മികച്ച ട്രാൻസ്‌ജെൻഡർ അവാർഡ് സന്ധ്യാദേവിക്ക് സമ്മാനിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: ഈ വർഷത്തെ മികച്ച ട്രാൻസ്‌ജെൻഡർ പുരസ്‌കാരം സന്ധ്യാദേവിക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സമ്മാനിച്ചു. 2021 മുതൽ തമിഴ്നാട് സർക്കാർ ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി മികച്ച സേവനം ചെയ്യുകയും മാതൃകയാവുകയും ചെയ്യുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയെ സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുത്ത് വർഷം തോറും ട്രാൻസ്‌ജെൻഡർ ദിനമായ ഏപ്രിൽ 15 ന് മികച്ച ട്രാൻസ്‌ജെൻഡർ അവാർഡ് നൽകും. ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ട്രാൻസ്‌ജെൻഡർ വനിതയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്കും പ്രശംസാപത്രവും നൽകും. പൂക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ ദോവലൈ സ്വദേശിനിയായ സന്ധ്യാദേവി എന്ന ട്രാൻസ്‌ജെൻഡർക്കാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രം നിർമിച്ച് പൂജ നടത്തി കർഷകൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയിൽ ക്ഷേത്രം നിർമിച്ച് കർഷകൻ. തിരുച്ചിറപ്പള്ളി തരിയൂർ എരഗുഡി ഗ്രാമത്തിലെ ശങ്കറാണ് വീടിനടുത്ത് മോദിക്കായി ക്ഷേത്രമൊരുക്കിയത്. ഇവിടെ മോദിയുടെ പ്രതിമസ്ഥാപിച്ച് ദിവസവും പൂജകളും നടത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളിൽ ആകൃഷ്ടനായാണ് ക്ഷേത്രംനിർമിച്ചതെന്ന് ശങ്കർ പറഞ്ഞു. 2019-ൽ നിർമാണം തുടങ്ങി. ഒന്നരലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. മറ്റു ദൈവങ്ങളുടെയും രാഷ്ട്രീയനേതാക്കളായ കാമരാജ്, എം.ജി.ആർ., ജയലളിത, അമിത് ഷാ, എടപ്പാടി പളനിസ്വാമി എന്നിവരുടെ ചിത്രങ്ങളും ഇവിടെയുണ്ട്. കാർഷികവിളകളിൽനിന്നുള്ള ലാഭത്തിൽനിന്ന് 10,000 രൂപ ക്ഷേത്രത്തിന്റെ അടുത്ത അഞ്ചുവർഷത്തെ പൂജകൾക്കും അന്നദാനങ്ങൾക്കുമായി മാറ്റിവെക്കുമെന്നും ശങ്കർ പറഞ്ഞു.…

Read More

പിതാവ് ശുചീകരണ തൊഴിലാളിയായിരുന്ന മുനിസിപ്പാലിറ്റിയിൽ മകൾ മുനിസിപ്പൽ കമ്മീഷണർ

ചെന്നൈ : അച്ഛൻ ശുചീകരണത്തൊഴിലാളിയായി ജോലിചെയ്തിരുന്ന മുനിസിപ്പൽ ഓഫീസിലെ ഉയർന്നപദവിയിൽ മകൾ. മന്നാർകുടി സ്വദേശി ദുർഗയാണ് പരിമിതികൾക്ക് നടുവിൽ അർപ്പണബോധത്തോടെ പഠിച്ച് അച്ഛൻ ശേഖറിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പക്ഷേ, മകൾ ചുമതലയേൽക്കുന്നത് കാണാൻ ശേഖറിനായില്ല. ആറുമാസം മുമ്പ് ഒരു വാഹനാപകടത്തിൽ ശേഖർ മരിച്ചു. അച്ഛൻ ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ഓർമകളും സ്നേഹവും തനിക്ക് എന്നും തുണയായിരിക്കുമെന്ന് ദുർഗ പറയുന്നു. മന്നാർകുടി മുനിസിപ്പാലിറ്റിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളിയായിരുന്ന ശേഖറിന്റെയും സെൽവിയുടെയും ഏകമകളാണ് ദുർഗ. സാമ്പത്തികമായി ഏറെ പിന്നാക്കമായിരുന്നെങ്കിലും മകളെ പഠിപ്പിക്കുന്നതിൽ ഇരുവരും ഏറെ ശ്രദ്ധചെലുത്തി. ബി.എസ്‌സി.…

Read More

സർക്കാർ ആശുപത്രിയിൽ നടന്ന ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ: ആശുപത്രി അധികൃതർ ആഹ്ലാദത്തിൽ

ചെന്നൈ : തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ നടന്ന ഒരു പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ. തിരുപ്പൂർ താരാപുരം റോഡ് സ്വദേശി ബാല്പാണ്ടിയ്ക്കും (28) കൗസല്യ (26)ക്കുമാണ് ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചത്. ഗർഭിണിയായ കൗസല്യയെ കഴിഞ്ഞ മാസം 15നാണ് തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. അതിൽ 3 കുട്ടികൾ ജനിച്ചു, ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. ഇവരിൽ 2 കുട്ടികൾ ഒന്നര കിലോയും മറ്റൊരു കുട്ടിക്ക് 1.750…

Read More

ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം നിർമിച്ച് വ്യവസായി

ചെന്നൈ : അരിയല്ലൂരിലെ വ്യവസായി പരേതയായ ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം പണിത് പ്രാർത്ഥന നടത്തി. തിരുപ്പൂരിൽ ടെക്സ്റ്റൈൽ സ്ഥാപനം നടത്തിവരികയായിരുന്ന ദേവമംഗലം സ്വദേശി ഗോപാലകൃഷ്ണൻ (45) ആണ് മരണമടഞ്ഞ ഭാര്യക്കായി ക്ഷേത്രംപണിത്. ഗോപാലകൃഷ്ണന്റെ ഭാര്യ കർപ്പഗവല്ലിയെ സംസ്കരിച്ച സ്ഥലത്ത് അഞ്ചുലക്ഷം രൂപ ചെലവിലാണ് അദ്ദേഹം ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റെ കുംഭാഭിഷേകവും അന്നദാനവും കഴിഞ്ഞദിവസം നടന്നു. വസ്ത്രവ്യാപാരിയായ ഗോപാലകൃഷ്ണനും കർപ്പഗവല്ലിയും 2009-ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. വൃക്കരോഗം ബാധിച്ച കർപ്പഗവല്ലി 2023-ൽ മരിച്ചു. ഭാര്യ ദേവിയായി മാറിയെന്ന് അതിനുശേഷം ഗോപാലകൃഷ്ണൻ പലരോടും പറഞ്ഞിരുന്നു.

Read More

അപൂർവമത്സ്യത്തെ ലേലത്തിൽ വിറ്റത് : 1.87 ലക്ഷത്തിന്

ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ ആദിരാമപട്ടണത്തെ ഒരു മത്സ്യത്തൊഴിലാളി തമിഴിൽ കൂറൈ കഥഴൈ എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോക്കർ മത്സ്യം ലേലം ചെയ്ത് 1.87 ലക്ഷം രൂപയ്ക്ക്. അതിരമ്പട്ടണം കാരയൂരിലെ മീൻപിടിത്തക്കാരൻ രവിയുടെ വലയിൽ കുടുങ്ങിയ ഈ മത്സ്യത്തിന്റെ ജൈവശാസ്ത്രനാമം ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (protonibia diacanthus) എന്നാണ്. ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ…

Read More

ഇന്ന് വിഷു. ആഘോഷങ്ങളുമായി ചെന്നൈ മലയാളികളും!!

ചെന്നൈ : നഗരത്തിൽ വിഷുവിനെ വരവേറ്റ് മറുനാടൻ മലയാളികൾ. ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ ഒരുക്കുന്ന കണി പോലെ ഒരുപക്ഷെ അതിലും മനോഹരമായി അവർ കുടുംബത്തോടൊപ്പം ചേർന്ന് കണി ഒരുക്കി വിഷു ആഘോഷിക്കുന്ന തിരക്കിലാണ്. അവര്‍ക്കിത് വെറുമൊരു വിഷുവല്ല സ്വന്തം നാട് വിട്ട് മാറിനിൽക്കേണ്ടി വന്നത് കൊണ്ടുതന്നെ നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ് ഓരോ വിഷുവും വിഷു ആഘോഷിക്കാനുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരങ്ങളും അവർ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. കണിയൊരുക്കിയും കൈനീട്ടം…

Read More

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി; ഗുലാബ് ജാമുനുവും മൈസൂർ പാക്കും വാങ്ങി മടങ്ങി

ചെന്നൈ : കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണം നടത്തിവരികയാണ്. എന്നാൽ പ്രചാരണ റാലികൾക്കിടയിൽ ഇടവേളയെടുത്ത് കോൺഗ്രസ് എംപി വെള്ളിയാഴ്ച രാത്രി സിംഗല്ലൂരിലെ ഒരു മധുരപലഹാരക്കട സന്ദർശിച്ചു. അനുയായികൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം കടയിലെത്തിയ രാഹുൽ ഗാന്ധി തൻ്റെ പ്രിയപ്പെട്ട മധുരപലഹാരങ്ങളായ ഗുലാബ് ജാമുനുവും മൈസൂർ പാക്കും വാങ്ങി. പിന്നീട് അവിടെയുള്ള ജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. കോൺഗ്രസ് നേതാവിൻ്റെ പെട്ടെന്നുള്ള സന്ദർശനത്തിൽ കടയുടമകളും ജീവനക്കാരും അമ്പരന്നിരിക്കുകയാണ്. ഇക്കാര്യം അറിയിച്ച മധുരപലഹാരക്കട ഉടമ ബാബു, കോൺഗ്രസ് എംപി…

Read More

വേനൽ ചൂട് പശുക്കളിലും പ്രതിധ്വനിച്ചു; ആവിൻ പാൽ സംഭരണ അളവ് കുറഞ്ഞു

ചെന്നൈ: വേനൽച്ചൂട് വർധിച്ചതോടെ ആവിൻ പാൽ സംഭരണം പ്രതിദിനം ശരാശരി 3 ലക്ഷം ലിറ്ററായി കുറഞ്ഞു. ചൂടിൻ്റെ ആഘാതം മൂലം കന്നുകാലികളുടെ കറവ കുറയാൻ കാരണമായി. ധർമപുരി, ട്രിച്ചി ജില്ലകളിലെ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചതിനാലാണ് പാൽ സംഭരണം കുറഞ്ഞത്. തമിഴ്നാട്ടിൽ വേനൽച്ചൂട് ദിനംപ്രതി വർധിച്ചുവരികയാണ്. ഇതുമൂലം, ഫാർമുകളിലെ കന്നുകാലികളിലും വീട്ടിലെ വളർത്തു കന്നുകാലികളുടെ പാലുത്പാദനത്തിലും ചൂട് സമ്മർദ്ദം ഉണ്ടായിട്ടുണ്ട്, സങ്കരയിനം, വിദേശ സങ്കരയിനം കറവപ്പശുക്കൾ എന്നിവയെ ചൂട് ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആവിൻ കമ്പനിയുടെ പ്രതിദിന പാൽ ഉൽപ്പാദന …

Read More

സ്വർണശോഭയുള്ള രാമചരിതം; അയോധ്യയിൽ സമർപ്പിക്കാൻ സ്വർണത്തിൽ പൊതിഞ്ഞ രാമചരിതം തയ്യാറാക്കി ചെന്നൈ സ്വദേശി

ചെന്നൈ : അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠയ്ക്ക് സമീപം സ്വർണലിപികളിൽ എഴുതിയ രാമചരിതവും ഇടംനേടും. സ്വർണം പൊതിഞ്ഞ ലോഹപാളികളിൽ കൊത്തിയ രാമചരിതം രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ സമർപ്പിക്കും. പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലിന്റെ രൂപകല്പനയിലൂടെ ചരിത്രം കുറിച്ച ചെന്നൈയിലെ വുമ്മിടി ബങ്കാരു ജൂവലറിയാണ് സ്വർണശോഭയുള്ള രാമചരിതം തയ്യാറാക്കിയത്. തുളസീദാസ് രചിച്ച രാമചരിതമാണ് ലോഹപാളിയിലേക്ക് പകർത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പേജ് മാതൃകയിൽ ആകെ 522 ലോഹപാളികളിലായിട്ടാണ് രാമചരിതം കൊത്തിയിരിക്കുന്നത്. ഒരു മില്ലീമീറ്റർ വീതം കനത്തിലുള്ള പാളികളാണ് ഒരോന്നും. ഇതിനായി 147 കിലോ ലോഹം വേണ്ടിവന്നു. 700 ഗ്രാം സ്വർണമാണ്…

Read More