തമിഴ്നാട്ടിലെ 11 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 19) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മിക്ക സ്ഥലങ്ങളിലും 20 മുതൽ 24 വരെ ചില സ്ഥലങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ന് കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും നീലഗിരി ജില്ലയിലും തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, തെങ്കാശി, ഈറോഡ്, ധർമ്മപുരി, കൃഷ്ണഗിരി, സേലം, നാമക്കൽ ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ…

Read More

കരുണാനിധി ശതാബ്ദി സ്മാരക നാണയം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്തു

ചെന്നൈ: മുൻമുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച്  സ്മാരക നാണയം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്തു. പ്രധാനമന്ത്രി എം.കെ.സ്റ്റാലിൻ അദ്ദേഹത്തിൽ നിന്ന് നാണയം ഏറ്റുവാങ്ങി. കരുണാനിധി ശതാബ്ദി സ്മാരക നാണയത്തിൽ കരുണാനിധിയുടെ ഛായാചിത്രവും അദ്ദേഹത്തിൻ്റെ ഒപ്പും’ ഉണ്ട്. അന്തരിച്ച ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ശതാബ്ദിയോടനുബന്ധിച്ച് 100 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കാൻ തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിരുന്നു. കേന്ദ്രസർക്കാരും ഇതിന് അനുമതി നൽകി. ഈ സാഹചര്യത്തിലാണ് കരുണാനിധിയുടെ ശതാബ്ദി സ്മരണികയായ 100 രൂപ നാണയ…

Read More

ശശികലയുടെ പര്യടനം; ബദൽ യാത്രക്കൊരുങ്ങി പളനിസ്വാമി

ചെന്നൈ : ശശികലയുടെ നേതൃത്വത്തിൽ ആരംഭിച്ച വിമത നീക്കങ്ങൾ നേരിടാൻലക്ഷ്യമിട്ട് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു. അണ്ണാ ഡി.എം.കെ.യിൽ ഐക്യം ആഹ്വാനം ചെയ്തു തമിഴ്‌നാടിനാടിന്റെ തെക്കൻ മേഖലയിൽനിന്ന് ശശികല യാത്ര ആരംഭിച്ച പശ്ചാത്തലത്തിലാണ് പളനിസ്വാമിയും പര്യടനത്തിന് ഒരുങ്ങുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന പാർട്ടി നിർവാഹക സമിതി യോഗത്തിലാണ് പളനിസ്വാമി പര്യടനം നടത്തണമെന്ന ആവശ്യം ഉയർന്നത്. പാർട്ടിയിൽനിന്ന് പുറത്താക്കിയ വിമത നേതാക്കളെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ഇതേ യോഗത്തിൽത്തന്നെ പളനിസ്വാമി വ്യക്തമാക്കിയിരുന്നു. പേര് പറഞ്ഞില്ലെങ്കിലും…

Read More

റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂകമ്പം ;

മോസ്‌കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം…

Read More

ശ്രീലങ്കൻ തടവിൽനിന്ന് മോചിപ്പിച്ച 13 മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തി

ചെന്നൈ : ശ്രീലങ്കയിൽനിന്ന് മോചിപ്പിക്കപ്പെട്ട 13 തമിഴ് മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. സമുദ്രാതിർത്തിലംഘിച്ചെന്ന കുറ്റംചുമത്തി ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത തൊഴിലാളികളെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്. ശനിയാഴ്ച ചെന്നൈയിലെത്തിയ ഇവരെ ഫിഷറീസ് വകുപ്പ് അധികൃതർ സ്വന്തം സ്ഥലങ്ങളിലെത്തിച്ചു. ഒരുമാസംമുൻപ്‌ പിടിയിലായ രമേശ്വരത്തുനിന്നുള്ള ഏഴുപേരെയും പുതുക്കോട്ടയിൽനിന്നുള്ള ആറുപേരെയുമാണ് മോചിപ്പിച്ചത്.

Read More

ദേശീയദുരന്തമായി വയനാട് ഉരുൾപൊട്ടൽ പ്രഖ്യാപിക്കണം: അണ്ണാ ഡി.എം.കെ.

ചെന്നൈ : വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് അണ്ണാ ഡി.എം.കെ. വെള്ളിയാഴ്ച ചെന്നൈയിൽചേർന്ന അടിയന്തര നിർവാഹകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. രാജ്യംകണ്ട വൻ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഇത് ദേശീയദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സഹായവും അനുവദിക്കണമെന്നും യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രസീഡിയം ചെയർമാൻ എ. തമിഴ്‌മകൻ ഹുസൈന്റെ നേതൃത്വത്തിൽനടന്ന യോഗത്തിൽ വൈദ്യുതിനിരക്ക് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഒമ്പത് പ്രമേയങ്ങൾ പാസാക്കി.

Read More

ഗായിക പി. സുശീല ആശുപത്രിയിൽ

ചെന്നൈ : പിന്നണിഗായിക പി. സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് അവരെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. 86-കാരിയായ അവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

ദളിത് കുടുംബങ്ങളുടെ പ്രതിഷേധം; ഗ്രാമവാസികൾ ക്ഷേത്രം തകർത്തു;

ചെന്നൈ : തമിഴ്‌നാട്ടിൽ ദളിത് വിഭാഗത്തിന്റെ പ്രതിഷേധത്തിൽ പ്രകോപിതരായി മേൽജാതിയിൽപ്പെട്ട ഗ്രാമവാസികൾ ക്ഷേത്രം തകർത്തു. വെല്ലൂർ ജില്ലയിലെ ജമീൻകുപ്പം ഗ്രാമത്തിലെ കാളിയമ്മൻക്ഷേത്രമാണ് തകർത്തത്. ക്ഷേത്രത്തിൽ ആടിമാസാഘോഷങ്ങളിൽ തങ്ങളെ പങ്കെടുപ്പിക്കരുതെന്ന ഇതരജാതിക്കാരുടെ തീരുമാനത്തിനെതിരേ ദളിതർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന്, പ്രതിഷേധക്കാർക്കുനേരേ അക്രമം അഴിച്ചുവിട്ട ഒരുവിഭാഗത്തിന്റെപേരിൽ പോലീസ് കേസെടുത്തതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. കളക്ടറുടെ സാന്നിധ്യത്തിൽ സമാധാനയോഗം നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇതോടെയാണ് ഇതരജാതിക്കാർ ക്ഷേത്രം തകർത്തത്. ഗ്രാമത്തിലെ താമസക്കാരിൽ 50 ശതമാനത്തോളം ദളിതരാണ്. തങ്ങളാണ് വർഷങ്ങളായി ക്ഷേത്രം പരിപാലിച്ച് പൂജകൾ നടത്തുന്നതെന്നും കാലക്രമേണ ഇതരജാതിക്കാർ ക്ഷേത്രം…

Read More

സ്വതന്ത്ര്യ സംസ്ഥാനപദവി നൽകണമെന്ന് ആവശ്യം; പ്രമേയം പാസാക്കി പുതുച്ചേരി നിയമസഭ

പുതുച്ചേരി : സ്വതന്ത്ര്യ സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി നിയമസഭയിൽ പ്രമേയം പാസാക്കി. ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച ഡി.എം.കെ. എം.എൽ.എ.മാരായ ആർ.ശിവ, എ.എം.എച്ച്. നസീം, ആർ. സെന്തിൽ കുമാർ, സ്വതന്ത്ര എം.എൽ.എ. നിയമസഭാംഗമായ നെഹ്റു എന്നിവർ സ്വകാര്യ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെ സർക്കാർ പ്രമേയമായി പരിഗണിക്കാൻ മുഖ്യമന്ത്രി എൻ.രംഗസാമി ആവശ്യപ്പെടുകയും സ്പീക്കർ അതിന് തയ്യാറാകുകയും ചെയ്തു. ചർച്ചകൾക്ക് ശേഷം പ്രമേയം ഐകകണ്ഠ്യേന പാസാക്കി. പുതുച്ചേരിക്ക്‌ സംസ്ഥാന പദവി നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പ്രമേയത്തെ പിന്തുണച്ചു നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

Read More

വാഹനാപകടത്തിൽ അച്ഛനും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ചെന്നൈ : വന്ദവാസിക്ക് സമീപം ഇരുചക്ര വാഹനാപകടത്തിൽ അച്ഛനും മകളും അടക്കം 3 പേർ മരിച്ചു. രാജശേഖർ (29) ഭാര്യ പത്മിനി (25), മോഹന ശ്രീ (4) പത്മിനിയുടെ അനുജത്തി ഭാനുമതി (23) എന്നിവരാണ് അപകടത്തിൽപെട്ടത് രാജശേഖർ  തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസിക്ക് അടുത്തുള്ള പഴയ മമ്മുനി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. രാജശേഖർ ചെയ്യാർ ചിപ്പ്ഗട്ടിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ അഞ്ചാം വെള്ളിയാഴ്ച പ്രമാണിച്ച് രാജശേഖർ, പത്മിനി, സുബാഷിനി, മോഹന ശ്രീ,  ഭാനുമതി എന്നിവർ വന്ദവാസിക്ക് അടുത്ത വേടൽ ഗ്രാമത്തിലെ പച്ചയ്യമ്മൻ ക്ഷേത്രത്തിലേക്ക്…

Read More