റോഡപകടങ്ങളുടെ കണക്കിൽ തമിഴ്‌നാട് രണ്ടാം സ്ഥാനത്ത്; 2022-ൽ റോഡപകടങ്ങളിൽ മരിച്ചത് 1.6 ലക്ഷത്തോളം പേർ

ചെന്നൈ : 2022ൽ രാജ്യത്തുടനീളം റോഡപകടങ്ങളിൽ മരിച്ചത് 1.6 ലക്ഷം പേർ. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ യുപി ഒന്നാം സ്ഥാനത്തും തമിഴ്നാട് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കഴിഞ്ഞ വർഷം 1,68,491 പേർ റോഡപകടങ്ങളിൽ മരിച്ചതായി റിപ്പോർട്ട് സമർപ്പിച്ചത്. 2021-ൽ ഇത് 1,53,972 ഉം 2020-ൽ 1,38,383 ഉം ആയിരുന്നു. അതുപോലെ, 2022-ൽ 4,61,312, 2021-ൽ 4,12,432, 2020-ൽ 3,72,181 എന്നിങ്ങനെയാണ് റോഡപകടങ്ങളുടെ കണക്കുകൾ. കഴിഞ്ഞ വർഷം യുപിയിലാണ്…

Read More

അയ്യപ്പനെ കാണാന്‍ നൂറാം വയസ്സില്‍ ആദ്യമായി പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ

അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ നൂറാം വയസില്‍ കന്നിമല ചവിട്ടി വയനാട്ടില്‍ നിന്നൊരു മാളികപ്പുറം ശബരിമല സന്നിധാനത്തെത്തി. തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ ആദ്യമായി ശബരിമലയിലെത്തിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമായിരുന്നു പാറുക്കുട്ടിയമ്മയുടെ ശബരിമലയാത്ര.   1923-ല്‍ ജനിച്ചെങ്കിലും ശബരിമലയിലെത്തി ദര്‍ശനം നടത്താനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് തന്‍റെ നൂറാം വയസിലാണ്. ഈ പ്രായത്തിലും അയ്യനെ അതിയായ ആഗ്രഹത്തോടുകൂടിയാണ് വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ കാണാനെത്തിയത് . മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ…

Read More