ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് നഗരത്തിൽ അടിഞ്ഞുകൂടിയ 7622 മെട്രിക്ക് ടൺ മാലിന്യം ചെന്നൈ കോർപ്പറേഷൻ നീക്കംചെയ്തു. 255.02 മെട്രിക്ക് ടൺ കെട്ടിട അവശിഷ്ടങ്ങളും നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മഴയെത്തുടർന്ന് പകർച്ചപ്പനി ബാധിച്ച പ്രദേശങ്ങളിൽ ചെന്നൈ കോർപ്പറേഷൻ അധികൃതർ 192 പ്രത്യേക മെഡിക്കൽക്യാമ്പുകൾ നടത്തി. 10,226 പേരെ ഡോക്ടർമാർ പരിശോധിച്ചു.
Read MoreCategory: Chennai Local
വെള്ളക്കെട്ട്; ചെന്നൈ സെൻട്രൽ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ മാറ്റം
ചെന്നൈ : ചെന്നൈ വ്യാസർപാടിയിൽ റെയിൽപ്പാളത്തിലുണ്ടായ വെള്ളക്കെട്ടുമൂലം ചെന്നൈ സെൻട്രലിൽനിന്നുള്ള ഏതാനും തീവണ്ടികൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. ചെന്നൈ സെൻട്രലിൽനിന്ന് ജോലാർപേട്ടയിലേക്ക് ശനിയാഴ്ച വൈകീട്ട് പോകേണ്ടിയിരുന്ന യേലഗിരി എക്സ്‌പ്രസും (16089) തിരിച്ച് ഞായറാഴ്ച രാവിലെ ജോലാർപേട്ടയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇതേവണ്ടിയും (16090) റദ്ദാക്കി. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22638) ശനിയാഴ്ച ആർക്കോണത്ത് യാത്രയവസാനിപ്പിച്ചു. ഞായറാഴ്ച രാവിലത്തെ ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷ്യൽ (06113) ചെന്നൈ ബീച്ചിൽനിന്ന് പുറപ്പെടും. ഗൊരഖ്പുർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്‌പ്രസും (12511) ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസും (13351) ചെന്നൈ സെൻട്രലിൽ വരാതെ കൊറുക്കുപേട്ടുവഴി തിരിച്ചുവിട്ടു.
Read Moreകേരളത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ട പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക്…
Read Moreസംസ്ഥാനത്തെ ബസുകളിൽ ദിവസവും 57.07 ലക്ഷം സ്ത്രീകൾക്ക് സൗജന്യയാത്ര: ചെലവായത് 9000 കോടി രൂപ
ചെന്നൈ : ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കായി 9143 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ദിവസവും 57.07 ലക്ഷം സ്ത്രീകൾ സൗജന്യയാത്ര നടത്തുന്നുണ്ട്. സൗജന്യയാത്രയിലൂടെ ഒരുമാസം ഒരുസ്ത്രീക്ക് ശരാശരി 888 രൂപ ലാഭിക്കാനാകുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് പുതുതായാരംഭിച്ച 399 റൂട്ടുകളിലായി 725 ബസുകൾ സർവീസ് നടത്തുന്നുണ്ട്. 519 പഴയ ബസ് റൂട്ടുകളിലൂടെ 638 ബസുകൾ കൂടുതലായും സർവീസ് നടത്തുന്നുണ്ട്. കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുകയെന്ന ലക്ഷ്യത്തോടെ കരാറടിസ്ഥാനത്തിൽ 8682 ബസുകളും 2578 പുതിയബസുകളും സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തുന്നുണ്ട്. 2022-23, 2023-24 സാമ്പത്തികവർഷങ്ങളിൽ…
Read Moreവിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സൂര്യ
ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്. ചടങ്ങിനിടയിൽ നടൻ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാൻ എന്നും അത്തരത്തിൽ നോക്കുകയാണെങ്കിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാൽ ബോസ്…
Read Moreന്യൂനമർദം: ചുഴലിക്കാറ്റ് സാധ്യത: 28 തീവണ്ടികൾ റദ്ദാക്കി
ചെന്നൈ : മധ്യ ബംഗാൾഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ദക്ഷിണറെയിൽവേ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന 28 തീവണ്ടികൾ റദ്ദാക്കി. തമിഴ്‌നാട്, പുതുച്ചേരി, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് ഹൗറ, സാന്ദ്രഗച്ചി, ദർഭംഗ, പട്ന, ഖരഗ്പുർ, ഗുവാഹാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികളാണ് മുൻകരുതലെന്ന നിലയിൽ റദ്ദാക്കിയത്.
Read Moreമഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വിരുന്നു നടത്തി സ്റ്റാലിൻ
ചെന്നൈ : മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വിരുന്ന് നടത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തന്റെ നിയോജകമണ്ഡലമായ കൊളത്തൂരിലാണ് സ്റ്റാലിൻ വിരുന്നു നടത്തിയത്. 600-ൽ ഏറെ ശുചീകരണത്തൊഴിലാളികൾക്ക് ബിരിയാണി അടക്കം വിഭവങ്ങളുമായി വിരുന്നു നൽകിയതിന് ഒപ്പം അരി ഉൾപ്പെടെ 10 അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റും നൽകി. ചിലർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത സ്റ്റാലിൻ പിന്നീട് അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് റോഡുകളിൽ അടിഞ്ഞു കൂടിയ മാലിന്യം അതിവേഗം നീക്കം ചെയ്യുന്നതിന് രാത്രിയിലും പകലും ജോലി ചെയ്ത തൊഴിലാളികളുടെ…
Read Moreകനത്ത മഴ; അമ്മ ഉണവകത്തിലൂടെ സൗജന്യ ഭക്ഷണ വിതരണം നടത്തി
ചെന്നൈ : രണ്ടുദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ തമിഴ്‌നാട്ടിലെ അമ്മ ഉണവകത്തിലൂടെ ബുധനാഴ്ച സൗജന്യമായി മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്തു. വ്യാഴാഴ്ചയും സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അമ്മ ഉണവകത്തിനു സമീപമുള്ള വീടുകളിലുള്ളവർക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും സൗജന്യ ഭക്ഷണം അനുഗ്രഹമായി. കനത്തമഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു. പല വീടുകൾക്കും കേടുപാടുകളും പറ്റി. അതിനാൽ പാചകം ചെയ്യാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നവരേറെയാണ്.
Read Moreചായക്കടയിൽനിന്ന് വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി; കഴിച്ച മൂന്നുപേർ ചികിത്സയിൽ
പഴനി : ദിണ്ടിക്കൽ-ട്രിച്ചി റോഡ് എൻ.ജി.ഒ. കോളനിയിലെ ഒരു ചായക്കടയിൽനിന്ന് വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി. വടകഴിച്ച അമ്മയും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു. മൂവരെയും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിണ്ടിക്കൽ എൻ.ജി.ഒ. കോളനി പെരിയാർകോളനിയിലെ പ്യൂല (28), മകൻ സഞ്ജയ് (നാല്), സുഹൃത്ത് അശ്വതി (23) എന്നിവർക്കാണ് ഛർദ്ദിയും മയക്കവും ഉണ്ടായത്. പ്യൂല, ദിണ്ടിക്കൽ-ട്രിച്ചി റോഡിൽ ഉഴവർചന്ത ഭാഗത്തുള്ള ഒരു ചായക്കടയിൽനിന്ന് എട്ട് ഉഴുന്നുവട വാങ്ങി വീട്ടിൽക്കൊണ്ടുപോയിരുന്നു. ഇത് കഴിക്കുന്നതിനിടെയാണ് ഒരു വടയുടെ ഉള്ളിൽ പഴുതാരയെ കണ്ടത്.…
Read Moreമലയാളികൾ ഉൾപ്പെടെ നാലുപേർ കഞ്ചാവുമായി പിടിയിൽ
കോയമ്പത്തൂർ : രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 24 കിലോഗ്രാം കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലപ്പുറം സ്വദേശികളായ എ. അബ്ദുൾവാഹിദ് (29), കെ. റിസ്വാൻ ഉൾഹഖ് (23), വെള്ളലൂർ എടയാർപാളയത്തുള്ള എസ്. നവനീതൻ (29) എന്നിവർ പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലാകുകയായിരുന്നു.
Read More