ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് സുപ്രീം കോടതി

ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് സുപ്രീം കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്‌റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകളെ വിലക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. ഇതോടെ തമിഴ്‌നാട്ടിലേക്ക് സർവീസ്‌നടത്തുന്ന ബസുകൾ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും തടയുകയായിരുന്നു. ഇത്തരത്തിൽ കടന്നുപോകുന്ന ബസുകളെ തടയരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇൗ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടു. കേരളത്തിൽനിന്ന് കർണാടക, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസ് സർവീസുകളും തമിഴ്‌നാട് സർക്കാരിന്റെ പുതിയനടപടിമൂലം…

Read More

ദേശീയതലത്തിൽ ജാതിസെൻസസ്: തമിഴ്‌നാട് പ്രമേയം കൊണ്ടുവരും

ചെന്നൈ : ദേശീയതലത്തിൽ ജാതിസെൻസസ് നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. സംവരണപ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ സെൻസസിനൊപ്പം ജാതിതിരിച്ചുള്ള കണക്കുകൂടി എടുക്കുകമാത്രമാണ് പരിഹാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വണ്ണിയർ സമുദായത്തിന് 10.5 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പി.എം.കെ. അംഗങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുൻ സർക്കാർ കൊണ്ടുവന്ന വണ്ണിയർ സംവരണം ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നുവെന്ന് നിയമമന്ത്രി എസ്. രഘുപതി ചൂണ്ടിക്കാണിച്ചു. ജാതിസെൻസസ് നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം കൊണ്ടുവന്നാലേ നിയമപരമായി നിലനിൽക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.…

Read More

തമിഴ്‌നാട് ബി.ജെ.പി.യിൽ പ്രശ്നങ്ങൾ പുകഞ്ഞുതന്നെ

ചെന്നൈ : തമിഴ്‌നാട് ബി.ജെ.പി.യിലെ മുതിർന്നനേതാവ് തമിഴിസൈ സൗന്ദർരാജനെതിരേ അഴിമതിയാരോപണവുമായി പാർട്ടിയിൽനിന്ന് രാജിവെച്ച തിരുച്ചി സൂര്യ. പുതുച്ചേരിയിൽ ലെഫ്റ്റ്‌നന്റ്‌ ഗവർണറുടെ ചുമതല വഹിച്ചപ്പോൾ തമിഴിസൈ അവിടെ വൻ അഴിമതിനടത്തിയെന്നും ഇതിന്റെ പട്ടിക ഉടൻ പുറത്തുവിടുമെന്നും സൂര്യ എക്സിൽ കുറിച്ചു. മണൽമാഫിയകളിൽനിന്ന് കോടികൾ നേടുന്ന സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളെക്കുറിച്ചുള്ള വിവരവും പുറത്തുവിടുമെന്ന് സൂര്യ വ്യക്തമാക്കി. തമിഴിസൈയെ വിമർശിച്ചതിനെത്തുടർന്നാണ് അണ്ണാമലൈ അനുകൂലിയായിരുന്ന തിരുച്ചി സൂര്യയെ പാർട്ടി ഒ.ബി.സി. വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. ഇതോടെ പാർട്ടിവിടാൻ സൂര്യ തീരുമാനിക്കുകയായിരുന്നു. പാർട്ടി വിട്ടാലും അണ്ണാമലൈയെ അനുകൂലിക്കുമെന്നും…

Read More

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള പ്രത്യേക തീവണ്ടികൾ റദ്ദാക്കി; വിശദാംശങ്ങൾ

ചെന്നൈ : യാത്രത്തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് കൊച്ചുവേളിയിലേക്ക് ജൂൺ 26, ജൂലായ് മൂന്ന് എന്നീ തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി (06043) സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. കൊച്ചുവേളിയിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് ജൂൺ 27, ജൂലായ് നാല് എന്നീ തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേക വണ്ടിയും (06044) റദ്ദാക്കി. താംബരത്തുനിന്ന് മംഗളൂരു ജങ്ഷനിലേക്ക് ജൂൺ 28, 30 തീയതികളിലെ പ്രത്യേക തീവണ്ടി(06047)യും മംഗളൂരുവിൽനിന്ന് താംബരത്തേക്ക് ജൂൺ 29, ജൂലായ് ഒന്ന് തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേകവണ്ടിയും (06048) റദ്ദാക്കി.

Read More

കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം, മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരു മരണം

കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. എറണാകുളത്തെ മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More

സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം : ഉദയനിധി സ്റ്റാലിന് ജാമ്യമനുവദിച്ചു

ചെന്നൈ : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെപേരിലുള്ള കേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു. ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്‌ കോടതിയിൽ ചൊവ്വാഴ്ച ഉദയനിധി നേരിട്ടുഹാജരായി. ഒരുലക്ഷം രൂപയുടെ ഈടിന്മേലാണ് ജാമ്യം. ഉദയനിധിയോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിരുന്നു. കേസ് ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ്-ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ഉദനയനിധി നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്. ഡെങ്കിപ്പനിയെയും കൊതുകുകളെയും മലമ്പനിയെയും കൊറോണ വൈറസിനെയും തുടച്ചുനീക്കുന്നതുപോലെ സനാതനധർമത്തെയും തുടച്ചുനീക്കണമെന്നായിരുന്നു പരാമർശം. തുടർന്ന് ബി.ജെ.പി.,…

Read More

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചു: എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു

ചെന്നൈ : ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർപൊട്ടി നിയന്ത്രണംവിട്ട കാർ എതിരേവന്ന ലോറിയിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു. വെല്ലൂരിൽ നടന്ന അപകടത്തിൽ ചെന്നൈ തൗസന്റ് ലൈറ്റ്‌സ് സ്വദേശിനി അശ്വതിയാണ് (19) മരിച്ചത്. അശ്വതിക്ക്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളായ വിഷ്ണു (19), ദ്രാവിഡ് (21), ശക്തിപ്രിയ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുകൾ ഒന്നിച്ച് ചെന്നൈയിൽനിന്ന് ഏലഗിരിയിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ വെല്ലൂരിന് സമീപം മോട്ടൂരിൽ എത്തിയപ്പോഴായിരുന്നു കാറിന്റെ മുൻവശത്തെ ടയർപൊട്ടിയത്.

Read More

ചെന്നൈ വിമാനത്താവളത്തിന് മൂന്നാഴ്ചയ്ക്കിടെ ഏഴാമത്തെ ബോംബ് ഭീഷണി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് മൂന്നാഴ്ചയ്ക്കിടെ ഏഴാമത്തെ ബോംബ് ഭീഷണി. വിമാനത്താവള അധികൃതർക്കാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. വിമാനത്താവളത്തിലെ ശൗചാലയത്തിലും യാത്രക്കാർ കാത്തിരിക്കുന്ന സ്ഥലത്തും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വിമാനത്താവളത്തിൽ ഉടനെ തിരച്ചിൽ ആരംഭിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ്. പോലീസ് എന്നിവരുടെ യോഗം വിളിച്ചുചേർത്തു. മുൻകരുതലെന്ന രീതിയിൽ വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കാനും അധികൃതർ നിർദേശിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിനും തിങ്കളാഴ്ച ബോംബ് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ പല വിമാനത്താവളങ്ങൾക്കും ബോംബ്…

Read More

കള്ളക്കുറിച്ചി വിഷമദ്യ വിൽപ്പന; ഡി.എം.കെ.യുടെ ഒത്താശയോടെയെന്ന് പളനിസ്വാമി

ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യവിൽപ്പന നടക്കുന്നുണ്ടായിരുന്നുവെന്ന് നേരത്തേതന്നെ ഡി.എം.കെ. നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഡി.എം.കെ.യിലെ പ്രമുഖനേതാക്കളുടെ ഒത്താശയോടെയാണ് ഇവിടെ വിൽപ്പന നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷമദ്യദുരന്തത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ. കള്ളക്കുറിച്ചിയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പളനിസ്വാമി. സംസ്ഥാനത്ത് വ്യാജമദ്യവും മറ്റു ലഹരിപദാർഥങ്ങളും വ്യാപകമായി വിൽക്കുന്നുണ്ട്. എന്നാൽ ഇതുതടയാൻ സർക്കാർ നടപടിയെടുക്കുന്നില്ല. ഇതിന്റെ ഫലമായിട്ടാണ് ഇത്രയേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമെന്നും പളനിസ്വാമി പറഞ്ഞു. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദവി…

Read More

ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ട് കീറിയെറിഞ്ഞ് ബി.ജെ.പി. കൗൺസിലർ

ചെന്നൈ : വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് കെ. ചന്ദ്രു സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ചെന്നൈകോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ കീറിയെറിഞ്ഞു. ബി.ജെ.പി. കൗൺസിലറായ ഉമാ ആനന്ദനാണ് റിപ്പോർട്ടിന്റെ പകർപ്പുമായി യോഗത്തിൽഎത്തുകയും അത് കീറിയെറിയുകയും ചെയ്തത്. ഹിന്ദുവിരുദ്ധമാണ് റിപ്പോർട്ട് എന്നായിരുന്നു ഇവരുടെ ആരോപണം. ജാതി തിരിച്ചറിയുന്ന തരത്തിൽ ചരടുകൾ അടക്കമുള്ള അടയാളങ്ങൾ വിദ്യാർഥികൾ ധരിക്കാൻപാടില്ലെന്ന് ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധവുമായി എത്തിയ ഉമ, കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെവന്നതോടെയാണ് റിപ്പോർട്ട് കീറിയെറിഞ്ഞതിന് ശേഷം യോഗംബഹിഷ്‌കരിച്ചത്. ഉമയുടെ…

Read More