക്കായി…

Read More

തെരുവുനായ്ക്കളെ പിടിക്കാൻ തുടങ്ങി; ആദ്യദിവസം പിടിച്ചത് 21 നായകളെ

പൊള്ളാച്ചി : പൊള്ളാച്ചി നഗരത്തിലെ തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിക്കാൻ തുടങ്ങി. ആദ്യദിവസം രണ്ട്, ഒൻപത്, 10 വാർഡുകളിൽനിന്ന്‌ 21 നായ്ക്കളെ പിടിച്ചു. തെരുവുകളിൽ അലഞ്ഞുനടക്കുന്ന 500-ൽപ്പരം നായ്ക്കളെ പിടിക്കാനാണ്‌ പദ്ധതിയെന്ന്‌ നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

പാചക വാതക സിലിണ്ടറിന് വില കൂട്ടി

ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.

Read More

സൈബീരിയൻ ഹസ്‌കി ഉൾപ്പെടെ 11 വിദേശ നായയിനങ്ങളുടെപ്രജനനത്തിന് നിയന്ത്രണം;

ചെന്നൈ : ശീതമേഖലകളിൽ കണ്ടുവരുന്ന നായയിനങ്ങളുടെ പ്രജനനം വിലക്കിക്കൊണ്ടും നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് 11 വിദേശയിനങ്ങളുടെ പ്രജനനത്തിന് തമിഴ്‌നാട്ടിൽ വിലക്കുണ്ട്. വിദേശരാജ്യങ്ങളിലെ കാലാവസ്ഥയിൽ വളരേണ്ട നായകളെ കൃത്രിമപ്രജനനമാർഗങ്ങളിലൂടെ വളർത്തിയെടുക്കുന്നത് തടയണമെന്ന ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ പ്രജനനനയം ആവിഷ്‌കരിച്ചിരിക്കുന്നത്. പഗ്, ചൗ ചൗ, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്‌കൻ മാലമ്യൂട്ട്, സൈബീരിയൻ ഹസ്‌കി, നോർവീജിയൻ എൽക്ഹൗണ്ട്, ടിബറ്റൻ മാസ്റ്റഫ്, സെയിന്റ് ബർണാഡ് തുടങ്ങിയ ഇനങ്ങളുടെ പ്രജനനവും വിൽപ്പനയുമാണ് വിലക്കിയിരിക്കുന്നത്. രാജപാളയം, കൊമ്പൈ, ചിപ്പിപ്പാറൈ തുടങ്ങിയ നാടൻ ഇനങ്ങളുടെ…

Read More

അടുത്ത ദളപതിയാണോ? അവരായി മാറാൻ എനിക്ക് ഉദ്ദേശമില്ല; കൈയ്യടിപ്പിച്ച് ശിവകാർത്തികേയന്റെ മറുപടി

പ്രൊമോഷൻ പരിപാടിക്കിടെ ദളപതി ചിത്രം ​ഗോട്ടിൽ അതിഥി വേഷത്തിലെത്തിയതിനേക്കുറിച്ച് പറയുകയാണ് ശിവകാർത്തികേയൻ. അടുത്ത ദളപതിയാണോ എന്ന ചോദ്യത്തിനായിരുന്നു എസ്കെയുടെ മറുപടി. വിജയ്, സംവിധായകൻ വെങ്കട്ട് പ്രഭു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ശിവകാർത്തികേയന്റെ മറുപടി. “തമിഴ് സിനിമയ്ക്ക് ഒരു ദളപതി, ഒരു തല, ഒരു സൂപ്പർസ്റ്റാർ, ഒരു ഉലഗനായകൻ എന്നിവരേയുള്ളൂവെന്നും അവർക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും” ശിവകാർത്തികേയൻ പറഞ്ഞു. “ഇവരുടെയെല്ലാം സിനിമകൾ കണ്ടാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് ആഗ്രഹം, അല്ലാതെ അവരായി മാറാൻ…

Read More