വിവാഹം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന

ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്. വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്. പ്രോട്ടോകോൾ കൃത്യമായി പാലിക്കണം…

Read More

ദീപിക പദുക്കോണ്‍ അമ്മയാകുന്നു; സന്തോഷവാർത്ത സ്ഥിരീകരിച്ച് താര ദമ്പതികൾ

ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവര്‍ക്കും വലിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. താരങ്ങൾക് തന്നെയാണ് ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. രണ്‍വീറും ദീപികയും വിവാഹിതരായിട്ട് അഞ്ച് വര്‍ഷമായി. ഇരുവരും ആദ്യത്തെ കണ്‍മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്. View this post on Instagram A post shared by दीपिका पादुकोण (@deepikapadukone) ദീപിക അമ്മയാവാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് നേരത്തെ ദി വീക്ക് റിപ്പോര്‍ട്ട്…

Read More

വിവാഹിതയായെന്ന് നടി ലെന; ഗഗൻയാൻ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ ഭർത്താവ് എന്നും ലെന

രാജ്യത്തിന്റെ അഭിമാന നേട്ടത്തിനായി നിയോഗിക്കപ്പെട്ട മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗികമായി പ്രധാനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിച്ച വേളിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി 17നാണ് നടിയും പ്രശാന്തും തമ്മിൽ വിവാഹിതരായത്. ഇരവരുടേയും ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് നടി വ്യക്തമാക്കി. പാലക്കാട് നെമാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ.

Read More

സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങി താരപുത്രൻ ; നായകൻ ദുൽഖർ സൽമാൻ ?

ചെന്നൈ: ദളപതി വിജയിയുടെ മകൻ ജെയ്‌സൺ സഞ്ജയ് സുപരിചിതനാണ്. പിതാവിന്റെ ചിത്രമാണ് വേട്ടയ്ക്കാരനിലൂടെയാണ് ജെയ്‌സൺ സഞ്ജയ് സിനിമാ പ്രവേശനം നടത്തുന്നത്. ജെയ്‌സൺ സംവിധാന രംഗത്തേക്ക് കടക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിട്ട് കുറച്ചേറെ കാലമായി. ഇപ്പോഴിചാ താരപുത്രന്റെ ആദ്യ സിനിമയിലെ നായകനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ജെയ്സണിന്റെ കന്നിചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കുമെന്ന് ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. തങ്ങൾക്ക് ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും ലൈക്ക വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായക വേഷത്തിൽ വിക്രമിന്റെ മകനും നടനുമായ ദ്രുവ് വിക്രം എത്തുമെന്നായിരുന്നു തുടക്കത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നത്. പിന്നീട് വിജയ്…

Read More

സുബി സുരേഷ് ഓർമയായിട്ട് ഒരാണ്ട്

നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി…

Read More

‘ശ്രദ്ധപിടിച്ചുപറ്റാൻ തരംതാഴുന്നു’; മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം. അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്. സംഭവം ചര്‍ച്ചയായതോടെ നടി തൃഷ രാഷ്ട്രീയ നേതാവിനെതിരെ രംഗത്തെത്തി. ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവർത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്, തുടർനടപടികൾ തന്‍റെ അഭിഭാഷക വിഭാഗം സ്വീകരിക്കും-തൃഷ എക്സില്‍ കുറിച്ചു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം…

Read More

നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകംനേതൃയോഗം നടന്നു

ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴകവെട്രി കഴകത്തിന്റെ നേതൃയോഗം ഇന്ന് നടന്നു. പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെ ഒമ്പതിനുആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ബുസി ആനന്ദ നേതൃത്വം നൽകി. എല്ലാ ജില്ലാഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ അംഗത്വപ്രചാരണമായിരുന്നു പ്രധാന ചർച്ചാവിഷയം. പാർട്ടി നയങ്ങൾ പ്രഖ്യാപിക്കുന്ന പൊതുസമ്മേളനത്തെക്കുറിച്ചും ചർച്ചയുണ്ടായി.

Read More

ദംഗലിലെ ആമിര്‍ ഖാന്‍റെ മകളായി വേഷമിട്ട നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു. ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഏവരുടെയും കൈയ്യടി നേടിയിരുന്നു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സുഹാനി കുറച്ചുകാലമായി ചികിത്സയിലായിരുന്നുവെന്ന് വാർത്താ റിപ്പോർട്ടുകൾ. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിൻറെ ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ…

Read More

പ്രണയത്തിൽ ആണെന്ന് സൂചന നൽകി നടി തൃഷ; വൈറൽ ആയി പ്രണയദിനത്തിലെ ചിത്രങ്ങൾ

പ്രണയത്തിൽ ആണെന്ന് സൂചന നൽകി നടി തൃഷ; വൈറൽ ആയി പ്രണയദിനത്തിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം എല്ലാവരും പ്രണയദിനം ആഘോഷിച്ചപ്പോൾ ചില സെലിബ്രിറ്റികള്‍ മറച്ചുവെച്ച ചില പ്രണയങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആരാധകര്‍ വളെര ആവേശത്തോടെയായിരുന്നു അതൊക്കെയും ഏറ്റെടുത്തത്. എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന് സൂചന നല്‍കി തൃഷ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. കൈയില്‍ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുളള ബൊക്കയും മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുളള ചിത്രങ്ങളാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അത് കണ്ടതും തൃഷയുടെ കാമുകനെ തിരക്കി…

Read More

ബിഗ് ബോസ് സീസൺ 6 ; പ്രേക്ഷകർ കാത്തിരുന്ന ആ തിയ്യതി പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചില്‍ ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകള്‍ ആണ് കഴിഞ്ഞ ദിവസം വരെ നടന്നിരുന്നത്. ഇപ്പോള്‍ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകള്‍ പ്രകാരം മത്സരാർത്ഥികള്‍ക്കായുള്ള പ്രാഥമിക ഓഡിഷനുകള്‍ ജനുവരി 17,1 8 തീയതികളില്‍ നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാല്‍ തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ…

Read More