രണ്ടാമതും ഫോൺ മാറിനൽകി; ആമസോണിന് 1.3 ലക്ഷം രൂപ പിഴ

ചെന്നൈ : ഓൺലൈനിൽ ഓർഡർ ചെയ്ത ഫോണിനുപകരം തുടർച്ചയായി രണ്ടുതവണ തെറ്റായ ഫോൺ നൽകിയതിന് ആമസോണിന് ഉപഭോക്തൃകോടതി 1.3 ലക്ഷം രൂപ പിഴവിധിച്ചു. മേടവാക്കം സ്വദേശി ആർ. സുന്ദരരാജനാണ് കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽനിന്ന് അനുകൂലവിധി നേടിയത്. ആമസോണിൽനിന്ന് സുന്ദരരാജൻ 2022-ൽ സാംസങ് ഗാലക്സി എസ്. 22 അൾട്രാ 5ജി ഫോൺ വാങ്ങിയിരുന്നു. 99,999 രൂപയായിരുന്നു വില. എന്നാൽ കിട്ടിയത് മറ്റൊരുഫോണാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുന്ദരരാജൻ പുതിയഫോണിന് അപേക്ഷനൽകി. പക്ഷേ, അപ്പോളും കിട്ടിയത് മറ്റൊരു ഫോൺ ആയിരുന്നു. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് സുന്ദരരാജൻ…

Read More

ഇത്തവണയും ഓണക്കാല യാത്ര പതിവുപോലെ തന്നെ: സ്‌പെഷ്യൽ തീവണ്ടി പ്രഖ്യാപനം വൈകുന്നു

ചെന്നൈ : പതിവുപോലെ തന്നെ ഇത്തവണയും ഓണം സ്പെഷ്യൽ തീവണ്ടികൾ പ്രഖ്യാപിക്കാൻ കാലതാമസം. ഈ അവസരം മുതലെടുത്ത് സ്വകാര്യ ബസ് സർവീസുകൾ കൊള്ളലാഭം കൊയ്യുകയാണ്. ഓണത്തോടടുത്തുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളംവരെയുള്ള യാത്രയ്ക്ക് മിക്ക സ്വകാര്യ ബസുകളും ഈടാക്കുന്ന ടിക്കറ്റ് നിരക്ക് 4000 രൂപയിലേറെയാണ്. പതിവ് സർവീസുകൾകൂടാതെ ഓണക്കാല യാത്രത്തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകൾകൂടി നടത്തിയാണ് സ്വകാര്യ ബസുകാർ ലാഭം കൊയ്യുന്നത്. ഇത്തവണ ചെന്നൈയിൽനിന്ന് കെ.എസ്.ആർ.ടി.സി. രണ്ട് ഓണം സ്പെഷ്യൽ സർവീസ് മാത്രമാണ് പ്രെഖ്യാപിച്ചത്. ഇതിൽ ഒന്ന് മധുര, തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം സർവീസാണ്.…

Read More

ശ്രീകൃഷ്ണജയന്തി; ചെന്നൈ മെട്രോ ട്രെയിൻ സമയങ്ങളിൽ മാറ്റം; വിശദാംശങ്ങൾ

ചെന്നൈ: ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷമായതിനാൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ശനിയാഴ്ചത്തെ ട്രെയിൻ ഷെഡ്യൂൾ പിന്തുടരും. CMRL-ൻ്റെ കുറിപ്പ് അനുസരിച്ച്, രാവിലെ 5 മുതൽ രാത്രി 11 വരെ മെട്രോ ട്രെയിനുകൾ ഓടും. തിങ്കളാഴ്ച രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയും ഓരോ ആറ് മിനിറ്റിലും മെട്രോ ട്രെയിനുകൾ ഓടും. കൂടാതെ, രാവിലെ 11 മുതൽ 5 വരെ, രാത്രി 8 മുതൽ 10 വരെ, ഓരോ ഏഴ് മിനിറ്റിലും മെട്രോ ട്രെയിനുകൾ ലഭ്യമാകും.…

Read More

വിദേശനിക്ഷേപം ലക്ഷ്യമിട്ട് മുഖ്യമന്ത്രി സ്റ്റാലിൻ നാളെ വിദേശത്തേക്ക്

ചെന്നൈ : തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചൊവ്വാഴ്ച യു.എസിലേക്കു തിരിക്കും. രണ്ടാഴ്ച അമേരിക്കയിൽ ചെലവിടുന്ന സ്റ്റാലിൻ അവിടുത്തെ വ്യാപാര-വ്യവസായ പ്രമുഖരുമായി ചർച്ചനടത്തും. തമിഴ്‌നാടിനെ 2030-ഓടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റാലിന്റെ വിദേശയാത്ര. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അദ്ദേഹം ദുബായ്, സിങ്കപ്പൂർ, മലേഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയാണ് യു.എസ്. പര്യടനം. ഓഗസ്റ്റ് 28-ന് സാൻഫ്രാൻസിസ്‌കോയിൽ വിമാനമിറങ്ങുന്ന സ്റ്റാലിൻ സെപ്റ്റംബർ 12-ന് ഷിക്കാഗോയിൽനിന്നാണ് തിരിച്ച്‌ വിമാനംകയറുക. 29-ന് നിക്ഷേപകസംഗമത്തിലും…

Read More

ഡി.എം.ഡി.കെ പാർട്ടി ഓഫീസ് ഇനി ‘ക്യാപ്റ്റൻ ക്ഷേത്രം’

ചെന്നൈ : വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ. പാർട്ടിയുടെ ചെന്നൈയിലെ ആസ്ഥാന മന്ദിരം ഇനി മുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന് അറിയപ്പെടും. ഞായറാഴ്ച നടന്ന വിജയകാന്തിന്റെ 72-ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയാണ് പ്രഖ്യാപനം നടത്തിയത്. ‘‘കോയമ്പേടിലുള്ള പാർട്ടി ഓഫീസ് ഇന്നുമുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന പേരിൽ അറിയപ്പെടും. അശരണരെ സഹായിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. മൺമറഞ്ഞെങ്കിലും ഇനി മുതൽ വിജയകാന്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന -അന്നദാന ദിനമായും ആചരിക്കും’’ -പ്രേമലത പറഞ്ഞു. പാർട്ടി ഓഫീസിനുമുൻപിലെ വിജയകാന്തിന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയശേഷം പ്രേമലത…

Read More

ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ചെന്നൈ: കൃഷ്ണഗിരിയിലെ ഹൊസൂരിൽ ഞായറാഴ്ച 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ പെരണ്ടപ്പള്ളിക്ക് സമീപം ഹൊസൂരിൽ നിന്ന് കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന കരിങ്കല്ല് നിറച്ച ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. പുറകിലായിവന്ന എട്ട് കാറുകളും നാല് ലോറികളും ഒരു ലോറിയും TNSTC ബസ് എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.. പോലീസ് സ്ഥലത്തെത്തി സാരമായി പരിക്കേറ്റ പത്ത് പേരെ ആംബുലൻസിൽ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഹൊസൂർ സർക്കാർ ആശുപത്രിയിലേക്കും അയച്ചു. ഇവരിൽ കാർ ഡ്രൈവർ ജക്കരപ്പള്ളി…

Read More

തമിഴ്നാടിന്റെ വരൾച്ചയകറ്റാൻ ബ്രിട്ടീഷുകാർ നിർമിച്ച അണ;മേട്ടൂർ അണക്കെട്ടിന് 91 വയസ്

സേലം: മേട്ടൂര്‍ അണക്കെട്ടിന് 91 വയസ്സ്. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ ഉള്‍പ്പെടെ 12 ജില്ലകളിലാണ് മേട്ടൂര്‍ അണക്കെട്ടിലെ ജലം ജലസേചനത്തിനായി ഉപയോഗിക്കുന്നത്. കൃഷിയിടങ്ങള്‍ വരള്‍ച്ചകാരണം നശിക്കാതിരിക്കാന്‍ ബ്രിട്ടീഷുകാരാണ് കാവേരിനദിയുടെ കുറുകേ അണ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1925-ല്‍ എന്‍ജിനിയര്‍ കേണല്‍ ഡബ്ള്യു.എം. എല്ലീസിന്റെ നേതൃത്വത്തിലാണ് അണയുടെ നിര്‍മാണം ആരംഭിച്ചത്. ആയിരക്കണക്കിന് തൊഴിലാളികള്‍ രാത്രിയും പകലും പണിയെടുത്താണ് അണയുടെ നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയത്. 1934 ജൂലായ് 17-ന് അണയുടെ നിര്‍മാണം പൂര്‍ത്തിയായി. 1934 ഓഗസ്റ്റ് 21-ന് ചെന്നൈ ഗവര്‍ണറായിരുന്ന സര്‍ ജോര്‍ജ് ഫ്രെഡറിക് സ്റ്റാന്‍ലി ആണ്…

Read More

ഗവർണർ ആർ.എൻ. രവി വീണ്ടും ഡൽഹിയിൽ

ചെന്നൈ : പദവി നീട്ടുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവർണർ ആർ.എൻ. രവി വീണ്ടും ഡൽഹിയിൽ. ശനിയാഴ്ച രാവിലെ ചെന്നൈയിൽനിന്ന് തിരിച്ച ഗവർണർ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം ഗവർണർ നടത്തുന്ന മൂന്നാമത്തെ ഡൽഹി സന്ദർശനമാണിത്. എന്നാൽ ഇതുവരെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ജൂലായ് 31-നാണ് ഗവർണറുടെ കാലാവധി അവസാനിച്ചത്.  

Read More

ജലരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ചെന്നൈ: ഐഡിയൽ റിലീഫ് വിംഗ് കേരള (ഐ.ആർ.ഡബ്ല്യു) ചെന്നൈ യൂണിറ്റിൻ്റെ കീഴിൽ ജലരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് തമിഴ്നാട് വേളച്ചേരിയിൽ നടത്തുന്ന സ്വിമ്മിങ് പൂളിലാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന് ഐ.ആർ.ഡബ്ല്യു സംസ്ഥാന ഗവേണിംഗ് ബോർഡി അംഗം അഷ്റഫ് നേതൃത്വം നൽകി. ഡോ.വി. നൗജാസ് പഠനക്ലാസ്സ് എടുത്തു. യൂണിറ്റ് ലീഡർ കെ.ഷജീർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി.ഷബീബ് റിപ്പോർട്ട് അവതരിപ്പിച്ചു.

Read More

മുത്തമിഴ് മുരുകഭക്ത സമ്മേളനം തമിഴ്‌നാടിന്റെ ആത്മീയചരിത്രത്തിലേക്ക്‌ -എം.കെ. സ്റ്റാലിൻ

പഴനി : പഴനിയിൽ നടക്കുന്ന ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം തമിഴ്‌നാടിന്റെ ആത്മീയചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം എല്ലാവർക്കും തുല്യമായി നൽകുകയെന്നതാണ് ദ്രാവിഡമാതൃക പറയുന്നത്. അതുകൊണ്ടുതന്നെ വിവിധ മതവിഭാഗങ്ങളിൽപ്പെടുന്ന വിശ്വാസികളെ സംരക്ഷിക്കാൻ സർക്കാർ മുന്നിലുണ്ടാവും. സംസ്ഥാനത്തെ പ്രധാന മുരുകക്ഷേത്രങ്ങളുടെ വികസനത്തിന് 789 കോടിയാണ് ചെലവഴിക്കുന്നത്. കൈയേറ്റം ചെയ്യപ്പെട്ട, 5,577 കോടി മൂല്യമുള്ള 6,140 ഏക്കർ ക്ഷേത്രഭൂമി ഇതുവരെ തിരിച്ചുപിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രാരാധനാവേളകളിൽ തമിഴ് ഭാഷയ്‌ക്ക് മുൻഗണന നൽകണം. ക്ഷേത്രത്തിനകത്ത് ആരാധന നടത്താൻ എല്ലാവർക്കും…

Read More