ജയലളിതയുടെ ജന്മദിനത്തിൽ പുതിയ ബംഗ്ലാവിൽ ഗൃഹപ്രവേശം നടത്തി ശശികല

ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയായ ‘വേദനിലയ’ത്തിനുസമീപം പണിത ആഡംബര ബംഗ്ലാവിൽ വി.കെ. ശശികല താമസം തുടങ്ങി. ജയലളിതയുടെ ജന്മദിനമായ ശനിയാഴ്ചയായിരുന്നു ഗൃഹപ്രവേശം. ജയയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലിയർപ്പിച്ചായിരുന്നു തുടക്കം. രാഷ്ട്രീയത്തിൽ പിന്തുണയ്ക്കുന്നവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിലെ അതിഥികൾ. എല്ലാവർക്കും ഉച്ചഭക്ഷണവും നൽകി. ജനുവരിയിൽ പാലുകാച്ചൽ ചടങ്ങ്‌ നടത്തിയിരുന്നുവെങ്കിലും കയറിത്താമസത്തിനായി ശശികല നിശ്ചയിച്ച ശുഭദിനമായിരുന്നു ജയലളിതയുടെ പിറന്നാൾ. അനധികൃത സ്വത്തുകേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം ചെന്നൈ ടി.നഗറിൽ ബന്ധു കൃഷ്ണപ്രിയയുടെ വീട്ടിലായിരുന്നു താമസിച്ചത്. ജയലളിതയുടെ സുരക്ഷാ…

Read More

യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ; ചെന്നൈ ബീച്ച് – താംബരം തീവണ്ടിസർവീസ് ഗുഡുവാൻഞ്ചേരിയിലേക്ക് നീട്ടി

ചെന്നൈ : നഗരത്തിൽനിന്ന് കിളാമ്പാക്കം ബസ് സ്റ്റാൻഡിലെത്താനുള്ള യാത്ര തിരക്ക് കുറയ്ക്കാൻ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്കുള്ള പത്ത് സബർബൻ തീവണ്ടി സർവീസുകൾ ഗുഡുവാൻഞ്ചേരിയിലേക്ക് നീട്ടി. രാത്രി 7.30-നും രാത്രി 11.20-നുമിടയിലുള്ള 10 സർവീസുകളാണ് 26 മുതൽ ഗുഡുവാഞ്ചേരിയിലേക്ക് നീട്ടിയത്. ഇത് കിളാമ്പാക്കം ബസ് സ്റ്റാൻഡിലേക്ക് പോകുന്നവർക്ക് ഏറെ ആശ്വാസമാകും. രാത്രി 7.30-നും 11.30 മിടയിലാണ് തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾ കിളാമ്പാക്കത്തിൽനിന്ന് പുറപ്പെടുന്നത്.  

Read More

നിശ്ചിത വേതനത്തിനായി കാത്ത് കോയമ്പത്തൂർ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ

ചെന്നൈ : കോയമ്പത്തൂർ കോർപ്പറേഷനിലെ 100 വാർഡുകളിലായി പ്രതിദിനം ശേഖരിക്കുന്നത് 1100 ടൺ മാലിന്യം ആണ്. കോർപ്പറേഷനിൽ സ്ഥിരമായി 2200 ശുചീകരണ തൊഴിലാളികളും കരാർ അടിസ്ഥാനത്തിൽ 4200 പേരുമുണ്ട്. റോഡുകളും അഴുക്കുചാലുകളും വൃത്തിയാക്കുക, വീടുവീടാന്തരം കയറി മാലിന്യം ശേഖരിക്കുക, തരംതിരിക്കുക, രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ജോലികളിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച പ്രതിമാസ വേതനം നൽകണമെന്നാണ് ശുചീകരണ തൊഴിലാളികളുടെ ആവശ്യം. 480 ദിവസം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ 1981ൽ കൊണ്ടുവന്ന നിയമം…

Read More

നെമ്മേലിയിൽ പ്രതിദിനം 15 കോടി ലിറ്റർ കടൽജല ശുദ്ധീകരണ പ്ലാൻ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചെന്നൈ: 1,516 കോടി 82 ലക്ഷം രൂപ ചെലവിൽ പ്രതിദിനം 150 ദശലക്ഷം ലിറ്റർ (15 കോടി ലിറ്റർ) ഉൽപ്പാദന ശേഷിയുള്ള കടൽജല ശുദ്ധീകരണ പ്ലാൻ്റ് നെമ്മേലിയിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഭരണകൂടത്തിനും കുടിവെള്ള വിതരണ വകുപ്പിനും വേണ്ടി നെമ്മേലിയിൽ സ്ഥാപിച്ച കടൽജല ശുദ്ധീകരണ പ്ലാൻ്റ് ഉൾപ്പെടെ 2465 കോടി രൂപയുടെ പൂർത്തീകരിച്ച 96 പദ്ധതികളുടെ ഉദ്ഘാടനവും 39 പുതിയ പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി സ്റ്റാലിൻ നിർവഹിച്ചു. 1802.36 കോടി രൂപയുടെതാണ് പദ്ധതി പ്രവൃത്തികൾ. മണലി, മാധവരം, എന്നൂർ, കതിവാക്കം, തിരുവൊട്ടിയൂർ,…

Read More

തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരില്ലാതെ ശ്രീലങ്ക കച്ചത്തീവ് ക്ഷേത്രോത്സവം ആരംഭിച്ചു – രാമേശ്വരത്ത് നിന്നുള്ള ബോട്ട് സർവീസ് റദ്ദാക്കി

ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരില്ലാതെ ശ്രീലങ്കൻ ഭക്തർ മാത്രം പങ്കെടുത്ത കച്ചത്തീവിൽ അന്തോണിയാർ ക്ഷേത്രോത്സവം ഇന്നലെ വൈകിട്ട് തുടങ്ങി. രാമേശ്വരത്ത് നിന്നുള്ള ബോട്ട് സർവീസ് മുടങ്ങിയതോടെ ഭക്തർ നിരാശരായി. കച്ചത്തീവി അന്തോണിയാർ ക്ഷേത്രോത്സവം ഇന്നലെ വൈകിട്ട് നാലിന് നെടുണ്ടിവേ പംഗനാഥൻ പതിനാഥൻ കൊടി ഉയർത്തി ഉദ്ഘാടനം ചെയ്തു. ജാഫ്ന ജില്ലാ ബിഷപ്പ് ജസ്റ്റിൻ ജ്ഞാനപ്രകാശം. ജാഫ്ന പ്രിൻസിപ്പൽ ഗുരു ജോസഫ് ദാസ് ജെപരാത്നം അധ്യക്ഷനായി. തുടർന്ന് ജപമാല, കുരിശിൻ്റെ നിലയങ്ങൾ, ദിവ്യബലി. രാത്രി അന്തോണീസിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള രഥം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം…

Read More

ചാത്തൂരിനു സമീപം പടക്ക നിർമാണശാലയിൽ സ്‌ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു : ചാത്തൂരിന് സമീപം പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു യുവാവ് മരിച്ചു. ഈ സംഭവം പ്രദേശത്ത് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിരുദുനഗർ ജില്ലയിലെ ശിവകാശി സ്വദേശിയാണ് കതിരേശൻ. ചാത്തൂരിനടുത്ത് മേലൂട്ടാംപട്ടിയിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ഒരു പടക്ക ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര പെട്രോളിയം ആൻ്റ് എക്‌സ്‌പ്ലോസീവ് വകുപ്പിൻ്റെ ലൈസൻസുള്ള നാഗ്പൂരിലെ ഈ പടക്ക ഫാക്ടറിയിൽ 50-ലധികം മുറികളിലായാണ് ഫാൻസി തരം പടക്കങ്ങൾ നിർമ്മിക്കുന്നത്. പതിവുപോലെ നൂറിലധികം തൊഴിലാളികൾ ഈ ഫാക്ടറിയിൽ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുറിയിൽ പടക്ക നിർമാണത്തിനുള്ള മരുന്ന് കലർത്തുന്നതിനിടെ…

Read More

ഇനി അമിത നിരക്ക് ഈടാക്കിയാൽ ബസുകളുടെ പണിപാളും; ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി

ചെന്നൈ : അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ദീർഘദൂര ബസ് സർവീസുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നിലവിൽ സംസ്ഥാന സർക്കാർ പിഴമാത്രമാണ് ചുമത്തുന്നത്. പിഴയടച്ച ശേഷം ബസുകൾ സർവീസ് തുടരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ദീർഘദൂര ബസുകളിൽ വേനലവധിക്കാലങ്ങളിലും ഉത്സവകാലങ്ങളിലും തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് വകുപ്പ് കമ്മിഷണർ വിശദീകരണം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വർഷങ്ങളായി സ്വകാര്യബസുകൾ അമിത നിരക്ക് ഈടാക്കുന്നത് തുടരുന്നു. ഈ…

Read More

13 പേർ കൂട്ടം ചേർന്ന് നടത്തിയ പള്ളിമേടയിലെ കൊലപാതകം; ഒളിവിലായിരുന്ന വികാരി കീഴടങ്ങി

ചെന്നൈ: കന്യാകുമാരിയിൽ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയിൽ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന വികാരി റോബിൻസൺ കീഴടങ്ങി. മൈലോഡ് സെന്‍റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ വെച്ച് വൈദികനും പള്ളിക്കമ്മിറ്റിക്കാരും ഉൾപ്പെടെ 13 പേർ കൂട്ടം ചേർന്നാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് സംഭവം. തിങ്കൾച്ചന്ത മൈലാട് മടത്തുവിള സ്വദേശി സേവിയർ കുമാറിനെ (45) തേപ്പുപ്പെട്ടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പള്ളിയിൽ ഫണ്ട് തിരിമറി നടക്കുന്നതായി സേവ്യർ മുൻപ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ജോലി ചെയ്തിരുന്ന സേവ്യറിന്‍റെ ഭാര്യയെ സസ്പെൻഡ്…

Read More

വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന് 100 ജില്ലാ കമ്മിറ്റികൾ

ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ 100 ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് 38 ജില്ലകളാണുള്ളതെങ്കിലും പ്രധാനപാർട്ടികൾക്ക് ഇതിന്റെ ഇരട്ടിയിലേറെ ജില്ലാ കമ്മിറ്റികളുണ്ട്. ചെന്നൈയിൽ മാത്രം ആറ് ജില്ലാ കമ്മിറ്റികളാണുള്ളത്. എങ്കിലും നിലവിൽ തമിഴ്‌നാട്ടിലെ ഒരുപാർട്ടിക്കും 100 ജില്ലാ കമ്മിറ്റികളില്ല. ഈ സ്ഥാനത്താണ് കൂടുതൽ ജില്ലാ കമ്മിറ്റികളുമായി പ്രവർത്തനം ആരംഭിക്കാൻ വിജയ് തീരുമാനിച്ചിരിക്കുന്നത്. 234 മണ്ഡലങ്ങളിലും പുതിയ കമ്മിറ്റി രൂപവത്കരിക്കാൻ ചുമതലക്കാരെ നിയമിക്കാനും തീരുമാനിച്ചു. ഈ കമ്മിറ്റികളുടെ രൂപവത്കരണത്തിനുശേഷം അംഗത്വ പ്രചാരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അംഗത്വത്തിനായി പ്രത്യേക…

Read More

ലൈംഗികാതിക്രമ പരാതികൾ ഫലപ്രദമായും വേഗത്തിലും കൈകാര്യം ചെയ്തില്ല; കലാക്ഷേത്രയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചെന്നൈ : വിദ്യാർഥിനികൾക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഫലപ്രദമായും വേഗത്തിലും കൈകാര്യം ചെയ്യാത്തതിന് കലാക്ഷേത്ര ഫൗണ്ടേഷനെ രൂക്ഷമായി വിമരശിച്ച് മദ്രാസ് ഹൈക്കോടതി. ഇത്തരം കാര്യങ്ങളിൽ വിമുഖത കാട്ടുന്നത് സ്ഥാപനത്തെ നാശത്തിലേക്കു നയിക്കുമെന്നും കോടതി താക്കീതുനൽകി. കലാക്ഷേത്രയിൽ നടന്ന ലൈംഗികാതിക്രമ പരാതികളിൽ മുൻ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജഡ്ജി കെ.കണ്ണന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതി നടത്തിയ അന്വേഷണത്തിനുശേഷം നൽകിയ ശുപാർശകൾ ഉടൻ പരിഗണിക്കാനും കോടതി ഉത്തരവിട്ടു. വിദ്യാർഥിനികൾ ഉയർത്തിയ ആരോപണങ്ങങ്ങൾ അരോചകവും അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതുമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം നല്ല നിലയിലാക്കാൻ അന്വേഷണ സമിതി ഒരു കൂട്ടം ശുപാർശകൾ നൽകി.…

Read More