എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച  ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…

Read More

കനത്ത മൂടൽമഞ്ഞ്; ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: തുംകൂർ-ബെംഗളൂരു ദേശീയപാതയിൽ കനത്ത മൂടൽമഞ്ഞ്. ഇതേത്തുടർന്ന് റോഡ് കാണാതെ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 30 യാത്രക്കാർക്ക് പരിക്കേറ്റു. നെലമംഗല താലൂക്കിൽ ദേശീയ പാത നാലിൽ തോഞ്ചിനഗുപ്പെക്ക് സമീപമാണ് തുടർച്ചയായ അപകടമുണ്ടായത്. 30 യാത്രക്കാർക്ക് പരിക്കേറ്റു, 7 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കി. ദുർഗാംബ, ശിവഗംഗ, ധന് എന്നീ പേരുകളിലുള്ള സ്വകാര്യ ബസുകൾ തുംകൂർ ഭാഗത്തുനിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്നു. ഈ സമയം ലോറി ബസിൽ ഇടിക്കുകയായിരുന്നു.…

Read More

അനേക്കലിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു : അനേക്കലിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലെ മേൽമരുവത്തൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരാണ് അപകടത്തിൽെപ്പട്ടത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അത്തിബെല്ലെ- സർജാപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. ബസിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണാണ് പ്രാഥമിക വിലയിരുത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ കൈവരി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സമീപവാസികളാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് അത്തിബെല്ലെയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അത്തിബെല്ലെയിലേയും ആനേക്കലിലേലും ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു 

ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഡ്രൈവർക്ക് തലകറക്കം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു ;നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് വൻ അപകടം. നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സിഗ്നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും…

Read More

മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്. അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ്…

Read More

കാറിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കാസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിന് മുന്നിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ജോഗ് ജൂതറിലെ അർബിന (3) എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ 9 ന് നടന്ന ഈ സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി കാറിടിച്ച്‌ മരിച്ചതായി വ്യക്തമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് കൂടുതൽ അന്വേഷണത്തിനായി ബെല്ലന്തൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Read More

സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു

ബെംഗളൂരു: കലബുറഗിയിൽ സെൻട്രൽ ജയിലിന് സമീപം സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിക്കുകയും മറ്റു യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കലബുറഗി താലൂക്കിലെ ഇറ്റഗ കെ.ഗ്രാമത്തിലെ ചന്ദ്രകല ഇജേരി (30), ദേവകി ഇജേരി (20) എന്നിവരാണ് മരിച്ചത്. ഖണ്ടാല ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ പ്രഹ്ലാദ കട്ടിമണിയെ ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. റായ്ച്ചൂരിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കലബുറഗി…

Read More

കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. ശബരിമല തീർഥാടകർ സഞ്ചരിച്ച കർണാടക ബസും ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്ന് അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.…

Read More

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വിജയപുരയിൽ എച്ച് എച്ച് സംഗപുര ക്രോസിന് സമീപം ഇന്ന് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിമ്പ് കയറ്റി വന്ന ട്രാക്ടർ അമിത വേഗതയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More