കുപ്രസിദ്ധ കുറ്റവാളിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു

ചെന്നൈ : തിരുനൽവേലിയിലെ കുപ്രസിദ്ധ കുറ്റവാളി ദീപക് രാജയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. ഒട്ടേറെ കേസുകളിൽ പ്രതിയായ രാജയെ മേയ് 20-നാണ് ആറംഗസംഘം കൊലപ്പെടുത്തിയത്. കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ സിറ്റി പോലീസ് അറസ്റ്റുചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രതിശ്രുത വധുവിനും സുഹൃത്തുക്കൾക്കുമൊപ്പം പാളയംകോട്ടയിലെ ഒരു ഹോട്ടലിലെത്തിയപ്പോഴാണ് രാജ കൊല്ലപ്പെട്ടത്.

Read More

ടെലിവിഷൻ അവതാരകയുടെ പീഡന പരാതിയിൽ പൂജാരി പിടിയിൽ

ചെന്നൈ : ടെലിവിഷൻ അവതാരകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന ക്ഷേത്രപൂജാരിയെ അറസ്റ്റുചെയ്തു. മണ്ണടി കാളികാമ്പാൾക്ഷേത്രത്തിലെ പൂജാരി കാർത്തിക് മുനുസ്വാമിയെ കൊടൈക്കനാലിലെ ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റുചെയ്തത്. ക്ഷേത്രദർശനത്തിടെ പരിചയപ്പെട്ട തന്നെ മയക്കുമരുന്നുകലർന്ന പാനീയം നൽകിയശേഷം ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്. പിന്നീട് വിവാഹവാഗ്ദാനം നൽകി നിരന്തരം ചൂഷണംചെയ്തു. രണ്ടാഴ്ചമുമ്പ് യുവതി പോലീസിൽ പരാതി നൽകിയപ്പോൾ കാർത്തിക് ഒളിവിൽ പോവുകയായിരുന്നു.

Read More

200 കോടി തട്ടിയ പ്രതി പിടിയിൽ

ചെന്നൈ : നിക്ഷേപതുകയുടെ ഇരട്ടിതുക തിരിച്ചുനൽകാമെന്ന് പറഞ്ഞ് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുപ്പൂർ ആലംപാളയത്തെ ദീപക് തിലകിനെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.ടി.എം. ഗ്രൂപ്പ് കമ്പനി എന്നപേരിലുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ. 20 മാസത്തിനുള്ളിൽ നിക്ഷേപതുകയുടെ ഇരട്ടി നൽകാമെന്ന് വാഗ്ദാനംചെയ്ത് 8000 രൂപമുതൽ അഞ്ചുലക്ഷം രൂപവരെയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചത്. 20 മാസം കഴിഞ്ഞപ്പോൾ ഏതാനുംപേർക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തിരിച്ചുനൽകി. എന്നാൽ, ഭൂരിഭാഗംപേർക്കും നിക്ഷേപതുക തിരിച്ചുനൽകിയില്ല. 4000 പേരാണ് കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. ഒരുവർഷമായി…

Read More

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ചെന്നൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ പ്ലാസ് ഡോളി (31) യെയാണ് ബാതിക് എയർ വിമാനത്തിൽ കയറാനിരിക്കേ അറസ്റ്റുചെയ്തത്. പശ്ചിമ ബംഗാളിലെ വിലാസമാണ് ഡോളിയുടെ പാസ്പോർട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി. മലേഷ്യയിലേക്ക് പോകുന്നതിനായി ഏജന്റുമാർ മുഖേന വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നെന്ന് ഡോളി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറി.

Read More

ഒമ്പതുകാരനെ കുത്തിക്കൊന്ന 13-കാരൻ പിടിയിൽ

ചെന്നൈ : മധുര മേലൂരിൽ പതിമ്മൂന്ന് വയസ്സുകാരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരൻ മരിച്ചു. ഉറുദു സ്‌കൂളിലെ വിദ്യാർഥി ഷാനവാസാണ് മരിച്ചത്. ഇതേ സ്കൂളിലെ വിദ്യാർഥിയാണ് കുത്തിയത്. ഇരുവരും ബിഹാർ സ്വദേശികളാണ്. വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ കത്തികൊണ്ട് ഷാനവാസിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ മാലിന്യടാങ്കിൽ ഉപേക്ഷിച്ചു. ഷാനവാസിനെ കാണാതായതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയും തിരച്ചിലിനിടെ മൃതദേഹം മാലിന്യടാങ്കിൽനിന്ന് കണ്ടെത്തുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പതിമ്മൂന്നുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. പിന്നീട് ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു.  

Read More

ദേശവിരുദ്ധ പ്രവർത്തനം നടത്തിയ ഹിസ്ബത് തഹ്‌റീർ സംഘടനയുമായി ബന്ധം; നഗരത്തിൽ കൂടുതൽപ്പേർ പിടിയിലാകുമെന്ന് പോലീസ്

ചെന്നൈ : ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഹിസ്ബത് തഹ്റീർ എന്ന സംഘടനയിലെ ആറുപേർ അറസ്റ്റിലായതിനു പിന്നാലെ പോലീസന്വേഷണം ഊർജിതമാക്കി. ആറുപേരാണ് ചെന്നൈയിൽ വ്യത്യസ്തയിടങ്ങളിൽ കഴിഞ്ഞദിവസം പിടിയിലായത്. സംഘടനയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പേർ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽപ്പേർ അറസ്റ്റിലാകുമെന്നും സൈബർ ക്രൈം വിഭാഗം അറിയിച്ചു. ചെന്നൈ സ്വദേശി മൻസൂർ, മക്കളായ അമീർ ഹുെസെൻ, അബ്ദുൾ റഹ്‌മാൻ എന്നിവരുടെ അറസ്റ്റോടെയാണ് അന്താരാഷ്ട്ര ഇസ്‌ലാമിക് സംഘടനയായ ഹിസ്ബത് തഹ്റീറിന്റെ തമിഴ്‌നാട്ടിലെ ശക്തമായ സാന്നിധ്യത്തെക്കുറിച്ച് പോലീസിന്…

Read More

തനിച്ചു യാത്രചെയ്യുകയായിരുന്ന മലയാളിയുവതിക്കു നേരെ തീവണ്ടിയിൽ അതിക്രമം

ചെന്നൈ : ചെന്നൈ എഗ്‌മോർ- കൊല്ലം എക്സ്പ്രസ് തീവണ്ടിയിൽ നാട്ടിലേക്കു മടങ്ങുകയായിരുന്ന മലയാളിയുവതിക്കു നേരെ അതിക്രമം. തമിഴ്‌നാട് സ്വദേശിയായ വയോധികനാണ് കൊല്ലം സ്വദേശിനിയെ ആക്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പുതുച്ചേരിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. സുഹൃത്തുക്കൾ ഉറക്കത്തിലായിരുന്നു. വിരുദാചലം സ്റ്റേഷനിലെത്താറായപ്പോൾ യുവതി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചു. അപ്പോൾ അടുത്ത സീറ്റിലുണ്ടായിരുന്ന വയോധികൻ ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കുകയായിരുന്നു. ഇയാൾ യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞു. ഫോണെടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിച്ചെന്നും ഇതിനെ ചോദ്യംചെയ്തപ്പോൾ മർദിച്ചെന്നും യുവതി പറഞ്ഞു. സമീപമുണ്ടായിരുന്ന ഒരാളാണ് ഈ രംഗങ്ങൾ മൊബൈലിൽ…

Read More

തഞ്ചൂർ രാമലിംഗം വധക്കേസ്: പ്രതികളെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ തിരച്ചിൽ

ചെന്നൈ: തഞ്ചൂർ രാമലിംഗം വധക്കേസിൽ ഉൾപ്പെട്ടവരെ പിടികൂടാൻ കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥർ പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററിൽ, ‘കേസിൽ ആവശ്യമായ മേൽപ്പറഞ്ഞ 5 പേരുടെ ഫോട്ടോ, വയസ്സ്, വിലാസ വിശദാംശങ്ങൾ, മേൽപ്പറഞ്ഞ വ്യക്തികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ, ‘ദേശീയ അന്വേഷണ ഏജൻസി, നമ്പർ 10, മില്ലേഴ്‌സ് റോഡ്, പുരശൈവാക്കം, ചെന്നൈ 600010 എന്ന വിലാസത്തിൽ മൊബൈൽ സഹിതം അറിയിക്കാം. നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവയും സൂചിപ്പിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഒരു പ്രതിക്ക് അഞ്ച് ലക്ഷം രൂപയും അഞ്ച് പ്രതികൾക്ക്…

Read More

നഗരത്തിൽ അഞ്ചുമാസത്തിൽ കണ്ടെത്തിയത് 1300 സൈബർ തട്ടിപ്പുകേസുകൾ; ജാഗ്രതാ നിർദേശവുമായി പോലീസ്

ചെന്നൈ : ചെന്നൈയിൽ അഞ്ചു മാസത്തിനിടയിൽ നടന്നത് 1300-ലധികം സൈബർ തട്ടിപ്പുകൾ. പലർക്കും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും വരെ നഷ്ടമായിട്ടുണ്ട്. തനിച്ചു താമസിക്കുന്ന വയോധികർ, ഉയർന്ന വരുമാനമുള്ളവർ, സ്ത്രീകൾ എന്നിവരെയാണ് തട്ടിപ്പുകാർ കൂടുതലും ലക്ഷ്യമിടുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ചെന്നൈ സിറ്റി പോലിസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് മുന്നറിയിപ്പു നൽകി. ഈ വർഷം ജനുവരി മുതൽ ഇതുവരെ 1336 സൈബർ തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന വിളികളിലൂടെയാണ് തട്ടിപ്പു തുടങ്ങുക. ബ്ലൂഡാർട്ട് പോലുള്ള കൂറിയർ കമ്പനികളുടെ പ്രതിനിധികളെന്നൊക്കെ…

Read More

തനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗനിർണയം നടത്തിയ യുട്യൂബർ മാപ്പ് പറഞ്ഞു

ചെന്നൈ : തനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗം സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുട്യൂബർ ഇർഫാൻ ക്ഷാമപണം നടത്തി. പൊതുജനാരോഗ്യ ഡയറക്ടറെ നേരിൽക്കണ്ട് ക്ഷമാപണക്കത്ത് നൽകി. അറിവില്ലാതെ ചെയ്തതാണെന്നും വീഡിയോയിലൂടെ തെറ്റ് ഏറ്റുപറയാമെന്നും അറിയിച്ചു. തുടർന്ന് ലിംഗനിർണയത്തിനെതിരേ യുട്യൂബിലൂടെ ബോധവത്കരണം നടത്തണമെന്ന വ്യവസ്ഥയോടെ ഇർഫാനെതിരേയുള്ള നടപടികൾ ഉപേക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇർഫാനും ഭാര്യയും ദുബായ് സന്ദർശിച്ചപ്പോൾ അവിടെവെച്ചാണ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത്. പിന്നീട് പാർട്ടിനടത്തി ഇത് പ്രഖ്യാപിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന് ആരോഗ്യവകുപ്പ് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു. 30 ലക്ഷത്തോളംപേർ പിന്തുടരുന്ന…

Read More