ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

ചെന്നൈ : ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. ആവഡിയിൽ താമസിക്കുന്ന ഗൗതം-പ്രിയമണി ദമ്പതിമാരുടെ മകൾ രൂപാവതിയാണ് മരിച്ചത്. കുട്ടി ഫ്രിഡ്ജ് തുറന്നപ്പോൾ ഷോക്കേറ്റ് താഴെവീഴുകയായിരുന്നു. മാതാപിതാക്കൾ ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആവഡി പോലീസ് കേസെടുത്തു.

Read More

ബാലാജിയുടെ ഹർജി: ഇ.ഡി.ക്ക് ഹൈ ക്കോടതി നോട്ടീസ്

ചെന്നൈ : നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി സെന്തിൽ ബാലാജി നൽകിയ റിവിഷൻ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇ.ഡി.ക്ക്‌ നോട്ടീസയച്ചു. 14-ന് ഹർജിയിൽ വാദം തുടരും. കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് ബാലാജി നൽകിയ വിടുതൽഹർജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. സെഷൻസ് കോടതി വിധിയെ ചോദ്യംചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻഹർജി നൽകിയത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് വി. ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിയമനത്തിന് കോഴവാങ്ങിയെന്ന കേസിന്റെ തുടർച്ചയായാണ് ബാലാജിയുടെപേരിൽ ഇ.ഡി.…

Read More

വന്ദേ ഭാരത് ഉൾപ്പെടെ ദക്ഷിണ ജില്ലയിലേക്കുള്ള ട്രെയിനുകളുടെ സർവീസിൽ മാറ്റം; വിശദാംശങ്ങൾ

ചെന്നൈ: താംബരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതുമൂലം ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഗണ്യമായി കുറഞ്ഞു. അതുപോലെ താംബരത്തുനിന്ന് നാഗർകോവിലിലേക്കുള്ള റിസർവ് ചെയ്യാത്ത അന്തോഡിയ സ്‌പെഷ്യൽ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ നിശ്ചിത ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്:- താംബരം വർക്ക്ഷോപ്പിലെ അറ്റകുറ്റപ്പണികൾ 14 വരെ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ചില അധിക ജോലികൾ ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ 18 വരെ നീട്ടാൻ ചെന്നൈ ഡിവിഷൻ അനുമതി നൽകിയിട്ടുണ്ട്. *…

Read More

വിനേഷ് നിങ്ങൾ എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ചാമ്പ്യനാണ്; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ഡൽഹി: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫൈനൽ വരെ മുന്നേറി രാജ്യത്തിന് അഭിമാനമായ വിനേഷ് ഫോഗട്ട് 100 ഗ്രാം അമിതഭാരമുള്ളതിനാൽ അയോഗ്യനാക്കപ്പെട്ടു. വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതോടെ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നഷ്ടമായിരിക്കുകയാണ്. വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായെങ്കിലും തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കിയതായി വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. വിനീഷ്, ‘എല്ലാത്തിലും’ നിങ്ങളാണ് യഥാർത്ഥ ചാമ്പ്യൻ. നിങ്ങളുടെ പ്രതിരോധവും കരുത്തും ഫൈനലുകളിലേക്കുള്ള ശ്രദ്ധേയമായ യാത്രയും ദശലക്ഷക്കണക്കിന് ഇന്ത്യൻ പെൺകുട്ടികളെ പ്രചോദിപ്പിച്ചു. ഏതാനും ഗ്രാം ഭാരത്താൽ അയോഗ്യരാക്കപ്പെടുന്നത് നിങ്ങളുടെ ആത്മാവിൽ നിന്നും…

Read More

കോയമ്പത്തൂർ ഉക്കടം-ആത്തുപാലം മേൽപ്പാലം നാളെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

കോയമ്പത്തൂർ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ വെള്ളിയാഴ്ച (ഓഗസ്റ്റ് 9) കോയമ്പത്തൂർ പുതിയ ഉക്കടം-ആത്തുപാലം മേൽപ്പാലത്തിൻ്റെയും വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. ഉക്കടം മുതൽ പൊള്ളാച്ചി പാലക്കാട്, പേരൂർ, ശെൽവപുരം വരെയുള്ള യാത്ര വേഗത്തിലാക്കാൻ ഹൈവേ വകുപ്പ് 470 കോടി രൂപ ചെലവിൽ ആത്തുപാലം മുതൽ ഉക്കടം ജംക്‌ഷൻ വരെ നിർമിച്ച 3.8 കിലോമീറ്റർ മേൽപ്പാലമാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് 12.30ന് കണ്ണൂരിലെ പ്രതിമ അനാച്ഛാദന ചടങ്ങിലും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. ‘തമിഴ് പുറ്റുലവൻ’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച…

Read More

ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; വിശദാംശങ്ങൾ

ചെന്നൈ : ബംഗാൾ ഉൾക്കടലൽ ചക്രവാതച്ചുഴി തുടരുന്നതിനാൽ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴയ്ക്‌ സാധ്യതയുണ്ട്. കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read More

സ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർക്ക് സംരക്ഷണത്തിന് അവകാശമില്ല; ഹൈക്കോടതി

ചെന്നൈ : സ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർ പോലീസ് സംരക്ഷണത്തിന് അർഹരല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. സ്ഥിതിഗതികൾ പരിശോധിച്ച്, ഉചിതമായ സാഹചര്യങ്ങളിൽ മാത്രമാണ് കോടതികൾ പോലീസ് സംരക്ഷണത്തിന് ഉത്തരവിടേണ്ടതെന്ന് ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് എൻ. സെന്തിൽകുമാറുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. “നമ്മുടെ രാജ്യത്ത് അഴിമതിക്കും സാമൂഹികതിന്മകൾക്കുമെതിരേ വാർത്ത കൊടുത്തതിന്റെ പേരിൽ എത്രയോ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അനധികൃത മണൽഖനനം തടഞ്ഞതിന്റെ പേരിൽ എത്രയോ സർക്കാർ ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരമാളുകൾക്ക് പോലീസ് സംരക്ഷണം നൽകുന്ന കാര്യം പരിഗണിക്കണം. അതല്ലാതെ, സ്വന്തംചെയ്തികൾ വഴി ഭീഷണി…

Read More

ഉറക്കഗുളിക കഴിച്ച നാലു വയസ്സുകാരി മരിച്ചു

ചെന്നൈ : അമ്മയുടെ ഉറക്കഗുളിക കഴിച്ച നാലു വയസ്സുകാരി മരിച്ചു. ചെന്നൈ താംബരം സേലയൂരിൽ താമസിക്കുന്ന ഐ.ടി. ജീവനക്കാരി അശ്വിനിയുടെ മകൾ ഹരിത്രയാണ് മരിച്ചത്. ഇതേത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അശ്വിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അശ്വനി ശ്രദ്ധിക്കാതെ വെച്ച പാത്രത്തിൽനിന്ന് ഗുളികയെടുത്ത്‌ കുട്ടി കഴിച്ചത്. പുലർച്ചെ നാലോടെ അശ്വിനി ഉണർന്നപ്പോൾ കുട്ടിയെ കിടക്കയിൽ ചലനമറ്റ നിലയിൽ കണ്ടെത്തി. മകൾ മരിച്ചെന്നു തിരിച്ചറിഞ്ഞ അശ്വിനി നിലവിളിച്ചു കരയുകയും പിന്നീട് ബ്ലേഡ് കൊണ്ട് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർക്കൊപ്പം താമസിച്ച അശ്വനിയുടെ അമ്മ കരച്ചിൽ…

Read More

സംസ്ഥാനത്തെ 295 എൻജി. കോളേജുകളുടെ അംഗീകാരം റദ്ദാക്കും

ചെന്നൈ : വ്യാജ അധ്യാപകനിയമനം നടത്തിയ തമിഴ്‌നാട്ടിലെ 295 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം താത്കാലികമായി റദ്ദാക്കാൻ നടപടിയുമായി അണ്ണാ സർവകലാശാല. ഒരു വർഷം അംഗീകാരം റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് വിവരം. ഒരേ അധ്യാപകരെ പല കോളേജുകളിൽ നിയമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കോളേജുകൾക്കും അധ്യാപകർക്കുമെതിരേ നടപടിയാരംഭിച്ചത്. 676 അധ്യാപകർക്കെതിരേ കേസെടുത്തിട്ടുണ്ട്. മതിയായ യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തികയ്ക്കുന്നതിനാണ് കോളേജുകൾ വ്യാജനിയമനം നടത്തിയതെന്നാണ് വിവരം. ഒരാൾ 22 കോളേജുകളിൽ വരെ പഠിപ്പിക്കുന്നതായുള്ള രേഖകൾ സർവകലാശാല നിയോഗിച്ച സമിതി കണ്ടെത്തി. അധ്യാപകർക്കെതിരേ കേസെടുത്തത് കൂടാതെ കോളേജുകളിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകാനുള്ള…

Read More

ബാങ്കുതട്ടിപ്പു കേസ് പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

ചെന്നൈ : ബാങ്കിൽനിന്നു പണംതട്ടി മുങ്ങി, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞയാളെ 20 വർഷത്തിനുശേഷം സി.ബി.ഐ. അറസ്റ്റുചെയ്തു. സ്‌കൂൾ ജീവനക്കാരനായും ആൾദൈവമായും കഴിഞ്ഞയാളെ ശ്രീലങ്കയിലേക്കു കടക്കാൻ പദ്ധതിയിടുന്നതിനിടെ തമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്. ഹൈദരാബാദിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലിനോക്കുന്നതിനിടെ 2002 മേയിലാണ് വി. ചലപതി റാവു കേസിൽക്കുടുങ്ങിയത്. വ്യാജരേഖകളുണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2004-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചതോടെ ഇയാൾ ഒളിവിൽപ്പോയി. ഭർത്താവ് മരിച്ചുപോയതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേസിൽ കൂട്ടുപ്രതിയായ ഭാര്യ ഏഴുവർഷം കഴിഞ്ഞ് കോടതിയെ സമീപിച്ചു. ഹൈദരാബാദിലെ…

Read More