കുതിച്ചുയർന്ന് വെളുത്തുള്ളി വില.

ചെന്നൈ ∙ സംസ്ഥാനത്ത് വെളുത്തുള്ളി വില ഉയരുന്നു. ചെന്നൈയിൽ മലപ്പൂണ്ട് എന്നറിയപ്പെടുന്ന വലിയ വെളുത്തുള്ളി ഗ്രേഡ് അനുസരിച്ച് കിലോയ്ക്ക് 280–400 രൂപയും ചെറുതിന് 120–130 രൂപയുമാണ് വില. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ മൂലം ഉൽപാദനം കുറഞ്ഞതിനെ തുടർന്നു വരവു കുറഞ്ഞതിനാലാണു വില കൂടുന്നത്.  സവാള, ചെറിയുള്ളി, നാരങ്ങ എന്നിവയുടെ വിലയും ഉയരുന്നുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 60–70 രൂപയാണു വില. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നാരങ്ങയുടെ വില കിലോയ്ക്ക് 120 രൂപയായി ഉയർന്നു. ചില്ലറ കേന്ദ്രങ്ങളിൽ 180 രൂപ വരെയാണ് ഈടാക്കുന്നത് 

Read More

നഗരത്തിൽ ഇന്ന് വൈദ്യുതിമുടക്കം. വിശദാംശങ്ങൾ

ചെന്നൈ: പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ചെന്നൈയിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ), അറിയിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും. എന്നിരുന്നാലും, ഷെഡ്യൂൾ സമയത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ അത് പുനരാരംഭിക്കും. എസ്എ കോയിൽ തിലഗർ നഗർ ആർകെ നഗർ ഇളയമുദലി കൽമണ്ഡപം തൊണ്ടിയാർപേട്ട്വി ഒസി നഗർ തുളസി പഴയ വാഷർമെൻപേട്ട ടിഎച്ച് റോഡ് ഭാഗം ടോൾഗേറ്റ് ഭാഗം തൊണ്ടിയാർപേട്ട് ഏരിയ സ്റ്റാൻലി ഏരിയ

Read More

ബി.ജെ.പി. വിരുദ്ധനിലപാട് മയപ്പെടുത്തി ഡി.എം.കെ.; കടുപ്പിച്ച് അണ്ണാ ഡി.എം.കെ.

ചെന്നൈ : ബി.ജെ.പി.യോടുള്ള നയത്തിൽ മാറ്റംവരുത്തി തമിഴ്‌നാട്ടിലെ പ്രധാനകക്ഷികളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും. സഖ്യംഉപേക്ഷിച്ചിട്ടും കേന്ദ്രസർക്കാരിനെതിരേ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന അണ്ണാ ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി.യുടെ കടുത്തവിമർശകരായി മാറിയിരിക്കുകയാണ്. ഇതേസമയം, പ്രഖ്യാപിതഎതിരാളിയായ ബി.ജെ.പി.യോടുള്ള നിലപാട് ഡി.എം.കെ. മയപ്പെടുത്തി. ബി.ജെ.പി.യും ഡി.എം.കെ.യുമായി സൗഹാർദപരമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോൾ അണ്ണാ ഡി.എം.കെ.യുടെ പ്രധാന ആയുധം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നാണയം പുറത്തിറക്കിയതോടെയാണ് ഇതിന് തുടക്കമായത്. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് നാണയം പുറത്തിറക്കിയത്. ഈ ചടങ്ങിൽ രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി എടപ്പാടി…

Read More

കഞ്ചാവ് വിൽപ്പന: അമ്മയും മകനുംഅടക്കം നാലുപേർ അറസ്റ്റിൽ

ചെന്നൈ : കഞ്ചാവ് വിൽപ്പന നടത്തിയ അമ്മയും മകനും അടക്കം നാല് പേർ അറസ്റ്റിലായി. മധുര കീരത്തുറൈയിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മി (50), മകൻ കൃഷ്ണമൂർത്തി (19), കൂട്ടാളികളായ മണികണ്ഠൻ (24), മുനീശ്വരൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ട് കിലോ കഞ്ചാവും 46,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

Read More

900 അധ്യാപകർക്ക് ആജീവാനന്ത വിലക്കിന് ശുപാർശ

ചെന്നൈ : ഒരേസമയം പല കോളേജുകളിൽ നിയമനം നേടിയ 900-ൽപരം എൻജിനിയറിങ് കോളേജ് അധ്യാപകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കും. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ അണ്ണാ സർവകലാശാല നിയോഗിച്ച സമിതിയാണ് വിലക്കിന് ശുപാർശ ചെയ്തിരിക്കുന്നത്. നിയമനം നടത്തിയ കോളേജുകൾക്കെതിരേ ക്രിമിനൽ നടപടിയും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 295 കോളേജുകൾക്ക് എതിരേയാണ് നടപടിക്ക് ഒരുങ്ങുന്നത്.

Read More

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടന്നു

ചെന്നൈ : ശോഭായാത്രയടക്കം പരിപാടികളുമായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടന്നു. നഗരത്തിലെ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടായിരുന്നു. വിവിധസംഘടനകളുടെ നേതൃത്വത്തിൽ ഉറിയടി മത്സരങ്ങളുംനടത്തി. മഹാലിംഗപുരം അയ്യപ്പൻ, ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഘോഷയാത്രയടക്കമുള്ള ചടങ്ങുകളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഗുരുവായൂരപ്പന് പാലഭിഷേകം, നാരായണീയപാരായണം, നാമസങ്കീർത്തനം,ഭക്തിഗാനാവതരണം, താലപ്പൊലിമേളം, ഉറിയടി, നൃത്തപരിപാടി എന്നിവ നടന്നു. അയ്യപ്പനും ഗുരുവായൂരപ്പനും പുഷ്പാഭിഷേകവും ഭജനയും നടത്തി. എഗ്മൂർ ശ്രീഅയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗണപതി ഹോമം, ഗോപൂജ, ഭാഗവത പാരായണം, ഘോഷയാത്ര, ഉറിയടി, അഷ്ടാഭിഷേകം, അയ്യപ്പനും ഗുരുവായൂരപ്പനും ദീപാരാധന എന്നിവ നടന്നു. ശോഭായാത്രയും നടത്തി.…

Read More

ദക്ഷിണ റെയിൽവേയിൽ ഏകീകൃത പെൻഷൻ പദ്ധതിയിലുൾപ്പെട്ടത് 62,267 പേർ

ചെന്നൈ : ദക്ഷിണ റെയിൽവേയിലെ 62,267 പേർക്ക് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 2025 ഏപ്രിൽ ഒന്ന് മുതലാണ് ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിത്തുടങ്ങുക. ദക്ഷിണ റെയിൽവേയിൽ 81,311 ജീവനക്കാരാണുള്ളത്. ഇതിൽ 18,605 ജീവനക്കാരാണ് പഴയപെൻഷൻപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏകീകൃത പെൻഷൻപദ്ധതിയിൽ ഉൾപ്പെടുന്ന 62,706 പേരിൽ 439 പേർ ഗസറ്റഡ് റാങ്കിലുള്ളവരാണ്. 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും ശരാശരിയെടുത്ത് അതിന്റെ 50 ശതമാനമാണ് ഏകീകൃത പെൻഷൻപദ്ധതി പ്രകാരം പെൻഷൻ അനുവദിക്കുക. 25 വർഷമെങ്കിലും സർവീസുള്ളവർക്കാണ് 50 ശതമാനം…

Read More

ആറുമാസമായിട്ടും ബി.ജെ.പി.യിൽ പദവിയില്ല; പരിഭവവുമായി വനിതാനേതാവ്

ചെന്നൈ : എം.എൽ.എ. പദവിവരെ ഉപേക്ഷിച്ച് ബി.ജെ.പി.യിൽ ചേർന്ന തനിക്ക് ആറുമാസമായിട്ടും പദവിനൽകുന്നില്ലെന്ന പരാതിയുമായി വനിതാനേതാവ്. കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധാരണിയാണ് പാർട്ടിനടത്തിയ പൊതുസമ്മേളനത്തിന്റെ വേദിയിൽ പരാതി പറഞ്ഞത്. പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കാൻ പദവി വേണം. എന്നാൽ ഇതുവരെയും ഒരുസ്ഥാനവും ലഭിച്ചിട്ടില്ല. തക്കതായ അംഗീകാരം ലഭിക്കുമെന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും വിജയധാരണി കൂട്ടിച്ചർത്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായിരുന്ന വിജയധാരണി ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നത്. ബി.ജെ.പി.യിൽ ചേർന്നതോടെ എം.എൽ.എ. സ്ഥാനം രാജിവെച്ചു. എന്നാൽ…

Read More

ശ്രീനാരായണ ജയന്തി ആഘോഷിച്ചു

ചെന്നൈ : പാടി എൻ.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണജയന്തി ആഘോഷം ഗോകുലം ഗ്രൂപ്പ് എം.ഡി. ബൈജു ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമനെയും അരുണ പുരുഷോത്തമനെയും ആദരിച്ചു. 10, 12 ക്ലാസുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. ശാഖ സെക്രട്ടറി എ.സുധാകരൻ, എ.എൻ. ഗിരീഷൻ, പ്രീമിയർ ജനാർദനൻ, ഇ. രാജേന്ദ്രൻ, എ.ജി. ദേവൻ, സി.എസ്. ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Read More