വേനലവധികാലം ആയതോടെ നഗരത്തിൽ മോഷണം പെരുകുന്നു; നാട്ടിൽ പോകുന്നവർ എടുക്കേണ്ട മുൻകരുതലുകൾ

ചെന്നൈ: വേനലവധി ആഘോഷിക്കാൻ നാട്ടിൽ പോകുന്ന മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം വർധിക്കുന്നതായി മുന്നറിയിപ്പ്. അയപ്പാക്കത്ത് താമസിക്കുന്ന മലയാളിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം നോക്കി മുൻവാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളുമായി കടന്നു. ഭർത്താവ് കേരളത്തിലേക്കും ഭാര്യയും കുട്ടികളും ബന്ധു വീട്ടിലും പോയ തക്കം നോക്കിയാണ് കഴിഞ്ഞ ദിവസം രാത്രി കള്ളന്മാർ അകത്തു കടന്നത്. നർത്തകിയായ മകളുടെ ആടയാഭരണങ്ങളടക്കം കവർന്നു. അയൽക്കാരെ അറിയിക്കണം വീടുപൂട്ടി പോകുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് നെമിലിച്ചേരിയിൽ താമസിക്കുന്ന പ്രദീപ്…

Read More

ജൂൺ 14-ന് ഫലം; സംസ്ഥാനത്ത് കർശന നിയന്ത്രണത്തിൽ നീറ്റ് പരീക്ഷ നടന്നു; പങ്കെടുത്തത് 1.50 ലക്ഷം പേർ

students

ചെന്നൈ: തമിഴ്‌നാട്ടിൽനിന്ന് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പങ്കെടുത്തത് ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ. ചെന്നൈയിൽ മാത്രം 36 കേന്ദ്രങ്ങളിലായി 2458 വിദ്യാർഥികൾ പരീക്ഷയെഴുതി. രണ്ടുമുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക്‌ രണ്ടുമുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ. ഒന്നരയ്ക്കുമുമ്പ്‌ വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തി. വൈകിവന്നവരെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. ഹാൾ ടിക്കറ്റും തിരിച്ചറിയൽരേഖയും നിർബന്ധമായിരുന്നു. കർശന സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേക്കുകടത്തിവിട്ടത്. കുടിവെള്ള കുപ്പികൾ മാത്രമേ ഹാളിലേക്ക് അനുവദിച്ചുള്ളൂ. പരീക്ഷാ ഹാളിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ മുഴുവൻ വിദ്യാർഥികളെയും നിർമിതബുദ്ധി(എ.ഐ)സാങ്കേതിക സഹായത്തോടെ നിരീക്ഷിച്ചു. ക്രമക്കേടുകൾ കണ്ടെത്തുന്നവർക്ക് മൂന്നുവർഷത്തേക്ക്…

Read More

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മൂന്നുപേർ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ സൂര്യാഘാതംമൂലം ബൈക്ക് യാത്രികനുൾപ്പെടെ മൂന്നുപേർ മരിച്ചു. തിരുച്ചിറപ്പള്ളിയിൽ രണ്ടുപേരും ചെന്നൈയിൽ ഒരാളുമാണ് മരിച്ചത്. ഉച്ചയ്ക്ക് ബൈക്കിൽ യാത്രചെയ്തിരുന്ന ജയകുമാറാണ് (48) തിരുച്ചിറപ്പള്ളിയിൽ മരിച്ച ഒരാൾ. യാത്രയ്ക്കിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട് ഇദ്ദേഹം റോഡരികിൽ തളർന്നുവീഴുകയായിരുന്നു. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സംഭവത്തിൽ വൊറയൂർ പോലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളി ഗോൾഡൻ റോക്ക് റെയിൽവേ വർക്‌ഷോപ്പിലെ സെന്തിൽകുമാറാണ് (42) സൂര്യാഘാതമേറ്റ് മരിച്ച മറ്റൊരാൾ. ശനിയാഴ്ച ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോവുമ്പോൾ പെട്ടെന്നു ബോധംകെട്ട് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴക്കും മരിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് കേസെടുത്തു. മറ്റൊരുമരണം…

Read More

അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ വിഭാഗം മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ഒരു അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി. 160 കിലോ കഫ് സിറപ്പും 32,000 ലധികം നിരോധിത മയക്കുമരുന്ന് ഗുളികകളുമാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് എൻസിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തുടർന്നുള്ള പരിശോധനയിൽ താനെയിലെ മുംബ്രയിലെ ഒരു വീട്ടിൽ നിന്ന് 9,600 അൽപ്രാസോളവും 10,380 നൈട്രാസെപാം ഗുളികകളും എൻസിബി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾനാടൻ പാഴ്‌സലുകൾ വഴിയാണ് മയക്കുമരുന്ന് അനധികൃതമായി എത്തിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥർ…

Read More

പലയിടങ്ങളിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് ; കത്തിരിച്ചൂട് തുടങ്ങി: 28 വരെ തുടരും

ചെന്നൈ : കത്തിരിച്ചൂട് തുടങ്ങിയ ആദ്യദിവസം പല ജില്ലകളിലും 40 ഡിഗ്രിക്കു മുകളിൽ ചൂട് അനുഭവപ്പെട്ടു. തമിഴ്‌നാടിന്റെ വടക്കൻജില്ലകളിൽ പലയിടങ്ങളിലും ചൂടുകാറ്റ് വീശി. 28 വരെ കത്തിരിച്ചൂട് തുടരും. ശനിയാഴ്ച വടക്കൻ ജില്ലകളായ വെല്ലൂർ (43.2), തിരുപ്പൂർ (41.1), തിരുച്ചിറപ്പള്ളി(42.1), സേലം(40.4), ധർമപുരി(41.2), ചെന്നൈ മീനമ്പാക്കം(40.1), കടലൂർ(41.1) എന്നിവിടങ്ങളിലും തെക്കൻ ജില്ലകളായ മധുര (41.1), തിരുനെൽവേലി(40.6) എന്നിവിടങ്ങളിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടു. എന്നിവിടങ്ങളിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടു. കത്തിരി വെയിൽ തുടങ്ങുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.…

Read More

അംഗീകാരമില്ലാത്ത ക്ലിനിക്കും ഫാർമസിക്കും പൂട്ടുവീണു; രണ്ട്‌ സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ചെന്നൈ : പല്ലടത്തും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ, അംഗീകാരമില്ലാതെ പ്രവർത്തിച്ച ക്ലിനിക്കും അതിനോടുചേർന്നുള്ള ഫാർമസിയും പൂട്ടിച്ചു. രണ്ടുസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ അപാകം കണ്ടെത്തിയതിനെത്തുടർന്ന് ഉടമകൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. തിങ്കളാഴ്ച അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടു. കാരണംപേട്ട പരുവായി വീഥിയിലെ പ്രസില്ല നടത്തുന്ന ‘മെസിയ ഫാർമസി ആൻഡ് ക്ലിനിക്’ ആണ് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എൻ. കനകറാണിയുടെ നേതൃത്വത്തിലുള്ള സംഘം പൂട്ടി മുദ്രവെച്ചത്. പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി. തമിഴ്‌നാട് പ്രൈവറ്റ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ലാത്തതുകൊണ്ടാണ് നടപടിയെന്ന് ഡോ.…

Read More

കത്തിക്കരിഞ്ഞ നിലയിൽ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കണ്ടെത്തി

ചെന്നൈ : തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ് (48) ദൂരുഹസാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ. മൃതദേഹം പാതി കത്തിക്കരിഞ്ഞനിലയിൽ കാരിസുത്തു പുദുരിൽ ശനിയാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു. കാലുകൾ കെട്ടിയിട്ടിരുന്നു. കോൺട്രാക്ടറായി ജോലിചെയ്യുന്ന ജയകുമാറിനെ വ്യാഴാഴ്ചമുതൽ കാണാതായിരുന്നു. രാത്രി 7.45-നാണ് വീട്ടിൽനിന്നിറങ്ങിയത്. തുടർന്ന് തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ തിരുനെൽവേലി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടരുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തന്നെ കൊലപ്പെടുത്തുമെന്ന് ചിലരിൽനിന്ന് ഭീഷണിയുണ്ടെന്ന് അറിയിച്ച് ഇദ്ദേഹം തിരുനെൽവേലി പോലീസിന് ഏപ്രിൽ 30-ന് കത്തെഴുതിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ പോലീസ് കാര്യമായ…

Read More

സാമൂഹിക മാധ്യമങ്ങളിൽ വനിതാപോലീസുകാർക്കെതിരേ അപകീർത്തിപ്പരാമർശം; യുട്യൂബർ സവുക്ക് ശങ്കർ അറസ്റ്റിൽ

ചെന്നൈ : വനിതാപോലീസുകാർക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പരാമർശം പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുട്യൂബർ സവുക്ക് ശങ്കർ അറസ്റ്റിൽ. കോയമ്പത്തൂർ പോലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് കേസെടുത്തത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് തേനിയിലെ ലോഡ്ജിൽവെച്ചാണ് സവുക്ക് ശങ്കറിനെ അറസ്റ്റുചെയ്തത്. സവുക്ക് ശങ്കറുമായി തേനിയിൽനിന്ന് കോയമ്പത്തൂരിലേക്ക് വരുന്നതിനിടെ എതിരേവന്ന കാറിൽ പോലീസ് വാൻ ഇടിച്ചു. വാനിലുണ്ടായിരുന്ന ഒരു പോലീസുകാരനും സവുക്ക് ശങ്കറിനും നിസ്സാരപരിക്കേറ്റു. ഇരുവർക്കും ധാരാപുരം സർക്കാർ ആശുപത്രിയിൽനിന്ന് ചികിത്സനൽകി. കാറിലുണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് മറ്റൊരു വാഹനത്തിൽ സവുക്ക് ശങ്കറിനെ പോലീസ് കോയമ്പത്തൂരിലെത്തിച്ച്…

Read More

ഗർഭിണി ട്രെയിനിൽ നിന്ന് വീണു മരിച്ച സംഭവം‌: എമർജൻസി ബ്രേക്ക് ചെയിനിന് കുഴപ്പമില്ലെന്ന് കണ്ടെത്തൽ.

ചെന്നൈ ∙ തെങ്കാശി സ്വദേശിയായ ഗർഭിണി ട്രെയിനിൽ നിന്നു വീണു മരിച്ചതിനു പിന്നാലെ ദക്ഷിണ റെയിൽവേ എക്സ്പ്രസ് ട്രെയിനുകളുടെ എമർജൻസി ബ്രേക്ക് സംവിധാനത്തിന്റെ കാര്യക്ഷമതാ പരിശോധന തുടങ്ങി. കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ നിന്നു കസ്തൂരി വീണതിന് പിന്നാലെ ബന്ധുക്കൾ എമർജൻസി ബ്രേക്ക് ചെയിൻ വലിച്ചെങ്കിലും ട്രെയിൻ നിന്നിരുന്നില്ല. പിന്നീട് അടുത്ത കംപാർട്ട്മെന്റിലെത്തി ചങ്ങല വലിച്ചപ്പോളാണ് ട്രെയിൻ നിന്നത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്ററിലധികം പിന്നിട്ടിരുന്നു. ഇതോടെയാണ് എക്‌സ്‌പ്രസ് ട്രെയിനുകളിലെ ‘എമർജൻസി ചെയിൻ’ എന്നറിയപ്പെടുന്ന ഇന്റർ-കമ്മ്യൂണിക്കേഷൻ വാൽവുകളുടെ (ഐസിവി) കാര്യക്ഷമതയെക്കുറിച്ചു സംശയം ഉയർന്നത്. കൃത്യമായി പ്രവർത്തിക്കുന്ന…

Read More

കെട്ടിട നിർമാണത്തൊഴിലാളി ജോലിക്കിടെ സൂര്യമാഘാത്തമേറ്റ് മരിച്ചു

ചെന്നൈ: ഉത്തർപ്രദേശിൽ നിന്നുള്ള നിർമാണത്തൊഴിലാളി കാഞ്ചീപുരത്ത് ജോലിക്കിടെ  സൂര്യഘാത്തമേറ്റ് മരിച്ചു. കാഞ്ചീപുരത്തെ ഒരു നിർമ്മാണ സൈറ്റിലെ തൊഴിലാളിയായ തൊഴിലാളി ചൂടിനെ തുടർന്ന് ജോലിസ്ഥലത്ത് ബോധരഹിതനായി വീഴുകയും ഉടൻ തന്നെ  ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും RGGGH ലേക്ക് റഫർ ചെയ്യുകയും ചെയ്‌തു, എന്നാൽ രാജീവ് ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിലേക്ക് (RGGGH) എത്തിയപ്പോളേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ചൂട് മൂലമുള്ള പരിക്കുകൾക്കായി RGGGH-ൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മറ്റൊരു സംഭവത്തിൽ, ഒരു നിർമ്മാണ തൊഴിലാളിക്ക് സൂര്യഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് RGGGH…

Read More