വേളാച്ചേരി ഉൾപ്പെടെ മൂന്നിടങ്ങളിൽ 13, 14 തീയതികളിൽ പഴയ സാധനങ്ങൾ ശേഖരിക്കുന്ന ക്യാമ്പ്: ഇ-മാലിന്യവും സ്വീകരിക്കും

ചെന്നൈ: കസ്തൂരിബാ നഗർ റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ ജൂലായ് 13, 14 തീയതികളിൽ അഡയാർ, തിരുവാൻമിയൂർ, വേളാച്ചേരി എന്നിവിടങ്ങളിൽ പഴയ സാമഗ്രികളുടെ ശേഖരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നത്: പലരും ആവശ്യമില്ലാത്ത പഴയ സാധനങ്ങൾ എന്തുചെയ്യണമെന്നറിയാതെ വീടുകളിൽ സൂക്ഷിക്കുന്നു. എന്നാൽ അവ അവർക്ക് ആവശ്യമില്ലാത്ത വസ്തുക്കളും മറ്റുള്ളവർക്ക് ഉപയോഗപ്രദമായ വസ്തുക്കളുമാണ്. ആയതിനാൽ അവശരായ ആളുകളിൽ നിന്ന് പഴയ സാധനങ്ങൾ വാങ്ങി മാലിന്യത്തിലേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ജൂലായ് 13, 14 തീയതികളിൽ 3 സ്ഥലങ്ങളിൽ പഴയ സാധനങ്ങൾ ശേഖരിക്കാനുള്ള…

Read More

തുടർച്ചയായി 4 വാഹനങ്ങൾ ഇടിച്ച് അപകടം: ഐ.ടി ജീവനക്കാരൻ്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു

ചെന്നൈ : തുടർച്ചയായി 4 വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ ഐ.ടി ജീവനക്കാരൻ്റെ ഭാര്യയും മകളും മരിച്ചു . ഇന്നലെ വൈകിട്ട് കാറിൽ കുടുംബസമേതം മധുരാന്തകത്തിനു സമീപത്തെ കന്നുകാലി ഫാമിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു സുദർശൻ. ഐടി കമ്പനിയിൽ ജോലി ചെയ്യുകയും ചെങ്കൽപട്ടിലെ ദൽഹാംപൂർ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെൻ്റിൽ താമസിക്കുകായും ചെയ്യുന്ന സുദർശനും (37) ഭാര്യ രഞ്ജിനിയും (36) ഒരു ഇവർക്ക് സാത്വിക (10), മനസ്വിനി (7) എന്നീ രണ്ട് പെൺമക്കളുമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവരുടെ കാറിന് മുന്നിലൂടെ ഒരു ഓമ്നി ബസ് കടന്നുപോയി.…

Read More

സംസ്ഥാനത്ത് പാമോയിൽ, തുവരപ്പരിപ്പ് വിതരണത്തിൽ പ്രശ്‌നം: അസംതൃപ്തരായ ജീവനക്കാർ

ചെന്നൈ: തമിഴ്‌നാട് സർക്കാരിന് വേണ്ടി റേഷൻ കടകളിലൂടെ അരി, പഞ്ചസാര, ഗോതമ്പ് എന്നിവയ്ക്ക് പുറമെ പ്രത്യേക പൊതുവിതരണ പദ്ധതി പ്രകാരം ഒരു കിലോ പയറും പാമോയിലും സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ട്. കഴിഞ്ഞ മേയ് മുതൽ ഈ വസ്തുക്കളുടെ ലഭ്യതയിൽ സ്തംഭനാവസ്ഥയിലാണ്. സാധരണ പ്രതിമാസ ആവശ്യകത കരാറുകാരിൽ നിന്ന് ഇവാ സംഭരിക്കുകയും വെയർഹൗസുകളിൽ സംഭരിക്കുകയും സ്റ്റോറുകളിലേക്ക് അയയ്ക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ മെയ് മുതൽ പാമോയിലും പയറുവർഗങ്ങളും സംഭരണവും പലപ്പോളും മുടങ്ങിയതായും ആവശ്യത്തിന് ആളുകൾക്ക് നൽകിയിരുന്നില്ലന്നും ആരോപണം ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് കരാർ…

Read More

ശ്രീലങ്കയിൽ നിന്ന് അഭയംതേടിയ മൂന്നുപേർകൂടിയെത്തി; മാർച്ചിനു ശേഷം ഇന്ത്യയിൽ അഭയംതേടിയ ശ്രീലങ്കക്കാരുടെ എണ്ണം 310 ആയി.

ചെന്നൈ : ശ്രീലങ്കയിൽനിന്ന് അഭയം തേടിയെത്തിയ മൂന്നംഗ കുടുംബത്തെ തമിഴ്‌നാട് പോലീസ് രാമനാഥപുരത്തെ മണ്ഡപം അഭയാർഥിക്യാമ്പിലെത്തിച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 മാർച്ചിനു ശേഷം ഇന്ത്യയിൽ അഭയംതേടിയ ശ്രീലങ്കക്കാരുടെ എണ്ണം 310 ആയി. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്നുള്ള യോഗവല്ലി ഗീത (35), മക്കളായ അനൂജ(8), മിഷാൽ (5) എന്നിവരാണ് ധനുഷ്കോടിയിലെ അരിച്ചൽമുനയിൽ ബോട്ടിറങ്ങിയത്. രണ്ടുലക്ഷം രൂപ കൊടുത്താണ് മീൻപിടിത്ത ബോട്ടിൽ ധനുഷ്‌കോടിയലെത്തിയതെന്ന് യോഗവല്ലി പറഞ്ഞു. തമിഴ്‌നാട്ടിലെ വിരുദുനഗറിലെ ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽ ജനിച്ചയാളാണ് യോഗവല്ലി. ആഭ്യന്തരയുദ്ധം ശമിച്ചശേഷം അവർ ശ്രീലങ്കയിലേക്കു പോയി. മാതാപിതാക്കൾ തമിഴ്‌നാട്ടിൽ തുടർന്നു.…

Read More

തിരിച്ചുകൊടുത്താൽ 10 രൂപ കിട്ടും; ഒഴിഞ്ഞ മദ്യക്കുപ്പി തിരിച്ചെടുക്കാൻ സംവിധാനം വരുന്നു; പദ്ധതി സെപ്റ്റംബറോടെ പൂർണതോതിൽ നടപ്പാക്കും

ചെന്നൈ : ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന സംവിധാനം സെപ്റ്റംബർ മാസത്തോടെ തമിഴ്‌നാട്ടിലെ എല്ലാ മദ്യവിൽപ്പനശാലകളിലും നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിനടപ്പാക്കിയ സ്ഥലങ്ങളിൽ 95 ശതമാനം മദ്യക്കുപ്പികളും തിരിച്ചെത്തിയതായി സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതുകൊണ്ടുള്ള പാരിസ്ഥിതികപ്രശ്നങ്ങളും അപകടങ്ങളും കണക്കിലെടുത്താണ് പുതിയസംവിധാനം. ടാസ്മാക്കിന്റെ ഓരോ മദ്യവിൽപ്പനശാലയോടുചേർന്നും കാലിക്കുപ്പി തിരിച്ചെടുക്കുന്ന കൗണ്ടറുകൾ തുടങ്ങും. ഇതിന്റെ നടത്തിപ്പ്‌ കരാർനൽകും. കാലിക്കുപ്പി തിരിച്ചുകൊടുത്താൽ 10 രൂപ കിട്ടും. ഈ പണം കണ്ടെത്താൻ മദ്യക്കുപ്പിക്ക് 10 രൂപ അധികം വാങ്ങുകയും ചെയ്യും. ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന സംവിധാനം ഊട്ടി,…

Read More

ബി.എസ്.പി. നേതാവ് ആംസ്ട്രോങ് വധക്കേസിൽ 11 പേർ അറസ്റ്റിൽ; ആദരാഞ്ജലികൾ അർപ്പിക്കാൻ മായാവതി ഇന്ന് ചെന്നൈയിലെത്തും

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ബഹുജൻ സമാജ് പാർട്ടി അധ്യക്ഷനായിരുന്ന ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകത്തിൽ സെമ്പായം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ വടക്കൻ ചെന്നൈ അഡീഷണൽ പോലീസ് കമ്മീഷണർ അസ്ര ഗാർഗിൻ്റെ മേൽനോട്ടത്തിൽ 10 പ്രത്യേക സേനകൾ രൂപീകരിച്ചു. ഈ കേസിൽ റാണിപ്പേട്ട ജില്ല, കാട്പാടി പൊന്നായി ബാലു, അതേ പ്രദേശത്തെ സന്തോഷ്, പെരമ്പൂർ പൊന്നുസാമി നഗർ, തിരുമല മൂന്നാം സ്ട്രീറ്റ്, തിരുവള്ളൂർ ജില്ല ആർ.കെ., ശിവശക്തി എന്നിങ്ങനെ 11 പേരെ…

Read More

സംസ്ഥാനത്ത് ജൂലൈ 12 വരെ മഴ തുടരും

ചെന്നൈ: പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ 12 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ തമിഴ്‌നാട്ടിലേക്ക് വീശുന്ന കാറ്റിൻ്റെ വേഗത്തിലുള്ള മാറ്റത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടി നേരിയതോ അല്ലെങ്കിൽ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ 10 വരെയും ചിലയിടങ്ങളിൽ 11, 12 തീയതികളിലും മഴ തുടരുമെന്നും വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു. ജൂലൈ ആറിന് (ഇന്നലെ) രാവിലെ…

Read More

ബി.എസ്.പി. നേതാവിന്റെ കൊലപാതകം : കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ നടുക്കം രേഖപ്പെടുത്തി

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം ദേശിയതലത്തിൽ ചർച്ചയായി. കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാർട്ടി കോ-ഓർഡിനേറ്റർ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു. ഇരുവരും ഇതിന്റെപേരിൽ ഡി.എം.കെ. സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആംസ്‌ട്രോങ്ങിന്റെ മരണത്തിൽ അനുശോചനം അറിയിച്ച രാഹുൽഗാന്ധി തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പാണെന്നും എക്സിൽ കുറിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനും മഹാരാഷ്ട്രയിലെ വഞ്ചിത് ബഹുജൻ അഘാഡിനേതാവുമായ പ്രകാശ്…

Read More

തമിഴ്‌നാട്ടിലെ വിഴുപുരത്ത് ഒരാൾ മരിച്ചത് വിഷമദ്യം കഴിച്ചതിനെത്തുടർന്നല്ലെന്ന് സർക്കാർ

ചെന്നൈ : തമിഴ്‌നാട്ടിലെ വിഴുപുരത്ത് ഒരാൾ മരിച്ചത് വിഷമദ്യം കഴിച്ചതിനെത്തുടർന്നല്ലെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. പുതുച്ചേരിയിൽ നിന്നുകൊണ്ടുവന്ന അംഗീകൃത മദ്യമാണ് മരണമടഞ്ഞയാൾ കഴിച്ചതെന്നും മന്ത്രി പറഞ്ഞു. വിഴുപുരം ജില്ലയിലെ തിരുവെണ്ണിനല്ലൂരിനടുത്ത് ടി. കുമാരമംഗലം ഗ്രാമത്തിലെ ജയരാമൻ (65) എന്നയാളാണ് മദ്യപാനത്തെത്തുടർന്ന് മരിച്ചത്. ഇയാൾ അർബുദരോഗിയും മദ്യാസക്തനുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഇയാൾ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ജൂൺ 30-ന് മുരുകൻ എന്നയാൾ നൽകിയ പാക്കറ്റ് ചാരായം കഴിച്ചതിനുശേഷമാണ് ആശുപത്രിയിലായത്. ചികിത്സയിലിരിക്കേ മരിച്ചു. ജയരാമനോടൊപ്പം മദ്യപിച്ച ശിവചന്ദ്രൻ എന്നയാളും ചികിത്സയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ…

Read More

അന്തരിച്ച അണ്ണാ ഡി.എം.കെ. നേതാവും മുൻമന്ത്രിയുമായിരുന്ന സി. അരങ്കനായകത്തിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

ചെന്നൈ : അണ്ണാ ഡി.എം.കെ. നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച സി. അരങ്കനായകത്തിന് അഴിമതിക്കേസിൽ വിധിച്ച ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. മുൻമന്ത്രിയുടെ സ്വത്ത് കണ്ടുകെട്ടാൻ നിർദേശിക്കുകയുംചെയ്തു. ജയലളിത മന്ത്രിസഭയിൽ അംഗമായിരിക്കേ 1.15 കോടി രൂപയുടെ അവിഹിതസ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു അരങ്കനായകത്തിനെതിരേയുള്ള കേസ്. 2006-ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2017-ൽ പ്രത്യേക കോടതി ശിക്ഷവിധിച്ചു. മൂന്നുവർഷം തടവായിരുന്നു ശിക്ഷ. സ്വത്തു കണ്ടുകെട്ടാനും ഉത്തരവിട്ടു. ഈ വിധിക്കെതിരേ അരങ്കനായകം നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് വിധി പറഞ്ഞത്. അപ്പീലിൽ വിധി വരുംമുമ്പ് 2021-ൽ അരങ്കനായകം അന്തരിച്ചു.

Read More