ബസിൽ പെൺകുട്ടിക്ക്‌ നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ

ബെംഗളുരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തിയ കർഷകൻ അറസ്റ്റിൽ

ബെംഗളുരു: പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കർഷകൻ അറസ്റ്റിൽ. ബീദർ വിജയനഗര താണ്ഡ സ്വദേശി ശിവാജി റാത്തോഡിനെയാണ് അറസ്റ്റ് ചെയ്തത്. 63.86 കിലോ വരുന്ന ഇതിന് 25.54 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

Read More

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്. പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

കോൺഗ്രസ് നേതാവിന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: കോലാറിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആറുപേരാണ് കൊലപാതക സംഘത്തിൽ undayirunnat. അതിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തിൽ പോലീസ് വെടിയുതിർത്തു. വെടിവെപ്പിൽ മുഖ്യ പ്രതികളായ വേണുഗോപാൽ, മാണിന്ദ്ര എന്നിവരുടെ കാലുകൾക്ക് പരിക്കേറ്റു. മൂന്നു പോലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതാവ് എം. ശ്രീനിവാസിനെ ആറുപേർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് ഫാം ഹൗസിലേക്ക് പോകുംവഴി പരിചയക്കാരായവർ കോഫി കുടിക്കാൻ വിളിക്കുകയും സ്ഥലത്തെത്തിയ ശ്രീനിവാസിന്റെ കണ്ണിലേക്ക് കെമിക്കൽ സ്പ്രേ ചെയ്യുകയുമായിരുന്നു.…

Read More

കഴുത്തിൽ പുലിനഖം; ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍

ബെംഗളൂരു: പുലിനഖമുള്ള ലോക്കറ്റുള്ള ചെയിന്‍ ധരിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പുലിയുടെ നഖങ്ങള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഗ്‌ബോസ് ഷോയ്ക്കിടെ മത്സരാര്‍ഥിയുടെ കഴുത്തില്‍ പുലി നഖമുള്ള ചെയിന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെ കേസ് എടുത്തത്. ഇന്നലെ വൈകീട്ടാണ് സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

Read More

നട്ട്സിനൊപ്പം കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി 

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. 67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വര്‍ണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ആദ്യ പരിശോധനയില്‍ ബദാം, പിസ്ത തുടങ്ങിയ നട്‌സുകളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ തകിടുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ലഭിച്ചത്. പിന്നീട് നടന്ന പരിശോധനകളില്‍ നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ്…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ പിഡബ്ല്യൂഡി എഞ്ചിനീയർ അറസ്റ്റിൽ

ബെംഗളുരു: പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൊണ്‍ഡെല്‍ ഓഫീസിലെ ഗുണനിലവാരം പരിശോധന വിഭാഗം ജൂനിയര്‍ എഞ്ചിനിയര്‍ റോണാള്‍ഡ് റോബൊയെയാണ് അറസ്റ്റ് ചെയ്തത്. കരാറുകാരൻ പ്രഭാകര്‍ നായ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ഒരുക്കിയ കെണിയില്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു. ബെല്‍ത്തങ്ങാടി താലൂക്കില്‍ രണ്ട് പട്ടികജാതി,വര്‍ഗ കോളനികളിലെ പ്രവൃത്തികളുടെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിന് 22,000 രൂപയാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറുകാരന്റെ പരാതി സ്വീകരിച്ച്‌ ലോകായുക്ത പോലീസ് സൂപ്രണ്ട് സി.എ.സൈമന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും അടയാളപ്പെടുത്തിയ നോട്ടുകളുമായി കരാറുകാരനെ പിഡബ്ല്യുഡി…

Read More

പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ചെന്നൈ: പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ, ഒരാളെ അറസ്റ്റുചെയ്തു. മേട്ടുപ്പാളയം സ്വദേശിയും മെക്കാനിക്കുമായ രാഹുലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. വിവാഹിതയായ പെൺകുട്ടി അടുത്തിടെയായി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണു താമസമെന്നു പോലീസ് പറയുന്നു. ഇതിനിടെ മേട്ടുപ്പാളയം സ്വദേശിയായ ശിവനേഷ് ബാബുവുമായി അടുപ്പത്തിലാവുകയും ഇയാളുടെ നിർദേശപ്രകാരം ഒരുമാസം മുമ്പ് രാമസ്വാമിനഗറിലെ വീട്ടിലേക്കു താമസം മാറുകയും ചെയ്തതായും പറയുന്നു. ഇവിടെവെച്ച് ശിവനേഷ് ബാബുവും സുഹൃത്ത് രാഹുലും പെൺകുട്ടിയിയെ പലതവണയായി പീഡിപ്പിച്ചെന്നും മേട്ടുപ്പാളയം വനിതാ പോലീസ്…

Read More

വയറുനിറയെ ഭക്ഷണം കഴിക്കും, ബില്ല് വരുമ്പോൾ നെഞ്ചുവേദന; 50കാരന്‍ പിടിയിൽ 

റസ്റ്റോറന്റുകളിൽ പോയി വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ വരുമ്പോൾ നെഞ്ചുവേദന അഭിനയിച്ച് വിദഗ്ധമായി മുങ്ങുന്ന 50കാരൻ പിടിയിൽ. സ്പെയിനിലെ ബ്ലാങ്ക മേഖലയിൽ നിന്നാണ് ലിത്വാനിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാരന്റെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റസ്റ്റോറന്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്. ഇരുപതോളം റസ്റ്റോറന്റുകളിൽ ഈ പ്രകടനം കാഴ്ച വച്ച് ബില്ലിൽ നിന്നും ഇയാൾ ഒഴിവായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിന്റെ ബില്ല് കൊടുത്തപ്പോഴാണ്…

Read More

ലോകകപ്പ് വാതുവയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പില്‍ ഏര്‍പ്പെട്ട മൂന്നു പേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റിലായി. മൂഡബിദ്രി പോലീസ് സ്റ്റേഷൻ പരിധിയില്‍ മര്‍പാടി ഗ്രാമത്തില്‍ ഒണ്ടിക്കട്ടെ കടല്‍ക്കര പാര്‍ക്കിനോടനുബന്ധിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചത്. മര്‍പാടിയിലെ യു.സുകേഷ് ആചാര്യ(30),പടുമര്‍നഡു ഗ്രാമത്തിലെ ബി.ഉമേഷ്(40),മൂഡബിദ്രി പുത്തിഗെയിലെ പി.പുറന്തര കുളല്‍(38) എന്നിവരാണ് അറസ്റ്റിലായത്. പാര്‍ക്കില്‍ എത്തുന്നവരെ വാതുവെപ്പിലേക്ക് ആകര്‍ഷിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്. പുരന്തരയാണ് കേന്ദ്രം തുടങ്ങാൻ പണം മുടക്കിയതെന്ന് സുകേഷ് പോലീസിനോട് പറഞ്ഞു.മുംബൈയില്‍ നിന്നാണ് വെബ്സൈറ്റ് നിയന്ത്രിച്ചത്. പണമിടപാട് ഓണ്‍ലൈനില്‍ ആയതിനാല്‍ നോട്ടുകള്‍ കണ്ടെത്താനായില്ലെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മൂഡബിദ്രി…

Read More