വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സൂര്യ

ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്. ചടങ്ങിനിടയിൽ നടൻ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാൻ എന്നും അത്തരത്തിൽ നോക്കുകയാണെങ്കിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാൽ ബോസ്…

Read More

ഡ്രൈവറില്ലാ മെട്രോ പരീക്ഷണ ഓട്ടം ഉടൻ

ചെന്നൈ : മൂന്നുകോച്ചുകളടങ്ങിയ ഡ്രൈവറില്ലാ മെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം ഒക്ടോബർ 26-ന് നടത്തിയേക്കും. പൂനമല്ലി ഡിപ്പോയിലെ 820 മീറ്റർ ട്രാക്കിലാണ് പരീക്ഷണം. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽനിന്നെത്തിച്ച മെട്രോ കോച്ചുകൾ മെട്രോ വണ്ടിയുടെ ഡിപ്പോയിൽ പരിശോധിച്ചു. ബ്രേക്കുകളുടെ പ്രവർത്തനം, വെന്റിലേഷൻ, എയർകണ്ടീഷനിങ് ഉൾപ്പെടെയുള്ള മറ്റുസംവിധാനങ്ങളും പരിശോധിച്ചു.

Read More

ന്യൂനമർദം: ചുഴലിക്കാറ്റ് സാധ്യത: 28 തീവണ്ടികൾ റദ്ദാക്കി

ചെന്നൈ : മധ്യ ബംഗാൾഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ദക്ഷിണറെയിൽവേ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന 28 തീവണ്ടികൾ റദ്ദാക്കി. തമിഴ്‌നാട്, പുതുച്ചേരി, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് ഹൗറ, സാന്ദ്രഗച്ചി, ദർഭംഗ, പട്ന, ഖരഗ്പുർ, ഗുവാഹാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികളാണ് മുൻകരുതലെന്ന നിലയിൽ റദ്ദാക്കിയത്.

Read More

മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവം; അന്വേഷണം തുടങ്ങി മനുഷ്യാവകാശ കമ്മിഷൻ

ചെന്നൈ : തിരുനെൽവേലിയിൽ മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണംതുടങ്ങി. അതിനിടെ, സെന്റർ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ച് ഒരുസംഘം രക്ഷിതാക്കൾ ജില്ലാ കളക്ടർക്കു നിവേദനംനൽകി. മർദനത്തിൽ തങ്ങൾക്കു പരാതിയില്ലെന്നാണ് അവർ പറയുന്നത്. തിരുനെൽവേലിയിൽ ജൽ നീറ്റ് അക്കാദമി എന്ന പേരിൽ കോച്ചിങ് സെന്റർ നടത്തുന്ന ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടനെതിരേ വിദ്യാർഥികളെ മർദിച്ചതിനും അനുമതിയില്ലാതെ വനിതാഹോസ്റ്റൽ നടത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി. കണ്ണദാസനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഒളിവിൽപോയ ജലാലുദ്ദീനായി തമിഴ്‌നാട് പോലീസ് കേരളത്തിലും…

Read More

ചെന്നൈ കോർപ്പറേഷന്റെ ഈ ഭാഗങ്ങളിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ചെന്നൈ : ചെന്നൈ കോർപ്പറേഷന്റെ വിവിധയിടങ്ങളിൽ ബുധനാഴ്ച കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലവിതരണ അതോറിറ്റി അധികൃതർ അറിയിച്ചു. മെട്രോ റെയിൽവേയുടെ ഭൂഗർഭപാത നിർമിക്കാനായി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. പുരസൈവാക്കം ഹൈവേയിൽ മെട്രോ വാട്ടർ പൈപ്പ് ലൈൻ വിച്ഛേദിക്കുന്നതിനാൽ തണ്ടയാർപ്പേട്ട, പുരസവാക്കം, പെരിയമേട്, എഗ്‌മോർ, ചിന്താദിരിപ്പേട്ട, ഒട്ടേരി, സെബിയം, കീൽപ്പാക്കം, വില്ലിവാക്കം, ട്രിപ്ലിക്കേൻ തുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ കുടിവെള്ള വിതരണം മുടങ്ങുമെന്നും ജലവിതരണ അതോറിറ്റി അറിയിച്ചു.

Read More

മഴമാറി മാറിയപ്പോൾ ചെന്നെയിൽ കൂടിയത് അഞ്ച് ഡിഗ്രി ചൂട്

ചെന്നൈ : മഴ മാറിയതോടെ നഗരത്തിൽ ചൂട് അഞ്ച് ഡിഗ്രി കൂടി. മഴ പെയ്ത് ബുധനാഴ്ച 28 ഡിഗ്രിയുണ്ടായിരുന്ന ചൂട് വ്യാഴാഴ്ച 33 ഡിഗ്രിയായി ഉയർന്നു. കുറഞ്ഞ ചൂട് 23 ഡിഗ്രിയിൽനിന്ന് 25 ആയി. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചെന്നൈയിൽ വെയിലായിരുന്നു.  

Read More

കേരളത്തിലേക്ക് ഒഴിച്ച് കൂടുതൽ റൂട്ടിൽ അമൃത് ഭാരത് എക്സ്‌പ്രസ് വരുന്നു

ചെന്നൈ : പുതുതായി 26 റൂട്ടിൽ അമൃത് ഭാരത് തീവണ്ടികൾ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്‌പ്രസ് കേരളത്തിലെ യാത്രക്കാർക്കും വന്ദേഭാരതിനെക്കാൾ പ്രയോജനപ്പെടുമായിരുന്നു. മുന്നിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ച് സർവീസ് നടത്തുന്ന തീവണ്ടിക്ക് മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. വടക്കേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്‌നാട്ടിലെ താംബരം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീർഘദൂര വണ്ടികളുമാണ് പരിഗണനയിലുള്ളത്. ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിൽനിന്ന് വൻതിരക്ക്…

Read More

മഴ പെയ്ത് തോർന്നു; നഗരത്തിൽ നിന്നും നീക്കംചെയ്തത് 14,447 ടൺ മാലിന്യം

ചെന്നൈ : കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി പെയ്തമഴയിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽ അടിഞ്ഞ്കൂടിയ 14,447 ടൺ മാലിന്യം നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കടൽക്കരകൾ, ഓടകൾ, കനാലുകൾ, പാർക്കുകൾ, റോഡരികുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കംചെയ്തു.

Read More

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വിരുന്നു നടത്തി സ്റ്റാലിൻ

ചെന്നൈ : മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വിരുന്ന് നടത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തന്റെ നിയോജകമണ്ഡലമായ കൊളത്തൂരിലാണ് സ്റ്റാലിൻ വിരുന്നു നടത്തിയത്. 600-ൽ ഏറെ ശുചീകരണത്തൊഴിലാളികൾക്ക് ബിരിയാണി അടക്കം വിഭവങ്ങളുമായി വിരുന്നു നൽകിയതിന് ഒപ്പം അരി ഉൾപ്പെടെ 10 അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റും നൽകി. ചിലർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത സ്റ്റാലിൻ പിന്നീട് അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് റോഡുകളിൽ അടിഞ്ഞു കൂടിയ മാലിന്യം അതിവേഗം നീക്കം ചെയ്യുന്നതിന് രാത്രിയിലും പകലും ജോലി ചെയ്ത തൊഴിലാളികളുടെ…

Read More

കനത്ത മഴ; അമ്മ ഉണവകത്തിലൂടെ സൗജന്യ ഭക്ഷണ വിതരണം നടത്തി

ചെന്നൈ : രണ്ടുദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ തമിഴ്‌നാട്ടിലെ അമ്മ ഉണവകത്തിലൂടെ ബുധനാഴ്ച സൗജന്യമായി മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്തു. വ്യാഴാഴ്ചയും സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അമ്മ ഉണവകത്തിനു സമീപമുള്ള വീടുകളിലുള്ളവർക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും സൗജന്യ ഭക്ഷണം അനുഗ്രഹമായി. കനത്തമഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു. പല വീടുകൾക്കും കേടുപാടുകളും പറ്റി. അതിനാൽ പാചകം ചെയ്യാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നവരേറെയാണ്.

Read More