Read Time:1 Minute, 8 Second
ചെന്നൈ : തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ബുധനാഴ്ച സമാപിക്കാനിരിക്കെ നേതാക്കൾ ആരോപണപ്രത്യാരോപണങ്ങൾ കടുപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
തിങ്കളാഴ്ച തിരുനെൽവേലിയിലെ അംബാസമുദ്രത്തിലായിരുന്നു മോദിയുടെ പ്രചാരണം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം തിരുനെൽവേലിയിലും കോയമ്പത്തൂരിലും പ്രചാരണം നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
പരസ്യപ്രചാരണം അവസാനഘട്ടത്തിലായപ്പോഴേക്കും ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കളും കളം നിറയുകയാണ്.