‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ

ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി…

Read More

‘അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിൽ’; മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും

തിരുവനന്തപുരം: അധികം വൈകാതെ കൈരളി ടി വി ചെയർമാൻ മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കൽ പോലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്‍റെ പേരിലാണെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ…

Read More

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശങ്ങൾ ഇങ്ങനെ

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്. ഒക്ടോബര്‍ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മദ്യം കഴിച്ചാല്‍ പാര്‍ട്ടി അണികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണമെന്ന് ആനന്ദ് പാര്‍ട്ടി കേഡര്‍മാരോട് നിര്‍ദേശിച്ചതായി…

Read More

വീണ്ടും എം.എൻ.എം. അധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ട് കമൽഹാസൻ

ചെന്നൈ : മക്കൾ നീതി മയ്യം(എം.എൻ.എം.) പാർട്ടിയധ്യക്ഷനായി കമൽഹാസനെ വീണ്ടും തിരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെതിരേ യോഗത്തിൽ പ്രമേയം പാസാക്കി. ഒറ്റത്തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിനും ജനാധിപത്യത്തിനും അപകടമാണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. 2014-15 കാലത്ത് ഒറ്റത്തിരഞ്ഞെടുപ്പ് നടത്തിയെങ്കിൽ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെട്ട നാം ഇനിയൊരു അപകടത്തിലേക്ക് പോകരുതെന്നും കമൽ പറഞ്ഞു.

Read More

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥനത്ത് നിന്ന് ഇപി പുറത്ത്‌; സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനംത്ത് നിന്നും ഇപി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച, വിവാദ ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്നാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്. രാജിസന്നദ്ധത ഇപി തന്നെ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. ഇപി മാറി നില്‍ക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതില്‍ ഇപി അസ്വസ്ഥനാണെന്നാണ് സൂചന. സിപിഎമ്മിന്റ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇപി തയ്യാറായിട്ടില്ല. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇപി ഇന്നലത്തെ സെക്രട്ടറിയറ്റ്…

Read More

വിജയ് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത് രാഹുലിന്റെ നിർദേശപ്രേകാരം; മുൻ കോൺഗ്രസ് നേതാവ്

ചെന്നൈ : നടൻ വിജയ് പാർട്ടിയുണ്ടാക്കിയത് രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരമാണെന്ന് കോൺഗ്രസ് മുൻ ദേശീയസെക്രട്ടറിയും നിലവിൽ ബി.ജെ.പി. നേതാവുമായ എസ്. വിജയധാരണി. താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ വിജയ്‌യോട് പാർട്ടി തുടങ്ങാൻ രാഹുൽ നിർദേശിച്ചുവെന്നാണ് വിജയധാരണിയുടെ വെളിപ്പെടുത്തൽ. വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ഭാവിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. വിജയധാരണിയുടെ പരാമർശം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കു വഴിയൊരുക്കി. എന്നാൽ, വിജയധാരണിയുടെ പരാമർശത്തോട് തമിഴക വെട്രി കഴകം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് രാഹുൽ ഗാന്ധി ഡൽഹിയിൽവെച്ച് വിജയ്‌യോട്…

Read More

പാർട്ടി പതാക അനാഛാധനത്തിന് ശേഷം വിവാദങ്ങളിൽ വിജയുടെ തമിഴക വെട്രി കഴകം

ചെന്നൈ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വൻ വിവാദം. സ്പെയിനിന്റെ ദേശീയപതാക അതേപടി പകർത്തിയതാണെന്നും ഇതു സ്പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. പതാകയിൽ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. അതിനിടെ, കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാൻഡായ ഫെവികോൾ, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും…

Read More

പാർട്ടി പതാക പുറത്തിറക്കി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം

ചെന്നൈ : നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും തമിഴ് പാരമ്പര്യവും ഭാഷയും ഉയർത്തിക്കാട്ടിയാകും വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനമെന്നുറപ്പിക്കാം. പേര് തിരഞ്ഞെടുത്തതുമുതൽ ഇപ്പോൾ പതാക പുറത്തിറക്കിയ ചടങ്ങിൽവരെ തമിഴിന് പ്രത്യേകസ്ഥാനം നൽകാൻ ശ്രെധിച്ച് വിജയ്. പതാക പുറത്തിറക്കുന്ന ചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ പ്രചാരണഗാനത്തിലും തമിഴ് നിറഞ്ഞുനിന്നു. തമിഴൻ കൊടി, വിജയക്കൊടിയെന്നാണ് പാട്ടിൽപ്പറയുന്നത്. തമിഴ് ഭാഷയ്ക്കായി ജീവൻ ബലിയർപ്പിച്ചവരുടെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുമെന്നാണ് പ്രതിജ്ഞയിൽ പറയുന്നത്. പാർട്ടി ആരംഭിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുൻപ്‌ പുറത്തുവിട്ട പ്രസ്താവനയിലും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. പ്രചാരണഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലും നിറഞ്ഞുനിൽക്കുന്നത്…

Read More

വീണ്ടും ഡി.എം.കെ.യ്ക്ക് എതിരെ ബി.ജെ.പി. ബന്ധമുണ്ടെന്ന തരത്തിൽ ആരോപണവുമായി അണ്ണാ ഡി.എം.കെ.

stalin modi

ചെന്നൈ : ഡി.എം.കെ.യും ബി.ജെ.പി.യുംതമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് അണ്ണാ ഡി.എം.കെ. ‘ഗോ ബാക്ക് മോദി’യെന്ന മുദ്രാവാക്യം മുഴക്കിയിരുന്ന ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി. നേതാക്കളെ ചുവപ്പുപരവതാനിവിരിച്ചു സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് ആർ.ബി. ഉദയകുമാർ ആരോപിച്ചു. ബി.ജെ.പി.യുമായുള്ള രഹസ്യബന്ധം പരസ്യമായി സമ്മതിക്കാൻ സ്റ്റാലിൻ തയ്യാറാകണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു. കരുണാനിധി ജന്മശതാബ്ദി നാണയം പുറത്തിറക്കുന്ന ചടങ്ങ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലാണ് നടത്തിയതെന്ന സ്റ്റാലിന്റെ വിശദീകരണം തള്ളിയ ഉദയകുമാർ സത്യം എല്ലാവർക്കുമറിയാമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ. ആരോപണമുന്നയിച്ചതോടെയാണ് കേന്ദ്രസർക്കാർച്ചടങ്ങാണെന്ന് സ്റ്റാലിൻ വിശദീകരിച്ചത്. എന്നാൽ ചടങ്ങിലേക്ക്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഡി.എം.കെ. അഞ്ചംഗ ഏകോപന സമിതിയിൽ ഉദയനിധിയും; മറ്റ് അംഗങ്ങൾ ഇവർ

udayanidhi

ചെന്നൈ : രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി.എം.കെ. യുടെ പ്രധാന സമിതിയിൽ ഉദയനിധി സ്റ്റാലിനെ ഉൾപ്പെടുത്തി. അഞ്ചംഗ ഏകോപന സമിതിയിലേക്കാണ് നിയമിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉദയനിധിക്ക്‌ ഉപമുഖ്യമന്ത്രി പദവി നൽകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യസമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോടെ ഡി.എം.കെ.യുടെ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കായികമന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്.…

Read More