സംസ്ഥാനത്തെ കാറ്റാടിയന്ത്രങ്ങൾ വഴിയുള്ള വൈദ്യുതോത്പാദനത്തിൽ വൻവർധന

0 0
Read Time:1 Minute, 27 Second

ചെന്നൈ : തമിഴ്നാട്ടിൽ കാറ്റാടിയന്ത്രങ്ങളിലൂടെയുള്ള വൈദ്യുതോത്പാദനത്തിലൂടെ മേയ് മാസത്തെ ഉത്പാദനത്തിൽ വൻവർധന.

തിങ്കളാഴ്ച 10.27 കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. മേയ്‌മാസത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വൈദ്യുതി ലഭിക്കുന്നത് ഇതാദ്യമാണെന്ന് വൈദ്യുതിവകുപ്പ് അധികൃതർ അറിയിച്ചു.

ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി എട്ടുമുതൽ ഒമ്പതുകോടി യൂണിറ്റ് വൈദ്യുതിയാണ് ദിവസവും കാറ്റാടിയന്ത്രങ്ങൾ വഴി ഉത്പാദിച്ചിരുന്നത്.

2022 ജൂലായ് ഒമ്പതിന് 12.02 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതാണ് നിലവിലെ റെക്കോഡ്.

ഈ വർഷം മേയ്‌മുതൽ ഒമ്പതുകോടി യൂണിറ്റ് വൈദ്യുതിയാണ് ലഭിച്ചത്.

അതേസമയം, കാറ്റാടിയന്ത്രങ്ങൾ വഴി ലഭിക്കുന്ന വൈദ്യുതി സർക്കാർ ഉപയോഗപ്പെടുത്തണമെന്നും ഒരുയൂണിറ്റ് വൈദ്യുതിക്ക് നൽകുന്ന നിരക്ക് വർധിപ്പിക്കണമെന്നും കാറ്റാടി യന്ത്രഉടമകളുടെ സംഘടന പ്രസിഡന്റ് കെ. വെങ്കിടാചലം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts