നാലുവയസുകാരിയായ മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ

ചെന്നൈ : നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ. നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്നേഹയാണ് (23) അറസ്റ്റിലായത്. തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരിൽ മകൾ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂട്ടുനിന്ന സ്നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി. ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയിൽ ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്നേഹ പ്രണയത്തിലായിരുന്നു. അടുത്തിടെ ശരത്തിനൊപ്പം സ്നേഹ പോയിരുന്നു. എന്നാൽ, കുട്ടിയുള്ളതിനാൽ ശരത്തിന്റെ വീട്ടുകാർ ഇവരെ സ്വീകരിച്ചില്ല. തുടർന്ന് പോലീസ് ഇടപെടുകയും സ്നേഹയെ…

Read More

ഒന്നരമാസംകൊണ്ട് സംസ്ഥാനത്ത് ഒരു കോടി അംഗങ്ങളെ ചേർക്കാൻ ബി.ജെ.പി.

ചെന്നൈ : ഒന്നരമാസംകൊണ്ട് തമിഴ്‌നാട്ടിൽ ഒരുകോടി അംഗങ്ങളെ ചേർക്കാൻ ബി.ജെ.പി പദ്ധതി തയ്യാറാക്കി. ഒരു പോളിങ് ബൂത്തിൽ 200 അംഗങ്ങളെ ചേർക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ അസാന്നിധ്യത്തിൽ പാർട്ടിയെ നയിക്കാൻ നിയുക്തരായ ആറംഗസമിതിയാണ് തീവ്ര അംഗത്വവിതരണത്തിന് പദ്ധതി തയ്യാറാക്കിയത്. ഒക്ടോബർ 15-ഓടെ ഒരുകോടി അംഗങ്ങളെ ചേർക്കാനാണ് ഉദ്ദേശിക്കുന്നത്. സമിതി കൺവീനർ എച്ച്. രാജ പറഞ്ഞു.

Read More

ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ

ചെന്നൈ : ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ എം.ആർ. വിജയഭാസ്കറുടെ സഹോദരൻ ശേഖർ അറസ്റ്റിലായി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്. ഈ കേസിൽ നേരത്തേ അറസ്റ്റിലായ വിജയഭാസ്കർ പിന്നിട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. മന്ത്രിയും സഹോദരനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ.

Read More

ലക്ഷ്യം യുവജനങ്ങൾ; 720 കോളേജുകളിൽ ‘മാനവർ മൺട്രം’ കേന്ദ്രീകരിച്ച് ഡി.എം.കെ

ചെന്നൈ : യുവജനങ്ങളെ ആകർഷിക്കാൻ തമിഴ്‌നാട്ടിലെ 720 കോളേജുകൾ കേന്ദ്രീകരിച്ച് ‘തമിഴ് മാനവർ മൺട്രം’ എന്ന പേരിൽ സംഘടന തുടങ്ങാൻ പദ്ധതിയുമായി ഡി.എം.കെ. പാർട്ടി യുവജന വിഭാഗം സെക്രട്ടറിയും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർദേശ പ്രകാരമാണിത്. തമിഴ്നാടിന്റെ പാരമ്പര്യം, സംസ്കാരം എന്നിവയിൽ വിദ്യാർഥികളിൽ അവബോധവും അഭിമാനബോധവും വളർത്തി പാർട്ടിയിൽ യുവജനങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രികഴകം യുവജനങ്ങളിൽ സ്വാധീനം ചെലുത്തുന്നത് പ്രതിരോധിക്കുക എന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ഡി.എം.കെ. യിൽ യുവജനങ്ങൾക്ക് മുൻനിരയിലെത്താൻ വഴിയൊരുക്കണമെന്ന് ഉദയനിധി…

Read More

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി

ചെന്നൈ : മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. തൂത്തുക്കുടി സ്വദേശിനി ഷേർളിയാണ് (23) കാഞ്ചീപുരം മീനാക്ഷി മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയിൽനിന്ന് ചാടിയത്. ഞായറാഴ്ച രാത്രി 8.30-ഓടെ സഹവിദ്യാർഥികളും കോളേജ് അധികൃതരും നോക്കിനിൽക്കെയാണ് സംഭവം. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് കരയുന്ന ഷേർളിയെ അടുത്ത കെട്ടിടത്തിലുള്ളവരാണ് ആദ്യംകണ്ടത്. ഉടൻതന്നെ കോളേജ് അധികൃതരെ അറിയിച്ചു. ഇവരും സഹവിദ്യാർഥികളും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാനായി താഴെ വലവിരിക്കുന്ന നടപടി പൂർത്തിയാകും മു ൻപ്‌ ഷേർളി ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി…

Read More

കായികരംഗത്ത് സ്ത്രീകൾക്കുനേരേ അതിക്രമം; നടപടി ശക്തമാക്കാൻ ഹൈക്കോടതി

ചെന്നൈ : കായികരംഗത്തെ ലൈംഗികാതിക്രമങ്ങളിൽനിന്ന്‌ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശം. പോക്സോ നിയമപ്രകാരമുള്ള ഏഴുവർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സർക്കാർ സ്കൂളിലെ മുൻ കായികാധ്യാപകൻ സെൽവൻ നൽകിയ അപ്പീലിൽ വാദംകേൾക്കുകയായിരുന്നു കോടതി. പെൺകുട്ടികളെ കായികമത്സരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ മാതാപിതാക്കളെയും ഒപ്പംകൂട്ടണമെന്നു നിർദേശിച്ച കോടതി ലൈംഗികപീഡനവും മറ്റും വനിതാ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കായികാന്തരീക്ഷമെന്നത് ഓരോ വനിതാ കായികതാരത്തിന്റെയും മൗലികാവകാശമാണ്. പ്രകടനത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയ്ക്കൊപ്പം മാനസികസന്തോഷംകൂടി ആവശ്യമാണ്. കായികവിദ്യാഭ്യാസം…

Read More

താമസസ്ഥലത്ത് ലഹരി വേട്ട: അറസ്റ്റിലായ വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടു

ചെന്നൈ : താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കം ലഹരിവസ്തുകളുമായി പിടിയിലായ കോളേജ് വിദ്യാർഥികളെ ജാമ്യത്തിൽവിട്ടു. പൊത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിൽ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 21 കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തുപേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിലും വിദ്യാർഥിനി അടക്കമുള്ള 11 പേരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷവും വിട്ടയക്കുകയായിരുന്നു. ജഡ്ജി സ്വന്തം ജാമ്യത്തിലാണ് വിദ്യാർഥികളെ വിട്ടയച്ചത്. ഇവരുടെ ഭാവിയെ കരുതിയാണ് നടപടിയെന്നും ചെങ്കൽപ്പേട്ട് ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതേസമയം, വിദ്യാർഥികൾക്ക് ലഹരിവസ്തുകൾ വിതരണംചെയ്ത മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ ജുഡീഷ്യൽ…

Read More

പടക്കശാലയിൽ സ്ഫോടനം: രണ്ടുതൊഴിലാളികൾ മരിച്ചു

ചെന്നൈ : തൂത്തുക്കുടി ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുസ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ശ്രീവൈകുണ്ഠം കുരീപ്പൻകുളം ഗ്രാമത്തിലുള്ള പടക്കശാലയിൽ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ മുത്തുകണ്ണൻ (21), വിജയ് (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സെൽവം (21), പ്രസാദ് (20), സെന്തൂർക്കനി (45), മുത്തുമാരി (45) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ ജനവാസകേന്ദ്രങ്ങളിലേക്ക് പടർന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സെൽവത്തെയും പ്രസാദിനെയും തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലും സെന്തൂർക്കനിയെയും മുത്തുമാരിയെയും സാത്താൻകുളം സർക്കാർ…

Read More

ലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിൽ; തമിഴ് സിനിമ മേഘലയിൽ ചൂഷണമില്ലെന്ന് ജീവ; വിമർശനവുമായി ചിൻമയി

ചെന്നൈ : ലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിലാണെന്നും തമിഴിൽ അതൊന്നുമില്ലെന്നും നടൻ ജീവ. തമിഴിൽ ലൈംഗിക ചൂഷണമില്ലെന്നു പറയാൻ എങ്ങനെ കഴിയുന്നെന്ന് ഗായിക ചിൻമയിയുടെ ചോദ്യം. തേനിയിൽ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ജീവയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചോദിച്ചത്. ഇതെല്ലാം പലതവണ പറഞ്ഞുകഴിഞ്ഞ വിഷയമാണല്ലോയെന്ന്‌, ആദ്യം നടൻ ക്ഷോഭിച്ചു. പിന്നീടാണ് അതു മലയാള സിനിമയിലെ പ്രശ്നമാണെന്നും തമിഴിൽ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞത്. ജീവയുടെ പ്രതികരണത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ചിൻമയി വിമർശനമുന്നയിച്ചത്. തമിഴ് സിനിമയിൽ ലൈംഗികപീഡനം നടക്കുന്നില്ലെന്നു പറയാൻ അവർക്ക് എങ്ങനെ കഴിയുന്നെന്ന് ചിൻമയി…

Read More

ആക്രിസാധനങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിച്ച ഷെൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

ചെന്നൈ : ചെങ്കൽപ്പെട്ടിലെ ഹനുമന്തപുരത്ത് ആക്രിസാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന റോക്കറ്റ് ലോഞ്ചർ ഷെൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. അർധസൈനികർ ഷൂട്ടിങ് പരിശീലനത്തിനുപയോഗിച്ച ഷെല്ലാണ് പൊട്ടിത്തറിച്ചതെന്ന്‌ കരുതുന്നു. പല അർധസൈനികവിഭാഗങ്ങളുടെയും വെടിവെപ്പുപരിശീലനം നടക്കുന്ന സ്ഥലമാണ് ഹനുമന്തപുരം. റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളുമുപയോഗിച്ച് ഷൂട്ടിങ് പരിശീലിക്കാറുണ്ട്. നിയമവിരുദ്ധമാണെങ്കിലും ആക്രിസാധനങ്ങൾ പെറുക്കുന്നവർ പൊട്ടിയ ഷെല്ലിന്റെ ലോഹകവചം ശേഖരിച്ച് വിൽക്കാറുണ്ട്. അങ്ങനെ സാധനങ്ങൾ ശേഖരിച്ച ഹനുമന്തപുരം സ്വദേശി കോതണ്ഡരാമൻ (52) എന്നയാൾക്കാണ് സ്ഫാടനത്തിൽ പരിക്കേറ്റത്. പൊട്ടാതെകിടന്ന ഷെൽ ശേഖരിച്ച കോതണ്ഡരാമൻ അത് കത്തി ഉപയോഗിച്ച് വേർപെടുത്തുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഗുരുതരപരിക്കേറ്റ ഇദ്ദേഹം ചെങ്കൽപ്പെട്ട് ഗവൺമെന്റ്…

Read More