‘ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

tourism

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു. ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.

Read More

റെയിൽപാളത്തിൽ ഉരുൾപൊട്ടി: മേട്ടുപ്പാളയം-ഊട്ടി ഹിൽ ട്രെയിൻ സർവീസ് റദ്ദാക്കി

ചെന്നൈ : മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ പർവത റെയിൽവേയിൽ പാറകൾ വീണതിനെത്തുടർന്ന് ഇന്നലെ മൗണ്ടൻ ട്രെയിൻ സർവീസ് റദ്ദാക്കി. ഏപ്രിൽ അവസാനം വരെ മഴ പെയ്യാത്തതിനാൽ നീലഗിരി ജില്ലയിൽ കടുത്ത വരൾച്ചയും ജലക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ 4 മുതൽ ജില്ലയിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്. അങ്ങനെ ജലക്ഷാമം ഒരു പരിധിവരെ മറികടക്കുന്നുണ്ട്. പ്രാന്തപ്രദേശങ്ങളായ ഉത്തഗൈ, കല്ലട്ടി, കട്ടബെട്ട്, കൂക്കൽതൊറൈ, കോത്തഗിരി , കോടനാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വ്യാപകമായ മഴ ലഭിച്ചത്. എന്നാൽ കൂക്കൽ തോരായി പുഴയിൽ വെള്ളപ്പൊക്കമുണ്ടായി. കൂടാതെ അപ്പർ ഭവാനി,…

Read More

ഊട്ടി, കൊടൈക്കനാൽ യാത്ര; ഇ പാസ് അപേക്ഷ ഇന്നു മുതൽ ആരംഭിച്ചു; മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ: നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ചെന്നൈ ∙ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാനുള്ള ഇ–പാസ് സംബന്ധിച്ച മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. epass.tnega.org എന്ന വെബ്സൈറ്റിൽ‌ ഇ–പാസ് എടുക്കുന്നവർക്കു മാത്രമാണു നാളെ മുതൽ പ്രവേശനം.സന്ദർശകരുടെ വാഹന വിവരങ്ങൾ നിർബന്ധമായും നൽകണം. പാസില്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. എവിടെയാണു താമസിക്കുന്നത്, എത്ര ദിവസം തങ്ങും തുടങ്ങിയ വിവരങ്ങളും നൽകണം. ഇന്ന് രാവിലെ 6 മുതലാണ് അപേക്ഷിച്ചു തുടങ്ങിയത്. അതേസമയം, സർക്കാർ ബസുകളിലും ട്രെയിനുകളിലും വരുന്നവർക്ക് പാസ് ആവശ്യമില്ല. സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കൃത്യമായ വിവരങ്ങളോടെ അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് ലഭിക്കുമെന്നും സർക്കാർ…

Read More

വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read More

ബോളിവുഡ് ഐക്കൺ ശ്രീദേവിയുടെ ചെന്നൈയിലെ വീട്ടിൽ എനി നിങ്ങൾക്കും താമസിക്കാം. കൂടുതൽ വിവരങ്ങൾ അറിയാം.

ചെന്നൈ : സ്‌ക്രീനിലെ കാലാതീതമായ പ്രകടനങ്ങൾക്ക് പേരുകേട്ട അന്തരിച്ച ബോളിവുഡ് ഐക്കൺ ശ്രീദേവിക്ക് തൻ്റെ ചെന്നൈ കടൽത്തീരത്തെ ഭവനം ഒരു ആഡംബര ഹോട്ടലാക്കി മാറ്റാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ, Airbnb അവരുടെ പുതിയ ‘ഐക്കൺസ്’ വിഭാഗത്തിലൂടെ ഈ സ്വപ്നം യാഥാർത്ഥമാക്കിയിരിക്കുന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ആണ് അതിഥികൾക്ക് ഐക്കണിക് പ്രോപ്പർട്ടിയിൽ താമസിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിർമ്മാതാവ് ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷമാണ് ശ്രീദേവി ചെന്നൈയിലെ മാൻഷൻ സ്വന്തമാക്കിയത്. 2018-ൽ അവളുടെ അകാല മരണത്തിന് മുമ്പ്, മനോഹരമായ വാസസ്ഥലത്തെ ഒരു ഹോസ്പിറ്റാലിറ്റി സങ്കേതമാക്കി മാറ്റാൻ…

Read More

ഊട്ടി, കൊടൈക്കനാൽ സന്ദർശനത്തിന് ഇ-പാസ്: കേരളത്തിനടക്കം തിരിച്ചടിയാകും

tourism

ചെന്നൈ : ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും. കൊച്ചി മുതൽ മലബാർ മേഖലയിൽനിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം ഇ-പാസ് വഴിയാക്കണമെന്ന മദ്രാസ് ഹൈക്കോടതിവിധിയിൽ എതിർപ്പുമായി വ്യാപാരികളും രംഗത്ത് എത്തി…

Read More

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകാൻ പദ്ധതിയുണ്ടോ? ഇനി അങ്ങോടുള്ള യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് വേണം; വിശദാംശങ്ങൾ

tourism

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ…

Read More

മലയാളികൾക്ക് സന്തോഷ വാർത്ത; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ വരുന്നു

ചെന്നൈ: വേനലവധിക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്താൻ ബുദ്ധിമുട്ടുന്ന മലയാളികളുടെ യാത്രാദുരിതം പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തവണ സ്പെഷ്യൽ ട്രെയിനിലൂടെ യാത്രാക്ലേശം ഒഴിവാക്കാൻ ഒരുങ്ങുകയാണ് സതേൺ റെയിൽവേ. വടക്കൻ കേരളത്തിലുള്ളവർക്ക് കോയമ്പത്തൂർ ചെന്നൈ എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കുമുള്ള യാത്ര സുഖകരമാക്കാൻ ചെന്നൈ – മംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 06049 താമ്പരം മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 19, 26, മേയ് 03, 10, 17, 24, 31 തീയതികളിലാണ് (വെള്ളിയാഴ്ച) സർവീസ് നടത്തുക. ഉച്ചയ്ക്ക് 1:30ന് താമ്പരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ…

Read More

വേനലവധി മുന്നിൽ കണ്ട് വിനോദസഞ്ചാരികൾക്കായി മേട്ടുപ്പാളയം-ഊട്ടിപ്രത്യേക വണ്ടി 29 മുതൽ ആരംഭിക്കും; വിശദാംശങ്ങൾ

ചെന്നൈ : വേനലവധിക്കാലത്ത് വിനോദസഞ്ചാരികൾക്കായി മേട്ടുപ്പാളയം-ഊട്ടി-കൂനൂർ റൂട്ടിൽ പ്രത്യേക തീവണ്ടികൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ സേലം ഡിവിഷൻ അറിയിച്ചു. ഈമാസം 29 മുതൽ ജൂലായ് ഒന്നുവരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വണ്ടികൾ സർവീസ് നടത്തുക. വേനലവധിക്കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയിലെത്താറുള്ളത്. പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് 206 പാലങ്ങളിലൂടെയും 16 തുരങ്കങ്ങളിലൂടെയും ഊട്ടിയിലേക്കുള്ള യാത്രചെയ്യാം.

Read More

തണുത്ത വിറച്ച് ഊട്ടി; ഊട്ടിയിൽ ശൈത്യം തുടരുന്നു

ഊട്ടി : ഊട്ടിയിൽ ശൈത്യം തുടരുന്നു. മൂന്നുദിവസംമുമ്പ് കുറഞ്ഞ താപനില ഒരുഡിഗ്രി സെൽഷ്യസുവരെയായി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കുറഞ്ഞ താപനില 2.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മഞ്ഞുവീഴ്ച കാർഷികമേഖലയെയും ബാധിക്കുന്നുണ്ട്.

Read More