ചെന്നൈ : കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് ഓമന്ദുരാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെഷൻസ് കോടതി തിങ്കളാഴ്ച അദ്ദേഹത്തിനെതിരേ കുറ്റംചുമത്താനിരിക്കെയാണിത്. പുഴൽ സെൻട്രൽ ജയിലിലായിരുന്ന ബാലാജിക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണംകഴിച്ചതിനുശേഷം പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നെന്ന് ജയിൽവൃത്തങ്ങൾ പറഞ്ഞു. ഉടൻ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. അവിടെനിന്ന് ഓമന്ദുരാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അറസ്റ്റിലായ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് നേരത്തേ ഇതേ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീടദ്ദേഹത്തിനെ കാവേരി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തു. നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന്…
Read MoreAuthor: Chennai Vartha
നിയമസഭാ തിരഞ്ഞെടുപ്പ്: ഡി.എം.കെ. അഞ്ചംഗ ഏകോപന സമിതിയിൽ ഉദയനിധിയും; മറ്റ് അംഗങ്ങൾ ഇവർ
ചെന്നൈ : രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി.എം.കെ. യുടെ പ്രധാന സമിതിയിൽ ഉദയനിധി സ്റ്റാലിനെ ഉൾപ്പെടുത്തി. അഞ്ചംഗ ഏകോപന സമിതിയിലേക്കാണ് നിയമിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉദയനിധിക്ക് ഉപമുഖ്യമന്ത്രി പദവി നൽകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യസമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോടെ ഡി.എം.കെ.യുടെ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കായികമന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്.…
Read Moreനിപ; ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു…
Read Moreഉപമുഖ്യമന്ത്രി പദം പദവി ലഭിക്കാൻ യോഗ്യത മുഖ്യമന്ത്രിയുടെ മകൻ എന്നത് മാത്രം; ഉദയനിധിയെ പരിഹസിച്ച് അണ്ണാ ഡി.എം.കെ.
ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി പദവി ലഭിക്കാൻ കായികമന്ത്രി ഉദയനിധി സ്റ്റാലിനുള്ള യോഗ്യത മുഖ്യമന്ത്രി സ്റ്റാലിന്റെ മകനായത് മാത്രമാണെന്ന് അണ്ണാ ഡി.എം.കെ. പാർട്ടിയുടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കാനുള്ള അവകാശം ഡി.എം.കെ.യ്ക്കുണ്ട്. എന്നാൽ ഒട്ടേറെ മുതിർന്ന നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആരെയും സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കാത്തതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ചോദിച്ചു. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയകുമാർ. മറ്റ് പ്രധാന നേതാക്കളെ തഴഞ്ഞു ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നതിന് കാരണം ഡി.എം.കെ. യിൽ കുടുംബ രാഷ്ട്രീയമായതിനാലാണെന്നും ജയകുമാർ കുറ്റപ്പെടുത്തി. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന…
Read Moreവമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ; ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്ന തുക
ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം. ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics 2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‍ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയുടെ അഭിമാന…
Read Moreകേരളത്തിൽ നിപ; അതിർത്തിയിൽ ജാഗ്രത; ചെക്‌പോസ്റ്റുകളിൽ ജീവനക്കാരെ നിയോഗിച്ച് ആരോഗ്യവകുപ്പ്
ചെന്നൈ : കേരളത്തിൽ നിപമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ തമിഴ്‌നാട് ജാഗ്രതാ നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട്ടിൽ ആർക്കും നിപ ബാധയില്ലെന്നും നിലവിലുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാൽ മതിയെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരള അതിർത്തിയിൽ കോയമ്പത്തൂർ, നീലഗനിരി, തിരുപ്പുർ, തേനി, തെങ്കാശി, കന്യാകുമാരി ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിപയോട് സാമ്യമുള്ള രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമാന ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനയ്ക്കു വിധയമാക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
Read Moreനഗരത്തിൽ രണ്ടാംഘട്ട മെട്രോ റെയിൽവേ പാതകളുടെ നിർമാണം; നേരിട്ട് പുരോഗതി നിരീക്ഷിച്ച് ഉദയനിധി സ്റ്റാലിൻ
ഇന്ത്യൻ 2 ഒടിടി യിലേക്ക്
സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നു. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ടു ഒടിടിയിലേക്ക് വരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച കൊണ്ട് ഇന്ത്യന്‍2 ആകെ നേടിയത് 72 കോടി രൂപയാണ്. എട്ടാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴിലില്‍…
Read Moreകോൺഗ്രസ് പാർട്ടി ശക്തിപ്പെടാൻ സംസ്ഥാനത്തുടനീളം യാത്ര; രാഹുൽ ഉദ്ഘാടനം ചെയ്യും
ചെന്നൈ : പാർട്ടി ശക്തിപ്പെടുത്തുന്നതിന് തമിഴ്‌നാട്ടിലുടനീളം യാത്രനടത്താൻ സംസ്ഥാന കോൺഗ്രസ് തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യാത്ര ഉദ്ഘാടനംചെയ്യും. കന്യാകുമാരിമുതൽ ചെന്നൈവരെയും നാഗപട്ടണംമുതൽ നീലഗിരിവരെയുമാണ് യാത്ര. രാഹുൽ ഗാന്ധി കാണിച്ചപാതയിൽ ശരിയായദിശയിലാണ് കോൺഗ്രസ് മുന്നേറുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവ പെരുന്തുഗൈ പറഞ്ഞു. പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചാൽ തമിഴ്‌നാട്ടിൽ അധികാരത്തിലേക്കുള്ളദൂരം കുറയും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യമുന്നണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്. -അദ്ദേഹം പറഞ്ഞു.
Read Moreപ്രതീക്ഷ മങ്ങി; മണ്ണിനടിയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കർണാടക
ബെംഗളൂരു: അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ റഡാര്‍ സിഗ്‌നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്തെന്നും ഇതില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊട്ടടുത്ത പുഴയില്‍ ചെറുദ്വീപ് പോലെ മണ്‍കൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തെരച്ചില്‍ തുടരും. എല്ലാ സാധ്യതകളും പരിശോധിക്കും. തെരച്ചില്‍ ആരംഭിച്ച്…
Read More