അർജുൻ റെഡ്ഡി നടി ശാലിനി പാണ്ഡെ ഇനി ” ഇഡ്ലി കടൈയിൽ ” ധനുഷിൻ്റെ നായിക

ഒറ്റപ്പടം കൊണ്ടുതന്നെ സൗത്ത് ഇന്ത്യ മുഴുവനും ആരാധകരെ സൃഷ്ടിച്ച നടിയാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്ഡിയിലെ മികച്ച അഭിനയത്തിന് ശേഷം ബോളിവുഡിലയ്ക്കും ചുവടു വച്ച് മിന്നിത്തിളങ്ങി നിൽക്കുകയാണ് ഈ താരം. ഇപ്പോഴിതാ ധനുഷിന്റെ പുതിയ ചിത്രത്തിൽ നായികയായി വീണ്ടും തമിഴകത്തേക്ക് രംഗപ്രവേശം ചെയ്യുകയാണ് ശാലിനി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യവും വാഗ്ദാനവുമുള്ള അഭിനേതാക്കളിൽ ഒരാളായിട്ടാണ് ശാലിനി പാണ്ഡെ അറിയപ്പെടുന്നത് . തൻ്റെ ആദ്യ ചിത്രമായ ‘അർജുൻ റെഡ്ഡി’ മുതൽ അടുത്തിടെ പുറത്തിറങ്ങിയ ‘മഹാരാജ്’ വരെ, ഒരു മികച്ച അഭിനേത്രി നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തുകൊണ്ട്…

Read More

ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ട് വിട്ടയക്കും. ഇന്നലെ മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും,…

Read More

ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

mukesh

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി…

Read More

സിൽക് സ്മിത ഓർമയായിട്ട് 28 വർഷം

80കളിലും 90കളിലും ഇറോട്ടിക് സിനിമകളിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന താരറാണി സില്‍ക് സ്മിത വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വര്‍ഷം. 1996 സെപ്റ്റംബര്‍ 23നാണ് നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്ന സില്‍ക് സ്മിത ജനിച്ചത്. 14 വയസില്‍ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വീട് വിട്ടിറങ്ങാന്‍ അവരെ നിര്‍ബന്ധിതയാക്കി. നടി അപര്‍ണയുടെ ടച്ച് അപ്പ് ആര്‍ട്ടിസ്റ്റായാണ് സില്‍ക് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് തുടക്കം. തമിഴ്…

Read More

വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ ഗായികയുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍: പ്രതികരണവുമായി ജയം രവി

വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ ജയം രവിയുടെ വ്യക്തി ജീവിതം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ജയം രവി രംഗത്തെത്തിയിരിക്കുകയാണ്. കെനിഷയയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് ജയം രവി പറഞ്ഞത്. ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ആരുടേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകള്‍ തോന്നിയ കാര്യങ്ങളാണ് പറയുന്നത്. അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണ് കെനിഷ.…

Read More

പീഡന പരാതിക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ നടൻ ജയസൂര്യ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി ;വഴിയേ മനസിലാകുമെന്ന് ജയസൂര്യ

കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര്യ, ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പീഡന ആരോപണത്തിൽ പ്രതികരിക്കാൻ താരം തയ്യാറായില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം നമ്മൾ എന്തായാലും കാണും. ജയസൂര്യ പറഞ്ഞു. വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന്…

Read More

മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’; അദിതി റാവു ഹെെദരിയും സിദ്ധാ‌ര്‍ത്ഥും വിവാഹിതരായി

ഹൈദരാബാദ്: നടൻ സിദ്ധാ‌ർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചത്. ചിത്രങ്ങൾക്ക് താഴെ നടീനടന്മാരടക്കം നിരവധി പേ‌ർ ആശംസകൾ പങ്കുവച്ചു. സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാ‌ർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും.

Read More

ധനുഷിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ചെന്നൈ : തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടൻ ധനുഷിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിർമാണക്കമ്പനിയായ ശ്രീതെനാണ്ടാൾ ഫിലിംസുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്നാണ് നടനെതിരേയുള്ള റെഡ് കാർഡ് കൗൺസിൽ പിൻവലിച്ചത്. അഡ്വാൻസ് വാങ്ങിയതിനുശേഷം ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു ധനുഷിനെതിരേയുള്ള പരാതി. ഇതേത്തുടർന്ന് ഒരുമാസം മുൻപായിരുന്നു വിലക്കേർപ്പെടുത്തിയത്. താരസംഘടനയായ നടികർ സംഘത്തിന്റെ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് തർക്കം പരിഹരിച്ചത്. ഭിന്നത പരിഹരിക്കാൻ തന്നെ സഹായിച്ച നടികർസംഘം നേതാക്കൾക്ക് ധനുഷ് നന്ദിയറിയിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി.

Read More

‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി 

ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…

Read More

ദീപിക പദുകോൺ അമ്മയായി,

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറന്നു. താരദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More