ചെന്നൈ: ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് പങ്കുവച്ച് ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രിയും മന്ത്രിമാരും തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയത്, അത് നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്നലെയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്‌റ്റാലിനെ ശുപാര്‍ശ ചെയ്‌ത് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഉപമുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ഉയര്‍ത്താന്‍ കാരണമായത് താന്‍ മുമ്പ് ചെയ്‌ത പ്രവര്‍ത്തനങ്ങളൊക്കെയാകാം എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയുടെ മുൻ അധ്യക്ഷനും മുത്തച്ഛനുമായ എം കരുണാനിധിയുടെ ചെന്നൈയിലെ സ്‌മാരകത്തിൽ ഉദയനിധി സ്‌റ്റാലിന്‍ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ്‌നാട് മന്ത്രിമാരായ ശേഖർ ബാബു, ടിആർബി…
Read MoreCategory: TAMILNADU
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കഴിഞ്ഞമാസം യാത്രക്കാരുടെ എണ്ണത്തിൽ വർധന
ചെന്നൈ: തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞമാസം യാത്രചെയ്തവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചെന്നൈ വിമാനത്താവളത്തിലെ യാത്രക്കാരിൽ അഞ്ചുശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 17,53,115 പേർ യാത്രചെയ്ത സ്ഥാനത്ത് ഇത്തവണ 18,53,115 ആയി ഉയർന്നു. തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തൂത്തുക്കുടി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. കോയമ്പത്തൂരിലെ യാത്രക്കാരുടെ എണ്ണം 2,53,814-ൽ നിന്ന് 2,70,013 ആയി (6.4 ശതമാനം) ഉയർന്നു. തിരുച്ചിറപ്പള്ളിയിൽ യാത്രക്കാരുടെ എണ്ണം 1,43,104-ൽ നിന്ന് 1,68,668 ആയും (17.9 ശതമാനം) വർധിച്ചു. തൂത്തുക്കുടിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ 16,526 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇത് 19,237…
Read Moreസംസ്ഥാനത്ത് ടാറ്റ മോട്ടോഴ്‌സ് കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
ചെന്നൈ : പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച തറക്കല്ലിട്ടു. ഇന്ത്യയിലെ വൻകിട കമ്പനികൾ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളുടേയും ആദ്യ നിക്ഷേപ കേന്ദ്രമായി തമിഴ്‌നാട് മാറിയിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. 9000 കോടി രൂപ ചെലവിൽ റാണിപ്പേട്ട് ജില്ലയിലെ പണപ്പാക്കത്താണ് 470 ഏക്കറിൽ പ്ലാന്റ് നിർമിക്കുന്നത്. ജാഗ്വർ, ലാൻഡ് റോവർ (ജെ.എൽ.ആർ) തുടങ്ങിയ ആഡംബരക്കാറുകളാണ് ഇവിടെ നിർമിക്കുക. ജെ.എൽ.ആർ. വിഭാഗത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാക്കി മാറ്റുകയാണു ലക്ഷ്യം. 5,000 പേർക്ക്…
Read Moreപടക്കശാലയിൽ വൻ സ്ഫോടനം 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനം
ചെന്നൈ : വിരുദുനഗർ ജില്ലയിലെ സാത്തൂരിലെ പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനം. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒറ്റമ്പട്ടി ഗ്രാമത്തിൽ കന്ദസ്വാമിയുടെ ഉടമസ്ഥതയിലുള്ള തിരുമുരുകൻ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. സാത്തൂരിന് ചുറ്റും 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ 25-ലധികം വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നു. വിരുദുനഗർ, ശിവകാശി, സാത്തൂർ മേഖലകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്. ദീപാവലിക്ക് ഏറ്റവും കൂടുതൽ പടക്കം ഉണ്ടാക്കുന്ന ഇടങ്ങളിലൊന്നാണിത്. വിൽപ്പനയ്ക്കായി അയക്കാനുള്ള സ്റ്റോക്ക് റൂമിൽ രാസവസ്തുക്കൾ…
Read Moreസ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച് നടൻ അജിത്.
തല അജിത് കുമാർ തന്റെ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാറിന്റെ ടീമിന്റെ പേര് “അജിത് കുമാർ റേസിംഗ്” എന്നാണ്. വെള്ളിയാഴ്ച നടന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത പങ്കുവെച്ചത്. ഫെരാരി 488 EVO ചലഞ്ച് ദുബായ് ഓട്ടോഡ്രോമിൽ അജിത്ത് അടുത്തിടെ പരീക്ഷിച്ചതായി സുരേഷ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. റേസിംഗ് കാറിനൊപ്പം നിൽക്കുന്ന അജിന്റെ ചിത്രത്തിനൊപ്പം സുരേഷ് ചന്ദ്ര ഇങ്ങനെ കുറിച്ചു. “ഒരു പുതിയ ആവേശകരമായ സാഹസികതയുടെ തുടക്കം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു: അജിത്…
Read Moreമിനിബസ് മറിഞ്ഞ് നാലുപേർ മരിച്ചു;
ചെന്നൈ : വിരുദുനഗർ മംസാപുരത്തിനുസമീപം മിനിബസ് കുഴിയിലേക്കുമറിഞ്ഞ് മൂന്നുവിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. 14 വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്കു പരിക്കേറ്റു. മംസാപുരത്തുനിന്ന് ശ്രീവില്ലിപുത്തൂരിലേക്കുപോയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇടുങ്ങിയ റോഡിൽ വളവുതിരിയുന്നതിനിടെ ബസ് കുഴിയിലേക്കു മറിയുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്. കോളേജ് വിദ്യാർഥി സതീഷ്‌കുമാർ (20), പ്ലസ്ടു വിദ്യാർഥി നിതീഷ് കുമാർ (17), ഒമ്പതാംക്ലാസ് വിദ്യാർഥി വാസുദേവൻ (15), കോളേജ് ജീവനക്കാരനായ മാടസാമി (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ്…
Read Moreമക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. മധുരയിലുള്ള എസ്. സേതുപതിയാണ് (30) ഭാര്യ രാജ്വേരിയുമായുള്ള വഴക്കിന്റെപേരിൽ മക്കളായ രക്ഷനയെയും (ഏഴ്), രക്ഷിതയെയും (അഞ്ച്) കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ സേതുപതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് മക്കളുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. കുട്ടികൾ രണ്ടുപേരും ഉടൻതന്നെ മരിച്ചു.
Read Moreതമിഴ്നാട്ടിലെ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20000 പേരെ കൂടി നിയമിക്കാനൊരുങ്ങി ടാറ്റ
പുത്തൻ തീരുമാനങ്ങളുമായി വീണ്ടും ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ പുതിയ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20,000 അധിക ജീവനക്കാരെ കൂടി നിയമിക്കുമെന്ന് ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രഖ്യാപിച്ചു. ശനിയാഴ്ച്ച റാണിപ്പേട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെ 9,000 കോടി രൂപയുടെ നിർമാണ യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെയും ജെഎൽആറിന്റെയും അത്യാധുനിക നിർമ്മാണ യൂണിറ്റും ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കാനാണ് ഈ യൂണിറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷത്തിനിടെ,…
Read Moreഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രി. പദവിയുടെ കാര്യത്തിൽ തമിഴ്നാട് രാജ് ഭവനിൽ നിന്ന് സ്ഥിരീകരണമെത്തി. ഇന്ന് ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 3:30 ന് രാജ്ഭവനിൽ വച്ചാകും സത്യപ്രതിജ്ഞ. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവിൽ ഉദയനിധി സ്റ്റാലിൻ. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നായിരുന്നു നേരത്തെ നിലപാട് എടുത്തിരുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. 2026 ൽ തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.
Read Moreസൂക്ഷിച്ചോളു മാലിന്യം പൊതുയിടങ്ങളിൽ തള്ളിയാൽ 1000 രൂപ പിഴ
ചെന്നൈ : പൊതുയിടങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ ഈടാക്കുന്ന പിഴത്തുക 100 രൂപയിൽനിന്ന് 1000 രൂപയാക്കി. വെള്ളിയാഴ്ച ചേർന്ന ചെന്നൈ കോർപ്പറേഷൻ കൗൺസിലാണ് തീരുമാനം. കടയ്ക്ക് മുൻപിൽ മാലിന്യത്തൊട്ടി വെക്കാത്ത വ്യാപാരികളിൽനിന്ന് 1000 രൂപയും പിഴയായി ഈടാക്കും. പൊതുയിടങ്ങളിൽ ഖരമാലിന്യം കത്തിച്ചാൽ ഈടാക്കുന്ന പിഴ 1000 രൂപയിൽനിന്ന് 5000 രൂപയാക്കി. മരക്കഷണങ്ങൾ കത്തിച്ചാൽ ഈടാക്കുന്ന പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കി . ചെന്നൈ മാലിന്യമുക്തമാക്കാനായി വ്യത്യസ്ത നടപടികൾ സ്വീകരിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് അറിയിച്ചു. കോർപ്പറേഷൻ ജീവനക്കാർ വീട്ടിലെത്തി ജൈവ മാലിന്യവും…
Read More