ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകാൻ പദ്ധതിയുണ്ടോ? ഇനി അങ്ങോടുള്ള യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് വേണം; വിശദാംശങ്ങൾ

tourism

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ…

Read More

മസ്തിഷ്‌ക മരണം സംഭവിച്ച 9-ാം ക്ലാസ് വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം നടത്തി; മൃതദേഹം സംസ്കരിച്ചത് പൂർണ സർക്കാർ ബഹുമതികളോടെ

ചെന്നൈ: അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കല്ല്കുറിച്ചി ജില്ലയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ സേലം സർക്കാർ ആശുപത്രിയിലേക്ക് വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്തു. വിദ്യാർഥിയുടെ മൃതദേഹം സർക്കാർ ആദരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കല്ല്കുറിശ്ശി ജില്ലയിലെ കൊങ്ങരായപാളയം പഴയ കോളനിയിലെ കൂലിപ്പണിക്കാരനായ പെരിയസാമി-പരിമള ദമ്പതികളുടെ മൂന്നാമത്തെ മകനായ വിനോദ് (14) അവിടെയുള്ള സർക്കാർ സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. കഴിഞ്ഞ 24-ന് കൊങ്കരായിപ്പാളയത്ത് ബസ് സ്റ്റോപ്പിന് സമീപം നിൽക്കുകയായിരുന്ന വിനോദിന് എതിരെ വന്ന ഇരുചക്രവാഹനം ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ കല്ല്കുറിശ്ശി…

Read More

9 സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള റെക്കോർഡ് താപനില: അടുത്ത 3 ദിവസം എങ്ങനെ?

ചെന്നൈ: അടുത്ത 3 ദിവസത്തിനുള്ളിൽ വടക്കൻ തമിഴ്‌നാടിൻ്റെ ഉൾജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത. തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലും പുതുവായ്, കാരയ്ക്കൽ പ്രദേശങ്ങളിലും ഉയർന്ന താപനില കാരണം ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പ്: തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈറോഡ് , തിരുപ്പത്തൂർ, സേലം, കരൂർ പരമത്തി, ധർമപുരി, തിരുത്തണി, വെല്ലൂർ, ട്രിച്ചി, നാമക്കൽ എന്നീ 9 സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തി.…

Read More

മലദ്വാരത്തിൽ ഒളിപ്പിച്ച 70 ലക്ഷത്തിന്റെ സ്വർണം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും പിടികൂടി

ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ യാത്രക്കാരനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ എയർ ഇന്റലിജൻസ് യൂണിറ്റ് പരിശോധിക്കുകയായിരുന്നു. ബാഗിൽ ഒന്നും കണ്ടെടുക്കാനായില്ല. പിന്നീട് രഹസ്യമുറിയിലെത്തിച്ച് പരിശോധിച്ചപ്പോൾ മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ മൂന്നുപാക്കറ്റുകളിലായി സ്വർണം കണ്ടെത്തുകയായിരുന്നു. യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. മാർച്ചിൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്ന് 26.62 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു.

Read More

ചൂട് കനക്കുന്നു: നാടെങ്ങും കുടിവെള്ള കേന്ദ്രങ്ങൾ സജ്ജമാക്കാൻ ഒരുങ്ങി സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ കൊടുംചൂടിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ആയിരത്തിലധികം ഇടങ്ങളിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാർ. 299 ബസ് സ്റ്റാൻഡുകൾ, 68 ചന്തകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് കുടിവെള്ള കേന്ദ്രങ്ങൾ സജ്ജമാക്കുക. പൊതുസ്ഥലങ്ങളിൽ ഒ.ആർ.എസ്. ലായനി പാക്കറ്റുകളും വിതരണം ചെയ്യാൻ പൊതുജനാരോഗ്യ വകുപ്പ് അധികൃതർക്കു നിർദേശം നൽകി. കഠിനമായ ചൂട് കാരണം ശാരീരിക ആഘാതങ്ങൾ ഉണ്ടാകാം. ശരിരത്തിലെ ജലസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രദേശങ്ങളിൽ ജൂൺ 30 വരെ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും. സംസ്ഥാനത്ത് നിലവിൽ താപനില 38 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ…

Read More

വോട്ടർപ്പട്ടികയിൽ നിന്ന് നീക്കപ്പെട്ടതായ വിവാദം; കോയമ്പത്തൂരിൽ വീണ്ടും പോളിങ് ആവശ്യപ്പെട്ട് ഹർജി

ചെന്നൈ : കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കപ്പെട്ടവർക്കുവേണ്ടി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഓസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന കോയമ്പത്തൂർ സ്വദേശിയായ സ്വതന്ത്രഖന്നയാണ് ഹർജി നൽകിയത്. വോട്ടുചെയ്യുന്നതിനായി നാട്ടിലെത്തിയ ഇയാളുടെയും ഭാര്യയുടെയും പേര് വോട്ടർപ്പട്ടികയിലുണ്ടായിരുന്നില്ല. എന്നാൽ, മകളുടെ പേരുണ്ടായിരുന്നു. വോട്ടെടുപ്പിന് മുമ്പുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരെ അറിയിച്ചിട്ടും വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തന്നെക്കൂടാതെ മണ്ഡലത്തിലുള്ള ആയിരക്കണക്കിന് ആളുകളുടെ പേര് വോട്ടർപ്പട്ടികയിൽനിന്ന് അനധികൃതമായി നീക്കിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത്തരത്തിലുള്ള 60 പേരുടെ പട്ടിക ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. തങ്ങൾക്കുവേണ്ടി പ്രത്യേകം വോട്ടെടുപ്പ് നടത്തണമെന്നും…

Read More

മോഷണ ശ്രമത്തിനിടെ ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

  ചെന്നൈ: മലയാളി ദമ്പതികൾ ചെന്നൈയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. എരുമേലി സ്വദേശികളായ ആയുർവേദ ഡോക്ടർ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട്‌ ഗാന്ധിനഗറിലാണ് സംഭവം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. റിട്ടയേർഡ് അധ്യാപികയാണ് പ്രസന്നകുമാരി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജേന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട…

Read More

കൊടൈക്കനാലിലേക്ക് വിശ്രമത്തിനായി യാത്ര തിരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറ്റാൻ മുഖ്യന്ത്രി എം.കെ. സ്റ്റാലിൻ കൊടൈക്കനാലിലേക്ക്. ഒരാഴ്ചയോളം വിശ്രമിക്കുന്നതിനുവേണ്ടി കുടുംബസമേതം തിങ്കളാഴ്ച ചെന്നൈയിൽനിന്ന് കൊടൈക്കനാലിലേക്ക് പോകും. അവിടെയുള്ള റിസോർട്ടിൽ മേയ് നാലുവരെയുണ്ടാകുമെന്നാണ് ഡി.എം.കെ. വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ സന്ദർശത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പോലീസും ജില്ലാ ഭരണകൂടവും ആരംഭിച്ചു. ഇതിന് മുമ്പും തിരഞ്ഞെടുപ്പിന് ശേഷം വിശ്രമത്തിനായി സ്റ്റാലിൻ കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കൊച്ചുമക്കൾ അടക്കമുള്ളവരുമായി ഇവിടെ ഒരു റിസോർട്ടിൽ താമസിച്ചിരുന്നു. ഇത്തവണ മാലിദ്വീപിൽ പോകുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണയും കൊടൈക്കനാലിൽ…

Read More

പഠിച്ചിറങ്ങുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യാൻ വിമുഖത കാട്ടുന്നു; മദ്രാസ് ഹൈക്കോടതി

ചെന്നൈ : പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്ടർമാർ സർക്കാരാശുപത്രികളിൽ ജോലിചെയ്യാൻ വിമുഖത കാട്ടുന്നതിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരുടെ ഇത്തരം സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇത് പാവപ്പെട്ട രോഗികളോടുള്ള നീതിനിഷേധമാണെന്നു കുറ്റപ്പെടുത്തി. സ്പെഷ്യലൈസ്ഡ് വിഷയങ്ങളിൽ പഠിക്കുന്ന ഡോക്ടർമാർക്കായി സർക്കാർ ധാരാളം പണം ചെലവഴിക്കുന്നു. പഠനം പൂർത്തിയാക്കിയശേഷം അവർ സർക്കാരാശുപത്രികളിൽ ജോലിചെയ്യാൻ വിസമ്മതിക്കുന്നത് അവിടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവരുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണ്. ഡോക്ടർമാരുടെ ഇത്തരം മനോഭാവത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം വ്യക്തമാക്കി. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ്, ചെങ്കൽപ്പെട്ട്…

Read More

എഗ്മോർ – ചെന്നൈ ബീച്ച് നാലാം റെയിൽവേ പാത നിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും; കൂടുതൽ എക്‌സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ സഹായകരമാകും

ചെന്നൈ : എഗ്മോറിൽ നിന്ന് ചെന്നൈ ബീച്ചിലേക്കുള്ള നാലാം റെയിൽവേട്രാക്കിന്റെ നിർമാണം ഈവർഷം ഓഗസ്റ്റിൽ പൂർത്തിയാകും. 4.3 കിലോമീറ്ററിൽ 279 കോടി രൂപ ചെലവിലാണ് നാലാം റെയിൽവേപ്പാതയുടെ നിർമാണം നടക്കുന്നത്. നിർമാണം പൂർത്തിയായാൽ എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽനിന്ന് ചെന്നൈ ബീച്ചുവഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടുതൽ തീവണ്ടി സർവീസുകൾ നടത്താൻകഴിയും. എഗ്മോർ-ചെന്നൈ ബീച്ച് നാലാംപാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനായി വേളാച്ചേരിയിൽനിന്ന് ചെന്നൈ ബീച്ച് വരെയുള്ള മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എം.ആർ.ടി.എസ്.) കഴിഞ്ഞവർഷം ഓഗസ്റ്റ് 27 മുതൽ വേളാച്ചേരിയിൽനിന്ന് ചിന്താദിരിപ്പേട്ട റെയിൽവേസ്റ്റേഷൻ വരെയാക്കി ചുരുക്കിയിരുന്നു. തുടർന്നുള്ള…

Read More