മധുര ബസ് സ്റ്റേഷൻ്റെ മേൽക്കൂര കോൺക്രീറ്റ് തകർന്നു വീണു – യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചെന്നൈ: 12 കോടിയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെ മധുതവാണി ബസ് സ്റ്റേഷൻ്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നു. ഭാഗ്യവശാൽ പരിസരത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നും സംഭവിച്ചില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധി പാദത്തിൽ നിർമിച്ച് ഉദ്ഘാടനം ചെയ്ത മധുര മാട്ടുതവാണി ബസ് സ്റ്റേഷൻ 10 വർഷത്തിലേറെയായി അറ്റകുറ്റപ്പണികളില്ലാതെ ജീർണാവസ്ഥയിലാണ്. ബസ് സ്റ്റേഷൻ്റെ കോൺക്രീറ്റ് ഭിത്തികൾ ഇടയ്ക്കിടെ തകർന്നു വീഴുന്നത് പതിവാണ്. അവിടവിടെയായി ഭിത്തികൾ വിണ്ടുകീറി കോൺക്രീറ്റ് കമ്പികൾ തെളി കാണാവുന്ന സ്ഥിതിയിലാണിപ്പോൾ. ബസ് സ്റ്റേഷനിൽ യാത്രക്കാർക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഇല്ല. ഐഎസ്ഒ സർട്ടിഫൈഡ്…

Read More

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് 5 പേർ – 25000 രൂപ പിഴയും കനത്ത നടപടിയുമെടുത്ത് ട്രാഫിക് പോലീസ്

ചെന്നൈ: ഹൊസൂരിൽ ഒരേ ഇരുചക്രവാഹനത്തിൽ 5 ആൺകുട്ടികൾ സഞ്ചരിച്ച സംഭവത്തിൽ വാഹന ഉടമയിൽ നിന്ന് പോലീസ് 25,000 രൂപ പിഴ ഈടക്കി ട്രാഫിക് പോലീസ്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ നഗർ മേഖലയിലും ബെംഗളൂരുവിലെ ദേശീയപാതാ പ്രദേശങ്ങളിലും യുവാക്കൾ ഗതാഗതം തടസ്സപ്പെടുത്തി സുരക്ഷയില്ലാതെ ഇരുചക്രവാഹനങ്ങളിൽ സാഹസികമായി സഞ്ചരിക്കുന്നത് പതിവാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിഎസ്പി ബാബുപ്രസാദിനോട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിഎസ്പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരുചക്രവാഹനങ്ങളിൽ സാഹസികത തടയാൻ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൊസൂർ രാമനായക തടാകത്തിൽ അപകടാവസ്ഥ…

Read More

പ്രധാനമന്ത്രി മോദി ഇന്ന് തമിഴ്നാട് സന്ദർശിക്കും; അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകാൻ ഒരുങ്ങി ബിജെപി

ചെന്നൈ: ഇന്ന് തമിഴ്‌നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി മോദി ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്ത് പുതിയ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് ചെന്നൈയിലെ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന ബിജെപി റാലിയിൽ അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണയാണ് പ്രധാനമന്ത്രി മോദി തമിഴ്നാട് സന്ദർശിച്ചത്. രണ്ടു ദിവസത്തെ യാത്രയ്‌ക്കായി മൂന്നാം തവണയാണ് 27ന് തമിഴ്‌നാട്ടിൽ എത്തിയത്. അന്ന് പല്ലടത്ത് നടന്ന ‘എൻ മാൻ എൻ മക്കൾ’ യാത്രയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹം സംസാരിച്ചു. അന്ന് വൈകുന്നേരം മധുരയിൽ നടന്ന പരിപാടിയിലും പിറ്റേന്ന് തൂത്തുക്കുടിയിൽ നടന്ന…

Read More

അയൽ സംസ്ഥാനമായ ബെംഗളൂരുവിലുണ്ടായ സ്ഫോടനം: തമിഴ്‌നാട്ടിലും കടുത്ത ജാഗ്രത

ചെന്നൈ : ബെംഗളൂരുവിലെ രാമേശ്വരം കഫേ ഹോട്ടലിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും കനത്ത സുരക്ഷ. പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ചെന്നൈ നഗരത്തിൽ വാഹന പരിശോധന ഉൾപ്പെടെയുളളവ ശക്തിപ്പെടുത്തി. എഗ്മൂർ, ട്രിപ്ലിക്കേൻ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നീ പ്രദേശങ്ങളിലെ ലേഡ്ജുകളിലും ഹോട്ടലുകളിലും പരിശോധിച്ച് താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നുണ്ട്. നഗരപ്രാന്തങ്ങളിലും വിശദമായ പരിശോധന നടത്താൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

Read More

പാർട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല; തമിഴ്‌നാട്ടിൽ ‘ഇന്ത്യ’സംഖ്യ സീറ്റ് വിഷയത്തിൽ ഇടഞ്ഞു

ചെന്നൈ : പാർട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ തമിഴ്‌നാട്ടിൽ ‘ഇന്ത്യ’സംഖ്യ സീറ്റ് വിഭജനം കീറാമുട്ടിയായി. കോൺഗ്രസ്, വി.സി.കെ., എം.ഡി.എം.കെ, കമൽഹാസന്റെ മക്കൾ നീതി മയ്യം എന്നിവരുമായി ഡി.എം.കെ. നേതൃത്വം നടത്തുന്ന ചർച്ചകൾ ഫലംകാണാതെ നീളുകയാണ്. മുസ്‌ലിംലീഗ്, സി.പി.എം, സി.പി.ഐ., കൊങ്കുനാട് മക്കൾ ദേശീയകക്ഷി എന്നിവരുമായി ഡി.എം.കെ. ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞതവണ തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഏഴ് സീറ്റ് നൽകാമെന്നാണ് ഡി.എം.കെ. വാഗ്‌ദാനം. എന്നാൽ സീറ്റ് കുറയ്ക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ പറഞ്ഞു. ചർച്ച വഴിമുട്ടിയതോടെ കോൺഗ്രസ് ദേശീയനേതാക്കൾ സ്റ്റാലിനുമായി ചർച്ച…

Read More

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറി; 4 വയസുകാരൻ ഉൾപ്പെടെ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

ചെന്നൈ : ചെന്നൈയ്ക്കടുത്ത് ചെങ്കൽപ്പെട്ടിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീടിന് തീപിടിച്ച് ഉത്തരേന്ത്യൻ കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ചെങ്കൽപ്പെട്ടിലെ പെരിയമണിക്കര സ്ട്രീറ്റിൽ താമസിക്കുന്ന സൊണ്ട സദ്ദാമിന്റെ മക്കളായ രാജ പട്വിൻ (8), സയാലി (4), അൽതാബ് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സൊണ്ട സദ്ദാമിന്റെ ഭാര്യ രജഗതത്തെ ചെന്നൈയിലെ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽപ്പെട്ട് റെയിൽവേ സ്റ്റേഷനിലെ ചായ വിൽപ്പനക്കാരനാണ് സൊണ്ട സദ്ദാം. അയാൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സിലിൻഡറിൽ ചോർച്ചയുണ്ടെന്നറിയാതെ രജഗതം സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീയാളിപ്പടരുകയായിരുന്നു.…

Read More

തിരുപ്പോരൂരിൽ ഭൂമി വാങ്ങി തലൈവർ; രജിസ്ട്രാർ ഓഫീസിൽ രജനിയെ പൊതിഞ്ഞ് ആരാധകർ

ചെന്നൈ : ചെന്നൈയ്ക്കടുത്ത് ചെങ്കൽപ്പെട്ട് ജില്ലയിലെ തിരുപ്പോരൂരിൽ വാങ്ങിയ ഭൂമിയുടെ രജിസ്‌ട്രേഷനായെത്തിയ നടൻ രജനികാന്തിനെ ആരാധകർ പൊതിഞ്ഞു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. രജിസ്ട്രാർ ഓഫീസിന്റെ പടി കയറാൻപോലും താരമേറെ പ്രയാസപ്പെട്ടു. വെള്ളകുർത്തയും പൈജാമയും ധരിച്ചാണ് അദ്ദേഹം രജിസ്ട്രാർ ഓഫീസിലെത്തിയത്. അപ്പോഴക്കും പുറത്ത് മുഴുവനായും ജനങ്ങളായിരുന്നു. രജനി അവരെനോക്കി കൈവീശിക്കാട്ടി. പുഞ്ചിരിയോടെ അടുത്തുവന്ന വയോധികക്കൊപ്പം സെൽഫിയെടുത്തു. തിരുപ്പോരൂരിൽ ആശുപത്രി നിർമിക്കാനാണ് രജനി സ്ഥലംവാങ്ങിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Read More

തമിഴ്‌നാടിന്റെ സ്വന്തം ആവിൻ ഐസ്‌ക്രീമിന്റെ വില ഉയർത്തി

ചെന്നൈ : തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ആവിൻ ബ്രാൻഡിൽ പുറത്തിറക്കുന്ന ഐസ്‌ക്രീമിന്റെ വില വർധിപ്പിച്ചു. 65 എം.എൽ. ചോക്കോബാറിന്റെ വില 20 രൂപയിൽ നിന്ന് 25 രൂപയായി ഉയർത്തി. 125 എം.എൽ. വാനില ഐസ്‌ക്രീമിന്റെ വില 28 രൂപയിൽനിന്ന് 30 രൂപയായും 100 എം.എൽ. കോൺ ഐസ്‌ക്രീം വില 30 രൂപയിൽനിന്ന് 35 രൂപയായുമാണ് വർധിപ്പിച്ചത്. പുതിയ വില ഞായറാഴ്ച പ്രാബല്യത്തിൽ വരും.

Read More

വേർപിരിയുന്നതായി സൂചന; ഇൻസ്റ്റഗ്രാമിൽ വിഘ്നേഷ് ശിവനെ നയൻതാര അൺഫോളോ ചെയ്തു; ഒപ്പം വൈകാരിക പോസ്റ്റും

ആരാധകരുടെ പ്രിയതാര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. 2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച്‌ വിവാഹിതരായത്. 2023 ഒക്‌ടോബറില്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് ദമ്പതികള്‍ പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഇപ്പോള്‍ ആരാധകർ അറിയുന്നതും ഇതുവഴിയാണ്. ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്. അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി. ‘അവള്‍…

Read More

സംസ്ഥാനത്തെ പൊതുഗതാഗത സർവീസുകൾക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം: ടെൻഡർ വിളിച്ചു; വായിക്കാം

ചെന്നൈ : മെട്രോതീവണ്ടി, സബർബൻ തീവണ്ടി, മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് എന്നിവയ്ക്കായി ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പാക്കാനായി ടെൻഡർ വിളിച്ചു. ചെന്നൈ യൂണിഫൈഡ് മെട്രോപോളിറ്റിൻ ട്രാൻസ്‌പോർട്ട് അതേിറിറ്റിയാണ് സ്വകാര്യ ടെൻഡർ വിളിച്ചിരിക്കുന്നത്. യൂണിഫൈഡ് മെട്രോപോളിറ്റിൻ ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് വേണ്ടി മെട്രോ, സബർബൻ തീവണ്ടികളിലേക്കും ബസുകളിലേക്കുമായി തയ്യാറാക്കുന്ന ക്യു.ആർ. കോഡ് തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത സംവിധാനം നിലവിൽ വരുന്നതോടെ തീവണ്ടിടിക്കറ്റ് കിട്ടാനുള്ള താമസം ഒഴിവാകും. ചെന്നൈയിൽ മെട്രോ തീവണ്ടി സർവീസ് ആരംഭിച്ച മുതൽ 2015-ൽ തന്നെ ഏകീകൃത ടിക്കറ്റ് സംവിധാനത്തെ കുറിച്ച് ചർച്ചതുടങ്ങിയിരുന്നു. റെയിൽവേ,…

Read More