തമിഴ്‌നാട്ടില്‍ ബി.ജെ.പി. സ്ഥാനാർഥി സാധ്യതാപട്ടികയില്‍ ഖുശ്ബുവും

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നടി ഖുശ്ബും. നിലവിൽ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗമാണ് താരം. അതേസമയം തമിഴ്നാട്ടിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് സൂചന. അണ്ണാമലൈയ്ക്ക് കോയമ്പത്തൂർ സീറ്റ് നൽകാനാണ് ഉദ്ദേശ്യം. സെൻട്രൽ ചെന്നൈയിൽ ഖുശ്ബുവിനെ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കരടുപട്ടിക ബുധനാഴ്ച ഡൽഹിയിൽ ബി.ജെ.പി. നേതൃത്വത്തിനു കൈമാറി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.

Read More

2019ൻ്റെ ആവർത്തനം; തമിഴ്‌നാട്ടിൽ കൈകോർത്ത് ഡിഎംകെയും കോൺഗ്രസും

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ലോക്‌സഭാ സീറ്റുകളിൽ ഡിഎംകെയുമായി സീറ്റ് പങ്കിടൽ കരാറിലെത്തി കോൺഗ്രസ്. കരാർ പ്രകാരം തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഏക സീറ്റിലും കോൺഗ്രസ് മത്സരിക്കും. ശേഷിക്കുന്ന 30 സീറ്റുകളിൽ സഖ്യകക്ഷികൾ നിർത്തുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഡിഎംകെയും കോൺഗ്രസും ഒരുമിച്ച് പോരാടും, ഒരുമിച്ച് മുന്നോട്ട് പോകും, ​​ഒരുമിച്ച് വിജയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. സഖ്യം നിർത്തുന്ന സ്ഥാനാർത്ഥികൾ 40 സീറ്റുകളിലും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുല 2019-ൽ…

Read More

കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍; ലോക്സഭയില്‍ മത്സരിക്കില്ല; മറ്റൊരു ഓഫര്‍ മുന്നോട്ടുവെച്ച് സ്റ്റാലിന്‍

തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ്റെ മക്കൾ നീതി മയ്യം. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥികൾക്കായി കമൽഹാസൻ ഉൾപ്പെടെയുള്ള എംഎൻഎം നേതാക്കൾ പ്രചാരണത്തിന് ഇറങ്ങും.. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎം ഒരു സീറ്റ് നേടിയെന്നും റിപ്പോർട്ടുകളുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ…

Read More

തമിഴക വെട്രി കഴകത്തിലെ ആദ്യ അംഗമായി വിജയ്; അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ

ചെന്നൈ : നടൻ വിജയ്‌യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ പാർട്ടിയായ തമിഴക വെട്രി കഴകം അംഗത്വവിതരണം ആരംഭിച്ചു. ആദ്യ അംഗമായി വിജയ് തന്നെ ചേർന്നു. അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. വാട്‌സാപ്പ് അടക്കം സാമൂഹിക മാധ്യമങ്ങൾ മുഖേനയെയും അംഗത്വമെടുക്കാനുള്ള സൗകര്യമുണ്ട്. അംഗത്വ വിതരണം ആരംഭിച്ച മണിക്കൂറുകൾക്ക് ഉള്ളിൽ ലക്ഷത്തിലേറെ പേർ പാർട്ടിയിൽ ചേർന്നുവെന്ന് നേതാക്കൾ പറഞ്ഞു. വിജയ് അംഗത്വ പ്രഖ്യാപനം നടത്തി കുറച്ച് സമയത്തിനുള്ളിൽ ആപ്പിന്റെ പ്രവർത്തനം നിലച്ചു. தமிழக வெற்றிக் கழகத்தில் உறுப்பினர்களாக இணைய: 1) WhatsApp users –…

Read More

ദളപതി വിജയ് ഉടൻ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തും, ആളുകൾക്ക് സൗജന്യ വീടുകൾ നൽകി

ചെന്നൈ: ജനപ്രിയ തമിഴ് നടനും തമിഴക വെട്രിക് കഴകം പ്രസിഡൻ്റുമായ ‘തലപതി’ വിജയ് ഉടൻ തന്നെ 234 നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ച് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുമെന്ന് വിജയ് ഫാൻസ് ക്ലബ് പ്രസിഡൻ്റ് ബസ്സി ആനന്ദ് അറിയിച്ചു. പര്യടനം മാർച്ച് 9 മുതൽ സംസ്ഥാനത്തുടനീളം ആരംഭിക്കാനാണ് പദ്ധതി. മുൻപും പല സഹായ പദ്ധതികളും ചെയ്തിട്ടുണ്ടെങ്കിൽ വിജയ് തമിഴക വെട്രിക് കഴകം എന്ന രാഷ്ട്രീയ സംഘടന ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് നടൻ നേരിട്ട് എത്തി ക്ഷേമനിധി സഹായങ്ങൾ നൽകിത്തുടങ്ങിയത്. ഗമ്മിടിപൂണ്ടിക്ക് സമീപം അദ്ദേഹത്തിൻ്റെ പേരിൽ ഫാൻസ് ക്ലബ്ബംഗങ്ങൾ…

Read More

അഭ്യൂഹങ്ങൾക്ക് വിരാമം പത്മജ ബിജെപിയിലേക്ക്

ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

Read More

സംസ്ഥാനത്ത് 25 മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുങ്ങി ബി.ജെ.പി.

ചെന്നൈ : അണ്ണാ ഡി.എം.കെ. കൈവിട്ടതിനു പിന്നാലെ ബദൽസഖ്യമുണ്ടാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തമിഴ്‌നാട്ടിൽ ചെറുകക്ഷികളുമായി ചേർന്ന് മത്സരിക്കാൻ ബി.ജെ.പി. തമിഴ് മാനില കോൺഗ്രസ് മാത്രമാണ് ബി.ജെ.പി. സഖ്യത്തിലുള്ളത്. അതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക സീറ്റുകളിലും നേരിട്ട് മത്സരിക്കാൻ ബി.ജെ.പി. തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ 39 സീറ്റുകളിൽ 25 സീറ്റുകളിലെങ്കിലും പാർട്ടി മത്സരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. അണ്ണാ ഡി.എം.കെ., പി.എം.കെ., ഡി.എം.ഡി.കെ. എന്നിവരുമായി സഖ്യമുണ്ടായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റുകളിലാണ് ബി.ജെ.പി. മത്സരിച്ചത്. അന്ന് പാർട്ടിക്കുവേണ്ടി മത്സരിച്ച പ്രമുഖരിൽ രണ്ടുപേർ ഗവർണർമാരാണ്. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരേ…

Read More

തിരഞ്ഞെടുപ്പുകളിൽ പമ്പരം ചിഹ്നം; വൈകോ ഹൈക്കോടതിയിൽ

ചെന്നൈ : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എം.ഡി.എം.കെ. ക്ക് പമ്പരം ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി വൈകോ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ ചിഹ്നം 1996-മുതൽ മത്സരരംഗത്തുള്ള പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് ഹർജിയിൽ പറയുന്നു. രജിസ്റ്റർ ചെയ്ത പാർട്ടിയായും അംഗീകൃത പാർട്ടിയായും എം.ഡി.എം.കെ. 1996 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.    

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ നിന്ന് മത്സരിക്കാൻ തയ്യാറായി ശരത് കുമാർ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽനിന്ന് മത്സരിക്കുന്നകാര്യം പരിഗണിക്കുന്നതായി ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ അറിയിച്ചു. ഏതുമുന്നണിയിലാണ് മത്സരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോടൊപ്പം ചേരണമെന്ന് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഡി.എം.കെ.യിലൂടെയാണ് നടൻ ശരത്കുമാർ രാഷ്ട്രീയത്തിലിറങ്ങിയത്. 1998-ൽ ഡി.എം.കെ. ടിക്കറ്റിൽ തിരുനെൽവേലിയിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001-ൽ പാർട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു. പക്ഷേ, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം എം.പി.സ്ഥാനം രാജിവെച്ച് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. 2007-ലാണ് അണ്ണാ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; കണ്ണൂരിൽ പകരക്കാരനെ നിർദേശിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,…

Read More