ചെന്നൈയിൽ എന്തുകൊണ്ട് അർദ്ധരാത്രി പവർ കട്ട് ഉണ്ടായത്? – വൈദ്യുതി ബോർഡിൻ്റെ വിശദീകരണം

ചെന്നൈ: ഇന്നലെ രാത്രി ചെന്നൈയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. ചെന്നൈ തിരുവല്ലിക്കേണി, ചേപ്പാക്കം, കോട്ടൂർപുരം മൈലാപ്പൂർ, തേനാംപേട്ട്, നന്ദനം, അഡയാർ, മണ്ടൈവേലി, ചൂളൈമേട്, മാധവരം, വടക്കൻ ചെന്നൈ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഇതുമൂലം പൊതുജനങ്ങൾ ഉറക്കമില്ലാതെ വലഞ്ഞു. ഈ സാഹചര്യത്തിലാണ് പവർ കട്ടിൻ്റെ കാരണം തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് വിശദീകരിച്ചിരിക്കുന്നത്. മണാലി സബ് സ്റ്റേഷനിൽ പെട്ടെന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് ചെന്നൈയിലുടനീളം വൈദ്യുതി മുടങ്ങിയതായി തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് X പേജിൽ പങ്കുവെച്ച വിശദീകരണത്തിൽ, “ഇന്നലെ രാത്രി മണാലിയിലെ സബ്…

Read More

റെയിൽവേ കനിഞ്ഞു: ഓണക്കാലത്ത് പാലക്കാട് വഴി പ്രത്യേക ട്രെയിൻ സർവീസ്

ചെന്നൈ : ഒടുവിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പാലക്കാട് വഴി കണ്ണൂർ, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ. ഒരു മാസത്തിലധികമായി ഉന്നയിക്കുന്ന ആവശ്യമാണ് ഓണാഘോഷം തുടങ്ങുന്നതിന് ഒരു ദിവസംമുൻപേ റെയിൽവേ അനുവദിച്ചത്. ചെന്നൈ-മംഗളൂരു പ്രത്യേക വണ്ടി ചെന്നൈ സെൻട്രലിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.10-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06161) പിറ്റേന്ന് രാവിലെ 8.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.45-ന് തിരിക്കുന്ന വണ്ടി(06162) പിറ്റേന്ന് രാവിലെ 11.13-ന് ചെന്നൈയിലെത്തും. ഒരു ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, 12 സ്ലീപ്പർ…

Read More

മദ്രാസ് ഹൈക്കോടതി ജഡ്ജിയിൽനിന്ന് പണംതട്ടാൻ ശ്രമം

ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുസംഘം പണം കവരാൻ ശ്രമിച്ചതായി പരാതി. ഇക്കാര്യം വ്യക്തമാക്കി ജഡ്ജിക്കുവേണ്ടി സഹായി കൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. മുംബൈ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മിഷൻ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഏതാനും ദിവസംമുൻപ് അജ്ഞാതൻ ജഡ്ജിയെ മൊബൈൽഫോണിൽ ബന്ധപ്പെട്ടത്. ജഡ്ജിയുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റുമായി പോലീസെത്തുമെന്നുമായിരുന്നു ഭീഷണി. അതിനുമുൻപ് കേസ് ഒതുക്കിത്തീർക്കാൻ പണം…

Read More

ശ്രീലങ്കൻ സേനയുടെ കപ്പൽ ബോട്ടിലിടിച്ചു; നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ബോട്ടിലിടിച്ച് നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ത്യ- ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്ത കൊടിയക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നാഗപട്ടണം സെരുത്തൂർ സ്വദേശി ധർമന്റെ ഫൈബർ ബോട്ടാണ് കപ്പലിടിച്ച് മറിഞ്ഞത്. ശക്തിവേൽ, ദേവരാജ്, കാർത്തികേയൻ, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തങ്ങളുടെ പരിക്കുകൾ പോലും വകവെക്കാതെ ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ വെള്ളത്തിൽനിന്നു പൊക്കിയെടുത്ത് ആറ് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. അതിനുശേഷം മറ്റു മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. 6.50 ലക്ഷം രൂപ വിലമതിപ്പുള്ള യമീൻ വലകൾ, ജി.പി.എസ്. ഉപകരണങ്ങൾ, മൊബൈൽ തുടങ്ങിയവ…

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ച നടത്തി; പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യത

ചെന്നൈ : പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് മോട്ടോഴ്‌സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോർഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാൻ കമ്പനി അധികൃതർ ഈ മാസം അവസാനം തമിഴ്‌നാട് സന്ദർശിക്കുമെന്നാണ് അറിയുന്നത്. മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോർഡ് മോട്ടോഴ്‌സ് അധികൃതരുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്‌നാടുമായി ഫോർഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തമിഴ്‌നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോർഡ്…

Read More

പാർട്ടി പ്രവർത്തകർക്ക് സ്റ്റാലിന്റെ പേരിൽ അവാർഡ്; വിശദാംശങ്ങൾ

ചെന്നൈ : പാർട്ടി പ്രവർത്തകർക്കായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പേരിൽ ഡി.എം.കെ. അവാർഡ് ഏർപ്പെടുത്തി. മുൻ മന്ത്രിയും മുൻ എം.പി. യുമായ എസ്.എസ്. പളനിമാണിക്യത്തിനാണ് ആദ്യ അവാർഡ്. ഡി.എം.കെ.യുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും മികച്ച സംഭാവന നൽകിയവർക്കാണ് ഓരോ വർഷവും എം.കെ സ്റ്റാലിൻ പുരസ്കാരം നൽകുക. 1985-ൽ എം. കരുണാനിധിയാണ് പാർട്ടി പ്രവർത്തകർക്ക് അവാർഡ് നൽകുന്നരീതി തുടങ്ങിവെച്ചത്.

Read More

സിനിമാചിത്രീകരണം കാണുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ : റെയിൽവേ സ്റ്റേഷനിൽ സിനിമാചിത്രീകരണം കാണുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആമ്പൂർ ആസാദ് നഗറിലെ മസ്താജ് അഹമ്മദാണ് (22) മരിച്ചത്. ആമ്പൂർ റെയിൽവേ സ്റ്റേഷനിൽ വിജയ് സേതുപതി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നത്. മസ്താജ് അഹമ്മദും കൂട്ടുകാരും 100-ഓളം സിനിമാപ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മസ്താജ് അഹമ്മദിനെ ഉടൻ ആമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സനൽകിയിയെങ്കിലും രാവിലെ മരിച്ചു. ജോലാർപ്പേട്ട റെയിൽവേ പോലീസ് കേസ് രജിസ്റ്റർചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു കപടശാസ്ത്ര പ്രചാരണം നടത്തിയതായി ആരോപണം

ചെന്നൈ : പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു ചെന്നൈയിലെ സ്കൂളുകളിൽ നടത്തിയ വിവാദ പ്രഭാഷണം യൂട്യൂബിൽനിന്നു നീക്കി. തന്റെ പ്രഭാഷണത്തിൽ അധിക്ഷേപകരമായി ഒന്നുമില്ലായിരുന്നെന്നും തെറ്റിദ്ധാരണ കാരണമാണ് പരാതികൾ ഉയർന്നതെന്നുമാണ് മഹാവിഷ്ണു പോലീസിനു മൊഴി നൽകിയത്. ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ വ്യക്തിത്വ വികസന ക്ലാസ് എന്ന പേരിൽ ആത്മീയ പ്രഭാഷണം നടത്തിയ മഹാവിഷ്ണു കപടശാസ്ത്രം പ്രചരിപ്പിക്കുകയും ഭിന്നശേഷിക്കാരെ അവഹേളിക്കുകയും ചെയ്തെന്നാണ് പരാതി. പ്രഭാഷണത്തിന്റെ വീഡിയോ മഹാവിഷ്ണുതന്നെ യൂ ട്യൂബിലിട്ടിരുന്നു. ഇയാൾ അറസ്റ്റിലായതിനു പിന്നാലെയാണ് യൂ ട്യൂബ് അത് നീക്കം ചെയ്തത്. 15 ദിവസത്തേക്കു റിമാൻഡു…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വിമാനത്തിൽ ലൈംഗിക ഉപദ്രവം: തമിഴ്‌നാട് സ്വദേശിയായ 51-കാരന് മൂന്നുവർഷം തടവ്

ബെംഗളൂരു : ദോഹ – ബെംഗളൂരു വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 51-കാരന് ബെംഗളൂരുവിലെ അതിവേഗ പ്രത്യേക കോടതി മൂന്നുവർഷം തടവുവിധിച്ചു. തമിഴ്‌നാട് സ്വദേശി അമ്മാവാസി മുരുകേശനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ മദ്യലഹരിയിലായിരുന്ന മുരുഗേശൻ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

Read More

‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി 

ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…

Read More