‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ

ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി…

Read More

ഐ.ഐ.ടി. കാംപസിലെ മാനുകൾ ചാകുന്നു

ചെന്നൈ : മദ്രാസ് ഐ.ഐ.ടി കാംപസിലെ പുള്ളിമാനുകളിൽ ചിലത് ചത്തത് ക്ഷയരോഗം ബാധിച്ചാണെന്ന് സംശയം. മാനുകളുടെ ശരീരാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഗിണ്ടി നാഷണൽ പാർക്കുമായി അതിർത്തി പങ്കിടുന്ന മദ്രാസ് ഐ.ഐ.ടി. കാംപസിൽ ഒട്ടേറെ മാനുകൾ സ്വൈരവിഹാരം നടത്തുന്നുണ്ട്. അതിൽ ചിലത് കഴിഞ്ഞദിവസം അസുഖംവന്ന് ചത്തിരുന്നു. മരണകാരണം ടി.ബി.യാണെന്നത് നിലവിൽ സംശയം മാത്രമാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ അറിയിച്ചു. ചത്ത മാനുകളുടെ ശരീരഭാഗങ്ങൾ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലേക്ക് പരിശോധനയ്ക്കായി…

Read More

തെരുവുനായ്ക്കളെ പിടിക്കാൻ തുടങ്ങി; ആദ്യദിവസം പിടിച്ചത് 21 നായകളെ

പൊള്ളാച്ചി : പൊള്ളാച്ചി നഗരത്തിലെ തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിക്കാൻ തുടങ്ങി. ആദ്യദിവസം രണ്ട്, ഒൻപത്, 10 വാർഡുകളിൽനിന്ന്‌ 21 നായ്ക്കളെ പിടിച്ചു. തെരുവുകളിൽ അലഞ്ഞുനടക്കുന്ന 500-ൽപ്പരം നായ്ക്കളെ പിടിക്കാനാണ്‌ പദ്ധതിയെന്ന്‌ നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

സൈബീരിയൻ ഹസ്‌കി ഉൾപ്പെടെ 11 വിദേശ നായയിനങ്ങളുടെപ്രജനനത്തിന് നിയന്ത്രണം;

ചെന്നൈ : ശീതമേഖലകളിൽ കണ്ടുവരുന്ന നായയിനങ്ങളുടെ പ്രജനനം വിലക്കിക്കൊണ്ടും നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് 11 വിദേശയിനങ്ങളുടെ പ്രജനനത്തിന് തമിഴ്‌നാട്ടിൽ വിലക്കുണ്ട്. വിദേശരാജ്യങ്ങളിലെ കാലാവസ്ഥയിൽ വളരേണ്ട നായകളെ കൃത്രിമപ്രജനനമാർഗങ്ങളിലൂടെ വളർത്തിയെടുക്കുന്നത് തടയണമെന്ന ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ പ്രജനനനയം ആവിഷ്‌കരിച്ചിരിക്കുന്നത്. പഗ്, ചൗ ചൗ, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്‌കൻ മാലമ്യൂട്ട്, സൈബീരിയൻ ഹസ്‌കി, നോർവീജിയൻ എൽക്ഹൗണ്ട്, ടിബറ്റൻ മാസ്റ്റഫ്, സെയിന്റ് ബർണാഡ് തുടങ്ങിയ ഇനങ്ങളുടെ പ്രജനനവും വിൽപ്പനയുമാണ് വിലക്കിയിരിക്കുന്നത്. രാജപാളയം, കൊമ്പൈ, ചിപ്പിപ്പാറൈ തുടങ്ങിയ നാടൻ ഇനങ്ങളുടെ…

Read More

അടുത്ത ദളപതിയാണോ? അവരായി മാറാൻ എനിക്ക് ഉദ്ദേശമില്ല; കൈയ്യടിപ്പിച്ച് ശിവകാർത്തികേയന്റെ മറുപടി

പ്രൊമോഷൻ പരിപാടിക്കിടെ ദളപതി ചിത്രം ​ഗോട്ടിൽ അതിഥി വേഷത്തിലെത്തിയതിനേക്കുറിച്ച് പറയുകയാണ് ശിവകാർത്തികേയൻ. അടുത്ത ദളപതിയാണോ എന്ന ചോദ്യത്തിനായിരുന്നു എസ്കെയുടെ മറുപടി. വിജയ്, സംവിധായകൻ വെങ്കട്ട് പ്രഭു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ശിവകാർത്തികേയന്റെ മറുപടി. “തമിഴ് സിനിമയ്ക്ക് ഒരു ദളപതി, ഒരു തല, ഒരു സൂപ്പർസ്റ്റാർ, ഒരു ഉലഗനായകൻ എന്നിവരേയുള്ളൂവെന്നും അവർക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും” ശിവകാർത്തികേയൻ പറഞ്ഞു. “ഇവരുടെയെല്ലാം സിനിമകൾ കണ്ടാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് ആഗ്രഹം, അല്ലാതെ അവരായി മാറാൻ…

Read More

നടൻ രജനികാന്ത് ആശുപത്രിയിൽ 

ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച്‌ ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More

വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ കാർ വീണു

ചെന്നൈ : വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ വീണു. കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുകയായിരുന്ന കാറാണ് പൂനമല്ലിക്കുസമീപം കാട്ടുപാക്കം ട്രങ്ക് റോഡിനുസമീപം കുഴിയിൽ വീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുഴിയിൽവീണ കാറിനെ ക്രെയിനുപയോഗിച്ച് പുറത്തെടുത്തു. കുഴിക്കുസമീപം വൈദ്യുതി ബോർഡ് ബാരിക്കേഡുകൾ വെച്ചിരുന്നില്ല. അതുകൊണ്ട് വാഹനമോടിക്കുന്നവർക്ക് കുഴി കൃത്യമായി കാണാൻകഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

പരന്തൂർ വിമാനത്താവളം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയവർ അറസ്റ്റിൽ

ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയെ 17 ഗ്രാമീണരെ പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകീട്ട് കാഞ്ചീപുരത്ത് ഡി.എം.കെ. വജ്രജൂബിലി സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ജാഥയായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കാഞ്ചീപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിൽനിന്നുള്ള 17 പേരാണ് വിമാനത്താവള നിർമാണത്തിനെതിരേ നിവേദനം നൽകാനെത്തിയത്. ഡി.എം.കെ. വജ്രജൂബിലി സമ്മേളനത്തിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെത്തുമ്പോൾ നിവേദനം നൽകാനായിരുന്നു പദ്ധതി. അനുമതി വാങ്ങാതെ സമ്മേളന വേദിയിലേക്ക് പ്രകടനമായെത്തിയവരെ പോലീസ് തടഞ്ഞു. അറസ്റ്റുരേഖപ്പെടുത്തി അടുത്തുള്ള കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. വിമാനത്താവള നിർമാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകനാപുരം,…

Read More

മന്ത്രിസ്ഥാനം നഷ്ടമായി; എക്സ് പോസ്റ്റിലൂടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മനോ തങ്കരാജ്

ചെന്നൈ : മന്ത്രി എന്ന നിലയിൽ പ്രവർത്തനമികവ് തെളിയിക്കുന്ന കണക്കുകളുമായി മനോ തങ്കരാജ്. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിനെ ത്തുടർന്ന് എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ആദ്യം ഐ.ടി. മന്ത്രിയായും പിന്നീട് ക്ഷീര വികസന മന്ത്രിയായും പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയത്. 2021-ൽ താൻ ഐ.ടി. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തെ സോഫ്റ്റ്‌വേർ കയറ്റുമതി 9.5 ശതമാനമായിരുന്നു. ഇത് 2022-ൽ 16.4 ശതമാനമായും 2023-ൽ 25 ശതമാനമായും വർധിച്ചു. 2023-ൽ ക്ഷീരവികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സർക്കാർ സ്ഥാപനമായ ആവിന്റെ പ്രതിദിന പാൽസംഭരണം 26 ലക്ഷം ലിറ്ററായിരുന്നു. ഇത്…

Read More

സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ചെന്നൈ : മുതിർന്നനേതാവ് കെ. പൊന്മുടിയെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി. മറ്റുചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റംവരുത്തിയിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയായിരുന്ന ഡോ. എം. മതിവേന്ദനന് ആദിദ്രാവിഡ ക്ഷേമവും ഈ വകുപ്പിന്റെ ചുമതലവഹിച്ച കായൽവിഴി സെൽവരാജിന് മനുഷ്യവിഭവശേഷി വകുപ്പും അനുവദിച്ചു. ധനമന്ത്രി തങ്കം തെന്നരശിന് പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ ചുമതലകൂടി നൽകി. മനുഷ്യവിഭവശേഷി വകുപ്പാണ് കായൽവിഴിക്ക് നൽകിയത്. ആർ.എസ്. രാജകണ്ണപ്പൻ വഹിച്ചിരുന്ന പിന്നാക്കക്ഷേമവകുപ്പ് പരിസ്ഥിതിമന്ത്രിയായിരുന്ന വി. മെയ്യനാഥനുനൽകി.

Read More