ദീപാവലി ആഘോഷിക്കാൻ സ്വന്തം നാടുകളിലേക്ക് ആളുകളുടെ നെട്ടോട്ടം; ഒരുപോലെ തിങ്ങി ബസ് സ്റ്റാണ്ടുകളും റെയിൽവേ സ്റ്റേഷനും

ചെന്നൈ : ദീപാവലി ആഘോഷിക്കാൻ ആളുകൾ നഗരത്തിൽനിന്ന് സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടപ്പോൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വൻ തിരക്ക്. കഴിഞ്ഞദിവസംതന്നെ തിരക്ക് വർധിച്ചെങ്കിലും ബുധനാഴ്ച തിരക്ക് ഇരട്ടിച്ചു. സെൻട്രൽ, എഗ്മോർ റെയിൽവേ സ്റ്റേഷനുകൾ, കിളാമ്പാക്കം, കോയമ്പേട് ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് ദൃശ്യമായത്. തീവണ്ടികളിൽ റിസർവേഷൻ കിട്ടാതെ വന്നതോടെ ജനറൽ കംപാർട്ട്‌മെന്റുകളിൽ തിക്കുംതിരക്കുമായി. തുടർച്ചയായി നാല് ദിവസം അവധിയുള്ളതിനാൽ ഇത്തവണ ദീപവലിക്ക് മുൻ വർഷങ്ങളെക്കാൾ തിരക്കേറി. ഇത് മുന്നിൽ കണ്ട് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 14,000 പ്രത്യേക ബസ് സർവീസുകൾ…

Read More

ഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!

ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.

Read More

13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽ തള്ളി; യുവാവ് അറസ്റ്റിൽ

ചെന്നൈ : ശിവഗംഗയിൽ 13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽതള്ളിയ സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. ശിവഗംഗ കാട്ടാണിക്കുളം സ്വദേശി സതീഷ് കുമാറാണ് (32) പിടിയിലായത്. വ്യാഴാഴ്ച രാവിലെ ശിവഗംഗയ്ക്ക് സമീപം കൽക്കുളം ഗ്രാമത്തിലെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആരാണെന്നു വ്യക്തമല്ലാത്തതിനാൽ ദുരൂഹമരണത്തിനു കേസെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്ന് മധുര പോലീസ് സ്റ്റേഷനിൽ പരാതിലഭിച്ചതായി വിവരംലഭിച്ചു. അടുത്തിടെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ മകളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. ഭാര്യയെ പ്രസവത്തിനായി ഇതേആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സതീഷ് കുമാർ പെൺകുട്ടിയുമായി സൗഹൃദത്തിലായതെന്നും തുടർന്ന് വിജനമായസ്ഥലത്തു കൊണ്ടുപോയി…

Read More

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാ‍ർട്ടി പതാക ഉയർത്തുക. 600 മീറ്റർ റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍…

Read More

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സൂര്യ

ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്. ചടങ്ങിനിടയിൽ നടൻ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാൻ എന്നും അത്തരത്തിൽ നോക്കുകയാണെങ്കിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാൽ ബോസ്…

Read More

ഡ്രൈവറില്ലാ മെട്രോ പരീക്ഷണ ഓട്ടം ഉടൻ

ചെന്നൈ : മൂന്നുകോച്ചുകളടങ്ങിയ ഡ്രൈവറില്ലാ മെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം ഒക്ടോബർ 26-ന് നടത്തിയേക്കും. പൂനമല്ലി ഡിപ്പോയിലെ 820 മീറ്റർ ട്രാക്കിലാണ് പരീക്ഷണം. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽനിന്നെത്തിച്ച മെട്രോ കോച്ചുകൾ മെട്രോ വണ്ടിയുടെ ഡിപ്പോയിൽ പരിശോധിച്ചു. ബ്രേക്കുകളുടെ പ്രവർത്തനം, വെന്റിലേഷൻ, എയർകണ്ടീഷനിങ് ഉൾപ്പെടെയുള്ള മറ്റുസംവിധാനങ്ങളും പരിശോധിച്ചു.

Read More

ന്യൂനമർദം: ചുഴലിക്കാറ്റ് സാധ്യത: 28 തീവണ്ടികൾ റദ്ദാക്കി

ചെന്നൈ : മധ്യ ബംഗാൾഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ദക്ഷിണറെയിൽവേ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന 28 തീവണ്ടികൾ റദ്ദാക്കി. തമിഴ്‌നാട്, പുതുച്ചേരി, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് ഹൗറ, സാന്ദ്രഗച്ചി, ദർഭംഗ, പട്ന, ഖരഗ്പുർ, ഗുവാഹാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികളാണ് മുൻകരുതലെന്ന നിലയിൽ റദ്ദാക്കിയത്.

Read More

മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവം; അന്വേഷണം തുടങ്ങി മനുഷ്യാവകാശ കമ്മിഷൻ

ചെന്നൈ : തിരുനെൽവേലിയിൽ മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണംതുടങ്ങി. അതിനിടെ, സെന്റർ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ച് ഒരുസംഘം രക്ഷിതാക്കൾ ജില്ലാ കളക്ടർക്കു നിവേദനംനൽകി. മർദനത്തിൽ തങ്ങൾക്കു പരാതിയില്ലെന്നാണ് അവർ പറയുന്നത്. തിരുനെൽവേലിയിൽ ജൽ നീറ്റ് അക്കാദമി എന്ന പേരിൽ കോച്ചിങ് സെന്റർ നടത്തുന്ന ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടനെതിരേ വിദ്യാർഥികളെ മർദിച്ചതിനും അനുമതിയില്ലാതെ വനിതാഹോസ്റ്റൽ നടത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി. കണ്ണദാസനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഒളിവിൽപോയ ജലാലുദ്ദീനായി തമിഴ്‌നാട് പോലീസ് കേരളത്തിലും…

Read More

ചെന്നൈ കോർപ്പറേഷന്റെ ഈ ഭാഗങ്ങളിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ചെന്നൈ : ചെന്നൈ കോർപ്പറേഷന്റെ വിവിധയിടങ്ങളിൽ ബുധനാഴ്ച കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലവിതരണ അതോറിറ്റി അധികൃതർ അറിയിച്ചു. മെട്രോ റെയിൽവേയുടെ ഭൂഗർഭപാത നിർമിക്കാനായി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. പുരസൈവാക്കം ഹൈവേയിൽ മെട്രോ വാട്ടർ പൈപ്പ് ലൈൻ വിച്ഛേദിക്കുന്നതിനാൽ തണ്ടയാർപ്പേട്ട, പുരസവാക്കം, പെരിയമേട്, എഗ്‌മോർ, ചിന്താദിരിപ്പേട്ട, ഒട്ടേരി, സെബിയം, കീൽപ്പാക്കം, വില്ലിവാക്കം, ട്രിപ്ലിക്കേൻ തുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ കുടിവെള്ള വിതരണം മുടങ്ങുമെന്നും ജലവിതരണ അതോറിറ്റി അറിയിച്ചു.

Read More

മഴമാറി മാറിയപ്പോൾ ചെന്നെയിൽ കൂടിയത് അഞ്ച് ഡിഗ്രി ചൂട്

ചെന്നൈ : മഴ മാറിയതോടെ നഗരത്തിൽ ചൂട് അഞ്ച് ഡിഗ്രി കൂടി. മഴ പെയ്ത് ബുധനാഴ്ച 28 ഡിഗ്രിയുണ്ടായിരുന്ന ചൂട് വ്യാഴാഴ്ച 33 ഡിഗ്രിയായി ഉയർന്നു. കുറഞ്ഞ ചൂട് 23 ഡിഗ്രിയിൽനിന്ന് 25 ആയി. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചെന്നൈയിൽ വെയിലായിരുന്നു.  

Read More