വീട്ടമ്മ തനിച്ചിരിക്കെ വീടിന് നേരെ പെട്രോൾ നിറഞ്ഞ കുപ്പിയെറിഞ്ഞ് ആക്രമണം; പ്രതികൾ പോലീസ് പിടിയിൽ

ചെന്നൈ : കഞ്ചാവ് സംഘത്തെ എതിർത്തതിനെത്തുടർന്ന് വീട്ടമ്മ തനിച്ചിരിക്കെ വീടിനുനേരെ മൂന്നംഗ സംഘം പെട്രോൾ കത്തിച്ച് കുപ്പിയെറിഞ്ഞു. വീടിന്റെ ഒരുഭാഗത്ത് കുപ്പിവീണെങ്കിലും വീട്ടമ്മയ്ക്ക് പരിക്കേറ്റില്ല. ടി.പി.ചത്രം ഒൻപതാം സ്ട്രീറ്റിൽ താമസിക്കുന്ന അമുദയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇവരുടെ വീടിന് സമീപം ഇരുന്ന് ഒരു കൂട്ടംയുവാക്കൾ കഞ്ചാവ് ഉപയോഗിച്ചശേഷം പതിവായി ബഹളം വെയ്ക്കാറുണ്ട്. ഇതിനെ അമുദ എതിർത്തിരുന്നു. സംഭവത്തിൽ അമുദ ടി.പി. ചത്രം പോലീസിൽ പരാതി നൽകി. വീടിന് നേരെ ആക്രമണം നടത്തിയത് സന്തോഷ്(24), മനോജ് കുമാർ(20) ഉൾപ്പെടെ മൂന്ന് പേരാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ…

Read More

89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവള ജീവനക്കാരന് ഒരുവർഷം തടവ്

ചെന്നൈ : 89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവളജീവനക്കാരന് ഒരുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. എ.ഡി. കാർത്തികേയനെയാണ് (38) ആലന്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2017 സെപ്റ്റംബർ നാലിനാണ് കാർത്തികേയൻ അറസ്റ്റിലായത്. കാർഗോ ടെർമിനൽ ഡ്യൂട്ടിയിലായിരുന്ന ഇയാളിൽനിന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) ഒരുകിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. കേസിൽ ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. ഒമാനിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ചതാണ് സ്വർണമെന്നും അദ്ദേഹം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും കാർത്തികേയൻ പറഞ്ഞതായി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി.…

Read More

ബെംഗളൂരു കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുകടത്ത്‌ നടത്തുന്ന സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ചെന്നൈ : ബെംഗളൂരു കേന്ദ്രീകരിച്ച്‌ മെത്താഫെറ്റാമിനടക്കം മയക്കുമരുന്നുവിൽപ്പന നടത്തിവന്ന കെനിയൻ സ്വദേശിനിയുൾപ്പെടെ മൂന്നുപേരെ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കെനിയൻ സ്വദേശിനി ഇ.വി. ബോനുകെ (26), ദിണ്ടിക്കൽ സ്വദേശി പ്രവീൺകുമാർ, കോയമ്പത്തൂർ രാമനാഥപുരം സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുകടത്തിന് നേതൃത്വം നൽകുന്നത് കെനിയൻ സ്വദേശിയാണെന്ന് പോലീസ് വെളിപ്പെടുത്തി. കോളേജ് വിദ്യാർഥികളെ വലയിലാക്കി അവർ വഴിയാണ് ലഹരിവസ്തുക്കൾ വിറ്റിരുന്നത്. കുറച്ച് ദിവസംമുമ്പ് 102 ഗ്രാം മെത്താഫെറ്റാമിനുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീൺകുമാർ, വിനോദ് എന്നിവരെക്കുറിച്ച് തെളിവ് ലഭിക്കുന്നത്.

Read More

വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിന് 20 വർഷം കഠിനതടവ്

ചെന്നൈ : വിവാഹവാഗ്ദാനം നൽകി സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവും 7,000 രൂപ പിഴയും. തേനി ഉത്തമപാളയം സ്വദേശി എസ്. മണികണ്ഠനെയാണ് (31) തിരുപ്പൂർ മഹിളാകോടതി ജഡ്ജി ശ്രീധർ ശിക്ഷിച്ചത്. സർക്കാർ സംവിധാനം മുഖേന പെൺകുട്ടിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. 2021-ലാണ് സംഭവം നടന്നത്.

Read More

മദ്യലഹരിയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു

ചെന്നൈ : നവവധുവിനെ മദ്യലഹരിയിൽ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു. വിഴുപുരം വിരനാമൂരിൽ സുകുമാറാണ് (28) ഭാര്യ ദിവ്യയെ (20) ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയത്. സാമൂഹികമാധ്യമത്തിലൂടെ കഴിഞ്ഞവർഷമാണ് സുകുമാറും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. സുകുമാർ പതിവായി മദ്യപിക്കുന്നതിൽ ദിവ്യക്ക്‌ എതിർപ്പുണ്ടായിരുന്നു. ഇതിന്റെപേരിൽ ഇരുവരുംതമ്മിൽ പലതവണ വഴക്കുണ്ടായി. കഴിഞ്ഞദിവസം വീണ്ടും സുകുമാർ മദ്യപിച്ചെത്തിയതോടെ ദിവ്യയുമായി വാക്കേറ്റമുണ്ടായി. വഴക്കിനിടെ ഇരുമ്പുകമ്പിയെടുത്ത് ദിവ്യയുടെ തലയ്ക്കടിച്ച സുകുമാർ പിന്നീട് വീട്ടിൽനിന്ന് കടന്നുകളഞ്ഞു. ദിവ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു.

Read More

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ കലാക്ഷേത്രയിലെ മലയാളിയായ മുൻഅധ്യാപകന് ജാമ്യം.

ചെന്നൈ : മുൻവിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ കലാക്ഷേത്രയിലെ മുൻഅധ്യാപകനും മലയാളിയുമായ ശ്രീജിത്ത് കൃഷ്ണയ്ക്ക് ജാമ്യം. ശ്രീജിത്ത് കൃഷ്ണയുടെ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ടി.വി. തമിഴ്‌സെൽവിയാണ് ജാമ്യം അനുവദിച്ചത്. കലാക്ഷേത്രയിൽ 15 വർഷംമുമ്പ് അധ്യാപകനായിരുന്ന ശ്രീജിത്ത് കൃഷ്ണയിൽനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്ന് ആരോപിച്ച് ഇപ്പോൾ വിദേശത്തുതാമസിക്കുന്ന രണ്ട് വിദ്യാർഥിനികളാണ് ഇ-മെയിൽ മുഖേന പോലീസിന് പരാതിനൽകിയത്. ഏപ്രിൽ 22-നാണ് ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽനിന്ന് ശ്രീജിത്ത് അറസ്റ്റിലായത്. ശ്രീജിത്തിനെതിരേ കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും അനാവശ്യമായി ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ പോലീസ് ശ്രമിക്കുകയാണെന്നും ഇയാളുടെ അഭിഭാഷകൻ…

Read More

വാക്കുതർക്കം; കോയമ്പേട് ചന്തയിലെ തൊഴിലാളിയെ ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു

ചെന്നൈ : വാക്‌തർക്കത്തെത്തുടർന്ന് കോയമ്പേട് ചന്തയിലെ തൊഴിലാളിയെ യുവാവ് ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു. പെരമ്പല്ലൂർ സ്വദേശിയായ ചുമട്ടുതൊഴിലാളി ശേഖർ (48) ആണ് മരിച്ചത്. രാത്രി ചന്തയ്ക്കു സമീപമുള്ള ഹോട്ടലിനുമുന്നിൽ ഉറങ്ങിയ ശേഖറിനെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് ശക്തി എന്നയാൾ വിളിച്ചുണർത്തിയതാണ് പ്രശ്നത്തിനുതുടക്കം. തുടർന്നുണ്ടായ വാക്‌തർക്കം ആക്രമണത്തിൽ കലാശിച്ചു.

Read More

കാമുകിയോടുള്ള ദേഷ്യം; യുവതി സഞ്ചരിച്ച ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ചെന്നൈ : കാമുകിയോടുള്ള ദേഷ്യത്തിന്റെ പേരിൽ ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ ജില്ലയിലെ നരസിംഹപാളയത്തിലാണ് സംഭവം. ഇവിടെയുള്ള പ്രേം കുമാറാണ് തന്നോട് പിണങ്ങിയ കാമുകി സഞ്ചരിച്ച സർക്കാർ ബസിന് നേരേ ബോംബെറിഞ്ഞത്. ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതിനാൽ ബസിൽ കൊള്ളാതെ റോഡിൽവീണ് പെട്രോൾ ബോംബ് പൊട്ടി. എന്നാൽ, യാത്രക്കാർ ഭയന്ന് ബസിൽനിന്ന് ഇറങ്ങിയോടി. ബസ് ഡ്രൈവറുടെ പരാതിയെത്തുടർന്ന് പിന്നീട് പ്രേം കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.വി.സി.കെ. പ്രാദേശിക നേതാവായ അരുമരാജിന്റെ മകനായ പ്രേംകുമാർ പോളിടെക്‌നിക്ക് ഡിപ്ലോമ പൂർത്തിയാക്കി ജോലി അന്വേഷിക്കുകയാണ്. പഠനകാലം…

Read More

കൈക്കൂലി കേസ്; എൻജിനിയർക്ക് തടവുശിക്ഷ

ചെന്നൈ: കൈക്കൂലി വാങ്ങിയെന്ന കേസിൽ തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡ് മുൻ എൻജിനിയർക്ക് ഒരുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. ശരവണംപട്ടി വൈദ്യുതി ഓഫീസിൽ ജോലിചെയ്തിരുന്ന ഡി.എം. രവീന്ദ്രനാണ് (60) കോയമ്പത്തൂർ അഴിമതിവിരുദ്ധ പ്രത്യേക കോടതി ജഡ്ജി എസ്. മോഹനരമ്യ ശിക്ഷ വിധിച്ചത്. വീടിനുസമീപം നിന്ന വൈദ്യുതത്തൂൺ നീക്കാൻ ദേവരാജിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Read More

യുട്യൂബ് ചാനൽ അഭിമുഖത്തെത്തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം; ചെന്നൈയിൽ യുട്യൂബ് ചാനൽ പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ : ദ്വയാർഥപ്രയോഗങ്ങളുള്ള അഭിമുഖം പുറത്തുവിട്ടതിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ച കേസിൽ യുട്യൂബ് ചാനൽ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങൾകൊണ്ടു ശ്രദ്ധേയരായ വീര ടോക്‌സ് ഡബ്ൾ എക്സ് എന്ന യുട്യൂബ് ചാനൽ പ്രവർത്തകരായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആർ. ശ്വേതയുമാണ് (23) അറസ്റ്റിലായത്.

Read More