കള്ളപ്പണം വെളുപ്പിക്കല്‍: ഒടുവിൽ തമിഴ്നാട് മുൻമന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് സെന്തില്‍ ബാലജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. 2011 മുതല്‍ 2015 വരെ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളില്‍ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. 2023 ജൂണ്‍ 13നാണ് സെന്തില്‍…

Read More

മദ്രാസ് സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വി.സി. ഇല്ലാതെ ബിരുദ ദാനം;

ചെന്നൈ : മദ്രാസ് സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ ചൊവ്വാഴ്ച 1,06,789 വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് ചാൻസലർ ഇല്ലാതെയാണ് ബിരുദദാനച്ചടങ്ങ് നടന്നത്. ഡിഗ്രി സർട്ടിഫിക്കറ്റിൽ വി.സി. ക്കു പകരം സംസ്ഥാന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പ്രദീപ് യാദവാണ് ഒപ്പിട്ടത്. സർക്കാറും ഗവർണറും തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലർ പദം ഒഴിഞ്ഞു കിടക്കുകയാണ്. ഇതുകാരണം ബിരുദദാനച്ചടങ്ങ് നീണ്ടുപോയി. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോഴാണ് വി.സി. ഇല്ലെങ്കിലും ബിരുദദാനച്ചടങ്ങ് നടത്താൻ സിൻഡിക്കേറ്റ്…

Read More

കാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള  സ്കൂൾ അവധി നീട്ടി: വിശദാംശങ്ങൾ

ചെന്നൈ: സ്കൂളുകളിൽ കാൽക്കൊല്ല പരീക്ഷയ്ക്കുശേഷമുള്ള അവധി ഒക്‌ടോബർ ആറുവരെ നീട്ടി. ഈമാസം 27-ന് പരീക്ഷയവസാനിക്കും. 28 മുതൽ ഒക്‌ടോബർ രണ്ടുവരെയാണ് അവധിനൽകിയിരുന്നത്. എന്നാൽ, മുൻവർഷങ്ങളിലെപ്പോലെ ഒൻപതുദിവസംതന്നെ അവധിവേണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപകസംഘടനകൾ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. തുടർന്നാണ് അവധി ഒക്‌ടോബർ ആറുവരെ നീട്ടി ഉത്തരവിട്ടത്.

Read More

വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി 2 സ്ത്രീകളുൾപ്പെടെ 6 പേർ മരിച്ചു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനായി സ്റ്റാലിൻ മോദിയെ കാണും

stalin modi

ചെന്നൈ : തമിഴ്‌നാടിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മോദി-സ്റ്റാലിൻ കൂടിക്കാഴ്ച ഡൽഹിയിൽ വെള്ളിയാഴ്ചയുണ്ടാവുമെനാണ് അറിയുന്നത്.

Read More

എമിറേറ്റ്‌സിന്റെ ചെന്നൈ-ദുബായ് വിമാനത്തില്‍ പുക ഉയർന്നത് യാത്രക്കാർക്ക് ഇടയിൽ പരിഭ്രാന്തി പരത്തി; വിശദാംശങ്ങൾ

ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാ‍ർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. ബോഡിങിനായി യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം. പിന്നീട് വിമാനത്തിലെ അധിക ഇന്ധനം മാറ്റുകയും അഗ്നിശമന സേനയെത്തി എഞ്ചിന്‍ തണുപ്പിക്കുകയുമായിരുന്നു. വിമാനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി പിന്നീട് യാത്ര തിരിച്ചു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശങ്ങൾ ഇങ്ങനെ

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്. ഒക്ടോബര്‍ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മദ്യം കഴിച്ചാല്‍ പാര്‍ട്ടി അണികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണമെന്ന് ആനന്ദ് പാര്‍ട്ടി കേഡര്‍മാരോട് നിര്‍ദേശിച്ചതായി…

Read More

കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ തള്ളി 

തൃശൂർ:കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി 40 വയസ്സുള്ള അരുൺ ആണ് കൊല്ലപ്പെട്ടത്. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിന് പിന്നാലെ എത്താമെന്ന് പറഞ്ഞ്…

Read More

റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ നീക്കംചെയ്യണമെന്ന് ദക്ഷിണറെയിൽവേ

ചെന്നൈ : ചെന്നൈ റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യഷോപ്പുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണറെയിൽവേ അധികൃതർ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടാസ്മാക്) അധികൃതർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. മൂന്നുദിവസംമുൻപ്‌ ചെന്നൈക്കടുത്ത്‌ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്‌നൽ ബോക്സിലെ ബോൾട്ടുകൾ അഴിച്ചിട്ടിരുന്നു. ഇത്‌ പുലർച്ചെയുള്ള സബർബൻ സർവീസുകളെ ബാധിച്ചിരുന്നു. പലപ്പോഴും ടാസ്മാക് ഷോപ്പുകൾക്കു സമീപത്തുനിന്ന് തീവണ്ടിക്കു കല്ലെറിയുന്നത് പതിവാണെന്നും റെയിൽവേ അധികൃതർ അയച്ചകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ പ്രവർത്തിക്കുന്നതായി…

Read More

സ്‌കൂൾവിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് പദ്ധതി ഒരുക്കി മദ്രാസ് ഐ.ഐ.ടി.

ചെന്നൈ : സ്കൂൾവിദ്യാർഥികൾക്കായി മദ്രാസ് ഐ.ഐ.ടി. നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാസയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്‌േട്രാണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലാണ് കോഴ്‌സ്. എട്ടാഴ്ചത്തെ കോഴ്‌സിന്റെ ക്ലാസുകൾ ഓൺലൈനായിരിക്കും. 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ക്ലാസ് ഒക്ടോബർ 21-ന് തുടങ്ങും. പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സ്കൂളുകൾക്ക് https://school-connect.study.iitm.ac.in/ എന്ന ലിങ്ക് വഴി രജിസ്റ്റർചെയ്യാം. വിദ്യാർഥികൾക്ക് പുതുതലമുറ വിഷയങ്ങളെപ്പറ്റി മികച്ച അവബോധം നൽകുക എന്നതാണ് കോഴ്‌സിന്റെ ഉദ്ദേശ്യം. മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധ അധ്യാപകരാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യബാച്ചിൽ 500 സ്കൂളുകളിൽനിന്നായി…

Read More