മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരം പോലീസിനോട് അറിയിച്ച് അമ്മ; വിൽപ്പനക്കാരൻ അറസ്റ്റിൽ

ചെന്നൈ : മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അമ്മ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നു കടത്തുസംഘം വലയിലായി. ചെന്നൈയിലെ എം.കെ.ബി. നഗറിലാണ് സംഭവം. മകൻ മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി സംശയമുണ്ടെന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി എന്ന സ്ത്രീയാണ് എം.കെ.ബി. നഗർ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. ഇൻസ്പെക്ടർ പാർഥസാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ വീട്ടിൽ കുതിച്ചെത്തി പരിശോധന നടത്തി. 630 എം.എൽ. ഹാഷ് ഓയിൽ കണ്ടെത്തി. ഭാഗ്യലക്ഷ്മിയുടെ മകൻ ശ്രീരാമിനെയും സുഹൃത്ത് പർവേസിനെയും പിടികൂടുകയുംചെയ്തു. മലയാളികളായ അരുണിനും സതീഷിനും വേണ്ടിയാണ് മയക്കുമരുന്ന്‌ വാങ്ങിയതെന്ന് വാൻഡ്രൈവറായി…

Read More

ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ പൂർത്തിയാകും; ബെംഗളുരുവിലേക്ക് ഉള്ള യാത്ര രണ്ടുമണിക്കൂറിൽ

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം ഡിസംബറിനുമുൻപ്‌ പൂർത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുൻപ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്. കർണാടകത്തിലെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിലൂടെയും ആന്ധ്രയിലെ ചിറ്റൂർ, തമിഴ്‌നാട്ടിലെ വെല്ലൂർ, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ബെംഗളൂരുവിലെ ഹൊസപേട്ടിൽനിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിൽ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ്…

Read More

മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ

ചെന്നൈ : തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ്(45), തമിഴ്‌നാട് സ്വദേശികളായ ശേഖർ(42), സുധാകർ(44), മാരിമുത്തു(53), വിനോദ് (37), കാർത്തികേയൻ(37), ശക്തിവേൽ(32), മണികണ്ഠൻ(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ, അഞ്ചുപവൻ സ്വർണം, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. മണപ്പാറ വീരപ്പുരിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന സുധാകറിനെയാണ് (44) തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ സ്റ്റോർ നടത്തുന്നതിനൊപ്പം സുധാകറും ഭാര്യയും രോഗികളെ പരിശോധിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞദിവസം നൗഷാദടക്കം ഒരുസംഘമാളുകൾ…

Read More

സർക്കാർ ബസിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശം; കണ്ടക്ടർമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ : യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ബസ് കണ്ടക്ടർമാർക്ക് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എൻ.എസ്.ടി.സി) പാരിതോഷികം പ്രഖ്യാപിച്ചു. എല്ലാ മാസവും ഇലക്‌ട്രോണിക് പണമിടപാടുകളിലൂടെ പരമാവധി യാത്രാടിക്കറ്റ് നൽകുന്ന കണ്ടക്ടർമാർക്ക് സമ്മാനത്തുകയും പ്രശംസിപത്രവും നൽകും. നിലവിൽ ഏതാനും സർക്കാർ ബസുകളിൽ ഇലക്‌ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെയാണ് ടിക്കറ്റ് നൽകുന്നത്. ഇതുവഴി യാത്രക്കാർക്ക് യു.പി.ഐ., ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് നിരക്ക് നൽകാനാവും.

Read More

കോയമ്പേട് ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ചെന്നൈ : കോയമ്പേട് ചന്തയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിയല്ലൂർ സ്വദേശിയായ പഴനിമുത്തുവാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടാണ് ബസിന് തീപ്പിടിച്ചത്. തുടർന്ന് സമീപമുണ്ടായിരുന്ന പത്തോളം വാഹനങ്ങളിലേക്കും തീ വ്യാപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് തീപ്പിടിച്ച ബസിനുള്ളിലേക്ക് ഒരാൾ കയറിപ്പോകുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് പഴനിമുത്തുവാണെന്ന് തെളിയുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയല്ല ഇയാൾ നൽകുന്നതെന്ന് പോലീസ് പറഞ്ഞു.

Read More

നഗരത്തിലെ മലയാളികളായ വനിതകൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രപ്രദർശനം നാളെ തുടങ്ങും

ചെന്നൈ : ചെന്നൈയിലെ പ്രതിഭാധനരായ 20 വനിതകളുടെ ചിത്രപ്രദർശനം ജൂലായ് ആറിനും ഏഴിനും ആൽവാർപ്പേട്ട് എൽഡാംസ് റോഡ് സി.പി.ആർട്സ് സെന്ററിലെ ശകുന്തള ആർട്ട് ഗാലറിയിൽനടക്കും. ആറിന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വേൽസ് സർവകലാശാല പ്രൊ-ചാൻസലർ ഡോ. ആരതി ഗണേഷ്, ചിത്രകാരി രമ സുരേഷ്, ഡോ. എ. തമിഴ്‌സെൽവി തുടങ്ങിയവർ മുഖ്യാതിഥികളാവും. മലയാളിയായ സ്മിത ബി. മേനോൻ ഉൾപ്പെടെയുള്ള ചിത്രകാരികളുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാവും. തമിഴ്നാട് ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് അസോസിയേഷൻ അംഗവും ചിത്രകാരിയുമായ ഗായത്രി രാജയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മുതൽ…

Read More

അണ്ണാ ഡി.എം.കെ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ

സേലം : അണ്ണാ ഡി.എം.കെ. സേലം കൊണ്ടലാംപട്ടി മേഖലാ സെക്രട്ടറി ഷൺമുഖത്തെ (60) ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൊണ്ടലാംപട്ടിയിലെ പാർട്ടി ഓഫീസിൽനിന്ന് ദാദകാപട്ടിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്. സംഭവത്തിൽ ഡി.എം.കെ. പ്രാദേശികനേതാവും സേലം കോർപ്പറേഷൻ 55-ാം വാർഡ് കൗൺസിലറുടെ ഭർത്താവുമായ സതീഷ്‌കുമാർ ഉൾപ്പെടെ ഒൻപതുപേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് സതീഷ്‌കുമാർ (48), അരുൺകുമാർ (28), മുരുകൻ (23), ബാബു (45), ശ്രീനിവാസൻ (25), ഭൂപതി (25), കറുപ്പണ്ണൻ (31), ഗൗതമൻ (33), നവീൻ (25)…

Read More

പ്രധാനാധ്യാപകനെ സ്ഥലം മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

ചെന്നൈ : പ്രധാനാധ്യാപകനെ സ്ഥലം മാറ്റിയതിൽ  ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. മയിലാടുതുറൈയിലെ മണൽമേടിനടുത്ത കടുവൻകുടി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ മുരുഗയ്യന്റെ അപ്രതീക്ഷിത സ്ഥലംമാറ്റമാണ് പ്രതിഷേധത്തിനിടയാക്കിയത്. മുരുഗയ്യനെ സ്ഥലംമാറ്റിയ നടപടി സ്കൂളിന്റെ വികസനത്തെ ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും അതു തടയാനാവശ്യപ്പെട്ടത്. പത്തുവർഷം മുമ്പാണ് മുരുഗയ്യൻ സ്കൂളിലെ പ്രധാനാധ്യാപകനായി എത്തിയത്. അന്ന് വെറും 20 വിദ്യാർഥികൾ മാത്രമായിരുന്നു സ്കൂളിലുണ്ടായിരുന്നത്. മുരുഗയ്യൻ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികളുടെഎണ്ണം നൂറിലേറെയാക്കി. അതോടെ സ്കൂളിന്റെ പ്രവർത്തനം കൂടുതൽമെച്ചപ്പെടാൻ…

Read More

ഓൺലൈൻ ആയി മരുന്നു വിൽപ്പന; കേന്ദ്രസർക്കാരിന് നിർദേശംനൽകി മദ്രാസ് ഹൈക്കോടതി ; വിശദാംശങ്ങൾ

ചെന്നൈ : മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന സംബന്ധിച്ച നയത്തിന് എത്രയുംപെട്ടെന്ന് രൂപംനൽകാൻ മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശംനൽകി. അതുവരെ ഈ വിഷയത്തിൽ തത്‌സ്ഥിതിതുടരണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യവും ജസ്റ്റിസ് സി. കുമരപ്പനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മരുന്നുകളുടെ ഓൺലൈൻ വിൽപ്പന തടഞ്ഞുകൊണ്ട് 2018-ൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേ നൽകിയ എട്ട് ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. കേന്ദ്രസർക്കാർ നയം പ്രഖ്യാപിക്കുകയോ ഇതുസംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിലുള്ള കേസിൽ അന്തിമവിധി വരികയോ ചെയ്യുന്നതുവരെ നിലവിലുള്ളസ്ഥിതി തുടരാമെന്ന് കോടതി നിർദേശിച്ചു. എന്നാൽ, ലൈസൻസുള്ള…

Read More

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹത്തിൽ പങ്കെടുത്ത് സുരേഷ് ​ഗോപിയടക്കമുള്ള വൻ താരനിര; റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

ചെന്നൈ; കഴിഞ്ഞ ദിവസമായിരുന്നു നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളായ് സച്ച്ദേവാണ് താരത്തിന്റെ ജീവിത പങ്കാളി. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വിവാഹസത്ക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹസത്ക്കാരം. ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു. തൃഷ, രജനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ…

Read More