ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവെച്ച് ഖുശ്ബു

ചെന്നൈ: ദേശീയ വനിതാ കമ്മീഷനിൽ നിന്ന് രാജിവെക്കുമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്പു പ്രഖ്യാപിച്ചു. ഞങ്ങളുടെ പരമോന്നത പാർട്ടിയായ ബിജെപിയെ പൂർണമായി സേവിക്കുന്നതിന് വേണ്ടിയാണ് ഞാൻ ദേശീയ വനിതാ കമ്മീഷനിൽ നിന്ന് രാജിവെക്കുന്നതെന്നും ഖുശ്‌ബു വ്യക്തമാക്കി. ഈ അവസരം നൽകിയ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നട്ട എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി. എൻ്റെ വിശ്വസ്തതയും വിശ്വാസവും എന്നും ബിജെപിക്കൊപ്പമായിരിക്കും. അഭൂതപൂർവമായ ആവേശത്തോടെ ഇപ്പോഴിതാ ഞാൻ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ് എന്നും ഖുശ്‌ബു പറഞ്ഞു.

Read More

തമിഴ്നാട്ടിൽ 33 ഡിഎസ്പിമാരെ സ്ഥലം മാറ്റി

ചെന്നൈ: 33 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരെ (ഡിഎസ്പി) സ്ഥലംമാറ്റി തമിഴ്നാട് പൊലീസ് ഡയറക്ടർ ജനറൽ ശങ്കർ ജിവാൾ ഇന്നലെ ഉത്തരവിറക്കി. ധർമ്മപുരി ജില്ലയിലെ ഡിഎസ്പി സിന്ധിനെ മദ്യനിരോധന എൻഫോഴ്സ്മെൻ്റ് യൂണിറ്റിലേക്കും കോയമ്പത്തൂർ ജില്ലാ കള്ളക്കടത്ത് വിരുദ്ധ യൂണിറ്റ് ഡിഎസ്പി ജനനി പ്രിയയെ വെയിറ്റിംഗ് ലിസ്റ്റിലേക്കും മാറ്റി, അരിയല്ലൂർ ജില്ലാ ക്രൈം റെക്കോർഡ്സ് ഡിവിഷൻ ഡിഎസ്പി തമിഴ്മാരൻ, തിരുവാരൂർ ജില്ല നന്നിലടുക്കം, തിരുത്തുറപ്പുണ്ടി ഡിഎസ്പി സോമസുന്ദരത്തെ തഞ്ചാവൂർ സിറ്റി പോസ്റ്റിലേക്കാണ് സ്ഥലം മാറ്റിയത്.

Read More

അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണി; മുൻ പോലീസുകാരന്റെ വീട്ടിൽ 647 വന്യജീവികൾ

animals

ചെന്നൈ : അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ മുൻ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് അധികൃതർ 647 വന്യജീവികളെ കണ്ടെടുത്തു. വന്യജീവികളെ കോടികൾക്ക് വിദേശരാജ്യങ്ങളിലേക്ക് കടത്തിയ കേസിൽ അറസ്റ്റിലായ മുൻ പോലീസ് കോൺസ്റ്റബിൾ എസ്. രവികുമാർ (41) കൊളത്തൂരിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തിയത്. കുരങ്ങുകൾ, പെരുമ്പാമ്പുകൾ, നക്ഷത്ര ആമകൾ, കടലാമകൾ ഉൾപ്പെടെ കണ്ടെത്തിയവയിലുണ്ട്. ആമകൾ പലതും ചത്ത നിലയിലായിരുന്നു. അലങ്കാര മത്സ്യക്കൃഷിക്കാണെന്ന വ്യാജേനയാണ് രവികുമാർ കൊളത്തൂർ ലക്ഷ്മിപുരത്ത് അഭിഭാഷകൻ പത്മനാഭൻ എന്നയാളിൽ നിന്ന് 17,000 രൂപ മാസവാടകയ്ക്ക്…

Read More

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഒരുമ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഒരുമ ഹൗസിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തുകയും മധുര വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളും പ്രദേശവാസികളുമായ നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. ശാഹിദ് അസ്‌ലം,ഇൻസാഫ് ഇംതിയാസ്,പ്രകാശ്,റഹ്മത്തുല്ല എന്നിവർ നേതൃത്വം നൽകി

Read More

ചെന്നൈ – തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് തുടങ്ങി

ചെന്നൈ : എയർ ഇന്ത്യ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ പ്രതിദിനസർവീസ് ആരംഭിച്ചു. ചെന്നൈയിൽനിന്ന് ദിവസവും വൈകീട്ട് 6.50-ന് പുറപ്പെടുന്ന വിമാനം 8.20-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നുള്ള മടക്കവിമാനം രാത്രി 8.50-ന് പുറപ്പെട്ട് 10.20-ന് ചെന്നൈയിൽ എത്തും. ചെന്നൈ-ബാഗ്‌ഡോഗ്ര, ചെന്നൈ-ഭുവനേശ്വർ, കൊൽക്കത്ത-വാരണാസി, കൊൽക്കത്ത-ഗുവാഹാട്ടി, ഗുവാഹാട്ടി-ജയ്പുർ റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്.

Read More

കേരളത്തിലായിരുന്നു ജല്ലിക്കെട്ട് എങ്കിൽ ഇല്ലാതായേനെ – സുരേഷ് ഗോപി

ചെന്നൈ : തമിഴ്‌നാടിനുപകരം കേരളത്തിലായിരുന്നുവെങ്കിൽ ജല്ലിക്കെട്ട് ഇല്ലാതാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജല്ലിക്കെട്ടിനെതിരായി മനുഷ്യാവകാശപ്രവർത്തകർ എത്തുകയും വലിയ പ്രശ്നമായി അത് നിന്നുപോകുകയും ചെയ്യുമായിരുന്നു. എന്നാൽ തമിഴ്‌നാട്ടിലായതിനാൽ നന്നായി നടക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ശിവകാശിയിലെ പടക്കനിർമാണശാലകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ തമിഴർ പുലർത്തുന്ന താത്പര്യത്തെ സുരേഷ് ഗോപി പ്രകീർത്തിച്ചു. ഇതിനുകാരണം മനോഭാവം മാത്രമല്ലെന്നും ആസൂത്രണവുംകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

തുടർകഥയായി പടക്കശാലയിലെ സ്ഫോടനം: രണ്ട് തൊഴിലാളികൾ മരിച്ചു

ചെന്നൈ : പടക്കനിർമാണശാലയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ശ്രീവില്ലിപുത്തൂരിലെ മായാദേവൻപട്ടി ഗ്രാമത്തിലെ പടക്ക നിർമാണശാലയിൽ നടന്ന സ്ഫോടനത്തിൽ കുട്ടി (45), കാർത്തിക് (35) എന്നിവരാണ് മരിച്ചത്. പടക്ക നിർമാണത്തിനുള്ള രാസവസ്തുകൾ വാനിൽനിന്ന് ഇറക്കി പടക്ക നിർമാണശാലയിൽ വെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.

Read More

100 വന്ദേഭാരത് സ്ലീപ്പർ തീവണ്ടി; 30,000 കോടി രൂപയുടെ ടെൻഡർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി.

ചെന്നൈ: പുതിയ 100 വന്ദേഭാരത് സ്ലീപ്പർ തീവണ്ടികളുടെ നിർമാണവും 35 വർഷത്തെ പരിപാലനത്തിനുമുള്ള 30,000 കോടി രൂപയുടെ ടെൻഡർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. 140 കോടി രൂപയ്ക്ക് 24 കോച്ചുകളുള്ള അലുമിനിയംകൊണ്ടുള്ള തീവണ്ടി നിർമിക്കണമെന്നാണ് ടെൻഡറിൽ പറഞ്ഞിരുന്നത്. എന്നാൽ, ടെൻഡറിനോട് പ്രതികരിച്ച രണ്ടുകമ്പനികളും ഇതിൽക്കൂടുതൽ തുക ടെൻഡറിൽ ഉൾപ്പെടുത്തുമെന്നറിയിച്ചതിനെത്തുടർന്നാണ് റെയിൽവേ ടെൻഡർ റദ്ദാക്കിയത്. റെയിൽവേ നിർദേശം കമ്പനികൾക്കും സ്വീകാര്യമായില്ല. തീവണ്ടി നിർമാണത്തിൽ പ്രശസ്തിയാർജിച്ച അൽസ്റ്റോം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്‌സ് എന്നീ കമ്പനികളാണ് ടെൻഡറിനോട് പ്രതികരിച്ചത്. 150 കോടി രൂപയ്ക്ക് അൽസ്റ്റോം…

Read More

ചെന്നൈ – ബംഗളുരു അതിവേഗപാത നിർമാണം 68 ശതമാനം പൂർത്തിയായി

ചെന്നൈ : ചെന്നൈ – ബംഗളുരു അതിവേഗ ലതയുടെ 68 ശതമാനത്തോളം നിർമാണം പൂർത്തിയായി. ആകെയുള്ള 262 കിലോമീറ്റർ ദൂരത്തിൽ 179 കിലോമീറ്റർ നിർമാണമാണ് പൂർത്തിയായത്. ശേഷിക്കുന്ന 83 കിലോമീറ്റർ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2025 മാർച്ച് 31 നകം പാത ഉദ്ഘടനം ചെയ്യാനാണ് നീക്കം. പ്രധാന സവിശേഷതകൾ യാത്ര സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണികൂറായും കുറയും ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം ചെന്നൈ –…

Read More

കൂനൂർ-ഊട്ടി റൂട്ടിൽ ഈ ദിവസങ്ങളിൽ സ്‌പെഷ്യൽ തീവണ്ടി അനുവദിച്ചു

ചെന്നൈ : തിരക്ക് പരിഗണിച്ച് കൂനൂർ-ഊട്ടി റൂട്ടിൽ 16, 17, 25 തീയതികളിൽ സ്‌പെഷ്യൽ തീവണ്ടി ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 8.20-ന് പുറപ്പെട്ട് 9.40-ന് ഊട്ടിയിലെത്തും. തിരിച്ചുള്ള വണ്ടി 16.45-ന് ഊട്ടിയിൽനിന്നും പുറപ്പെട്ട് 17.55-ന് കൂനൂരിലെത്തും.

Read More