ചെന്നൈ: വിരുദുനഗറിൽ കടുത്ത മത്സരത്തിനൊടുവിലാണ് വിജയകാന്തിന്റെ മകനും ഡി.എം.ഡി.കെ. സ്ഥാനാർഥിയുമായ വിജയപ്രഭാകരൻ അടിയറവ് പറഞ്ഞത്. ഇന്ത്യസഖ്യത്തിന് വേണ്ടി മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് മാണിക്യം ടാഗോറിനെ പിന്നിലാക്കി ഒരു ഘട്ടത്തിൽ വിജയപ്രഭാകരൻ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് നിലമാറി മറിയുകയായിരുന്നു. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ, കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് അമ്മയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത ധ്യാനം ആരംഭിച്ചു. വിജയകാന്തിന്റെ സ്മാരകത്തിന് സമീപമായിരുന്നു പ്രേമലതയുടെ ധ്യാനം. എന്നാൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഫലം അനുകൂലമായിരുന്നില്ല. 2011 നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പല സഖ്യങ്ങളിൽ മത്സരിച്ചിട്ടും ഡി.എം.ഡി.കെ. നിയമസഭയിലോ, ലോക്‌സഭയിലോ ഒരു…
Read MoreCategory: POLITICS
ചക്ക ചീഞ്ഞു : ഒ.പി.എസിന് തോൽവി
ചെന്നൈ : സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധയാകർഷിച്ച മത്സങ്ങളിൽ ഒന്ന് രാമനാഥപുരത്തായിരുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം (ഒ.പി.എസ്.) സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തിറങ്ങിയതോടെയാണ് രാമനാഥപുരം വി.ഐ.പി. മണ്ഡലമായത്. അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ട ഒ.പി.എസ്. ചക്ക ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ചിഹ്നം പരിചയപ്പെടുത്താൻ ചക്കയുമായി മണ്ഡലത്തിലുടനീളം നടത്തിയ പര്യടനം ഒ.പി.എസിനെ വിജയത്തിലെത്തിച്ചില്ല. രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ മത്സരിക്കാൻ മോദി എത്തിയില്ല. പകരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. മണ്ഡലം ഒഴിച്ചിടുകയും അവസാനംനിമിഷം സ്വതന്ത്രസ്ഥാനാർഥിയായി ഒ.പി.എസ്. എത്തുകയുമായിരുന്നു. തേവർ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ…
Read Moreകോയമ്പത്തൂരിൽ ഡി.എം.കെ.യ്ക്ക് വൻവിജയം; അണ്ണാമലൈയ്ക്ക് അടിപതറി
ചെന്നൈ : രാജ്യം ശ്രദ്ധിച്ച മത്സരമായിരുന്നു കോയമ്പത്തൂർ മണ്ഡലത്തിലേത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണ പ്രചാരണത്തിനുവന്ന മണ്ഡലം. തമിഴകത്ത് സ്വാധീനമുറപ്പിക്കാൻ പാർട്ടി സംസ്ഥാന പ്രസിഡന്റും തീപ്പൊരി നേതാവുമായ കെ. അണ്ണാമലൈയെ രംഗത്തിറക്കിയിട്ടും കോയമ്പത്തൂരിൽ ബി.ജെ.പി.ക്ക് പച്ചപിടിക്കാനായില്ല. ഡി.എം.കെ. സ്ഥാനാർഥിയും കോയമ്പത്തൂരിന്റെ മുൻമേയറുമായ ഗണപതി പി. രാജ്കുമാർ 81,675 വോട്ടിന്റെ വൻഭൂരിപക്ഷത്തിനാണ് അണ്ണാമലൈയെ തോൽപ്പിച്ചത്. രാജ്കുമാർ 4,10,045 വോട്ട് നേടിയപ്പോൾ അണ്ണാമലൈ 3,28,370 വോട്ടും അണ്ണാ ഡി.എം.കെ.യിലെ സിങ്കൈ രാമചന്ദ്രൻ 1,68,271 വോട്ടും നേടി. 21,06,128 വോട്ടർമാരുള്ള കോയമ്പത്തൂർ മണ്ഡലത്തിൽ 13,66,597 പേരാണ് വോട്ടുചെയ്തത്. 64.89 ശതമാനമായിരുന്നു…
Read Moreദ്രാവിഡമണ്ണിൽ താമരയില്ല; തകർന്നടിഞ്ഞ് എഐഎഡിഎംകെ. ഇന്ത്യയ്ക്ക് 40 ൽ 40
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഗംഭീരവിജയം നേടി. രണ്ട് സീറ്റുകളിൽ മാത്രമാണ് അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ കാര്യമായ ചെറുത്തുനിൽപ് നടത്തിയത് എക്സിറ്റ് പോൾ ഫലങ്ങളെയൊക്കെ അട്ടിമറിച്ച് വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിയിലെ ഓരോ കക്ഷികൾക്കും സാധിച്ചു. വിരുദുനഗർ, ധർമപുരി സീറ്റുകൾ ഒഴികെ ഒരിടത്തും എൻഡിഎയ്ക്കോ അണ്ണാ ഡിഎംകെയ്ക്കോ ആശ്വസിയ്ക്കാൻ ഒരവസരം പോലുമുണ്ടാക്കിയില്ല ഡിഎംകെ സഖ്യം. അണ്ണാ ഡിഎംകെ സഖ്യത്തിൽ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: തൂത്തുക്കുടിയിൽ ഇക്കുറി ആര് ?
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിൽ രണ്ടാമൂഴം ലക്ഷ്യമിട്ടായിരുന്നു ഡിഎംകെയുടെ കെ കനിമൊഴി മത്സരത്തിനിറങ്ങിയത്. അണ്ണാ ഡിഎംകെയ്ക്കായി ആർ ശിവസ്വാമി വേലുമണി ആണ് മത്സരിച്ചത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനായി തമിഴ് മാനില കോൺഗ്രസ് (ടിഎംസി) സ്ഥാനാർഥി എസ്ഡിആർ വിജയശീലനാണ് ജനവിധി തേടിയത്. നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥി ജെ റൊവിന റുത്ത് ജാനും മത്സരരംഗത്ത് ഉണ്ടായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 347,209 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനിമൊഴി വിജയിച്ചത്. കനിമൊഴിക്ക് 5,63,143 വോട്ടുകൾ ലഭിച്ചപ്പോൾ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനായി…
Read Moreസംസ്ഥാനത്ത് ബിജെപി സ്ഥാനാർഥി അണ്ണാമലൈ പിന്നിൽ; ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. എൻഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാൽ പ്രമുഖ ബിജെപി സ്ഥാനാർഥികൾ പിന്നിലാണ്. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്. ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർഥി ഡോ. തമിളിസൈ സൗന്ദരരാജൻ പിന്നിലാണ്. രാമനാഥപുരത്ത് ഇൻഡ്യ…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ നേതാക്കളോട് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട് അണ്ണാമലൈ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ തയ്യാറാകാൻ ജില്ലാനേതാക്കളോട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പ്രസംഗിച്ചപ്പോഴാണ് ബി.ജെ.പി. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പായെന്ന് പറഞ്ഞത്. തമിഴ്‌നാട്ടിൽ ബി.ജെ.പി. രണ്ടക്കം കടക്കുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന ചർച്ച ഇനിയുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. ജയലളിത ഹിന്ദുത്വ നേതാവാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.
Read Moreതമിഴ്നാട്ടുകാരെ കുറിച്ചുള്ള വിവാദ പരാമർശം; മോദിക്കെതിരെ ആഞ്ഞടിച്ച് തിരിച്ചടിച്ച് സ്റ്റാലിൻ
ചെന്നെെ: ഒഡീഷയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് സ്റ്റാലിൻ. ഒഡീഷയിൽ വെച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്ന ബന്ധർ’ കലവറയുടെ ‘താക്കോൽ തമിഴ്നാട്ടിലേക്ക് പോയി’ എന്നാണ് മോദി പറഞ്ഞത്. മോദിയുടെ പരാമർശം ജഗന്നാഥനെ ആരാധിക്കുന്ന കോടിക്കണക്കിന് ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും ഒഡീഷക്കാരും തമിഴ്നാട്ടുകാരും തമ്മിൽ നല്ല രീതിയിൽ നിലനിൽക്കുന്ന ബന്ധത്തെ ബാധിക്കുന്നതാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. “മോദിക്ക് തമിഴ്നാട്ടുകാരെ മോഷ്ടാക്കളായി മുദ്രകുത്താൻ എങ്ങനെ കഴിയും? ഈ പ്രസ്താവന തമിഴ്നാട്ടുകാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും മോശക്കാരാക്കുന്നതുമാണ്. എന്താണ് തമിഴ്നാട്ടുകാരോട് മോദിക്കുള്ള പ്രശ്നം”…
Read Moreസംസ്ഥാനത്ത് രാഷ്ട്രീയത്തിൽ അടിസ്ഥാനമാറ്റം കൊണ്ടു വരാൻ ലക്ഷ്യം; ജന്മദിനത്തിൽ പാർട്ടി സംസ്ഥാന സമ്മേളനം നടത്താൻ ഒരുങ്ങി വിജയ്
ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ജൂൺ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ പാർട്ടി പ്രവർത്തനത്തിന് തുടക്കമിടാനാണ് വിജയ് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആർക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന…
Read Moreപരീക്ഷണം പലതരം; കർണാടകയിൽ ‘സിംഹം’ എന്ന പേരിൽ അറിയുന്ന അണ്ണാമലൈയെ കേരളത്തിലും കർണാടകയിലും പ്രചാരണത്തിനിറക്കി ബി.ജെ.പി
ചെന്നൈ : കേരളത്തിലും കർണാടകയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂരിലെ സ്ഥാനാർഥി കൂടിയായ അദ്ദേഹം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളിലും സജീവമായി പ്രചാരണത്തിനിറങ്ങുന്നത്. മുൻ ഐ.പി.എസ്. ഓഫീസറെന്ന നിലയിലും മാധ്യമ ഇടപെടലുകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവ സാന്നിധ്യമറിയിക്കാറുള്ള അണ്ണാമലൈയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. കേരളത്തിലും കർണാടകയിലും ആവശ്യമെങ്കിൽ ഉത്തരേന്ത്യയിലും അദ്ദേഹത്തെ പ്രചാരണത്തിനിറക്കാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ ‘സിംഹം’ എന്ന പേരിലാണ് അണ്ണാമലൈ അറിയപ്പെടുന്നത്. തിരുവനന്തപുരം,…
Read More