മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ എംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. കോഴിക്കോട് താഴെക്കോട് മുക്കം കരികുഴിയാൻ വീട്ടിൽ കെ.കെ ഷർഹാൻ(31) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഷർഹാനെ എംഡിഎംഎയുമായി പിടികൂടിയത്. ഇയാളെ തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പി,പിഇഒമാരായ രാജേഷ് കോമത്ത്,പി.കെ മനോജ്,സിഇഒമാരായ കെ.വി രാജീവൻ,കെ.എം മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Read More

നവജാതശിശുക്കളെ വിൽപ്പന; മുഖ്യപ്രതികൾ വനിതാ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിൽ

ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറുമാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38) എന്നിവരെ തിരുച്ചെങ്ങോട് ടൗണ്‍ പോലീസ് പിടികൂടി. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പണം നല്‍കി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതാണ് പ്രതികള്‍ ചെയ്ത് വന്നിരുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

യുവതിയെ ചെരുപ്പ് മാലയിട്ട് പൊതുനിരത്തിൽ നടത്തിച്ചു; 13 പേർ അറസ്റ്റിൽ 

ബെംഗളുരു: ഹണിട്രാപ്പിലൂടെ യുവാക്കളിൽ നിന്നും പണം തട്ടിയെന്നാരോപിച്ച് യുവതിയെ ചെരുപ്പ് മാല അണിയിച്ച് പൊതുനിരത്തിൽ നടത്തിയ 13 പേർ അറസ്റ്റിൽ. യുവതി ബെളഗാവി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഗോഖക് ഘട്ട പ്രഭയിലാണ് സംഭവം. ഇതിനു പിന്നിൽ ദളിത്‌ സംഘടനയാണെന്ന് യുവതി പറയുന്നു. ഹണിട്രാപ്പ് അന്വേഷിക്കാൻ വന്നപ്പോൾ യുവതി മോശം രീതിയിൽ പെരുമാറിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

Read More

ഹമാസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വീഡിയോ; മംഗളൂരു സ്വദേശി അറസ്റ്റിൽ 

ബംഗളൂരു: ഭീകര സംഘടനയായ ഹമാസിനും ഇസ്രയേലിനെതിരായ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സൃഷ്ടിച്ച് ഷെയർ ചെയ്തതിന് ഒരാളെ മംഗളൂരു നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതി മംഗളൂരുവിലെ ബന്ദർ സ്വദേശിയാണ് സക്കീർ എന്ന സാക്കി (58) ആണെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. വീഡിയോ വൈറലായതോടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനായക് തൊറഗൽ പ്രതിയെ അറസ്റ്റ് ചെയ്തു. മംഗളൂരു നോർത്ത് പോലീസ്…

Read More

ജ്വല്ലറിയിൽ തട്ടിപ്പ്; ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു : ജ്വല്ലറിയിൽ നിന്ന് ഒന്നേകാൽ കിലോഗ്രാം സ്വർണം തട്ടിയെടുത്ത ജീവനക്കാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ലാൽസിങ്, രാജ്പാൽ എന്നിവരെയാണ് ഹലസൂരു ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹലസൂരു ഗേറ്റിന് സമീപത്തെ സ്വർണക്കടയിൽ ജോലിചെയ്തിരുന്നപ്പോഴാണ് ലാൽ സിങ് സ്വർണം തട്ടിയെടുത്തത്. ആന്ധ്രാപ്രദേശ് നല്ലൂരിലെ സ്വർണക്കടയിലേക്ക് കൊണ്ടുപോകാൻ കടയുടമ ലാൽ സിങ്ങിനെ വിശ്വസിച്ച് 1.262 കിലോഗ്രാം സ്വർണം നൽകിയിരുന്നു. എന്നാൽ സുഹൃത്തുക്കളുമായി പദ്ധതിയിട്ട് ലാൽ സിങ് സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. ആന്ധ്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണം മോഷണം…

Read More

വാഹന പരിശോധനയ്ക്കിടെ മലയാളി യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

ബെംഗളൂരു : വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർട്ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി.

Read More

ജോലിവാഗ്ദാനംചെയ്ത് പണംതട്ടി; പ്രതി പിടിയിൽ      ബെംഗളൂരു: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ ആൾ പിടിയിൽ. കോർപ്പറേഷന്റെ മാർഷൽ ജോലി വാഗ്ദാനം ചെയ്തതാണ് 200-ലധികം ആളുകളിൽ നിന്ന് ഇയാൾ പണംതട്ടിയത്. ഉദ്യോഗാർത്ഥികളിൽനിന്ന് 3000 രൂപ വാങ്ങിയിരുന്നു. തുടർന്ന് ജോലിലഭിച്ചതായുള്ള വ്യാജകത്ത് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ജോലിവാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി പിടിയിൽ 

ബെംഗളൂരു: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ ആൾ പിടിയിൽ. കോർപ്പറേഷന്റെ മാർഷൽ ജോലി വാഗ്ദാനം ചെയ്തതാണ് 200-ലധികം ആളുകളിൽ നിന്ന് ഇയാൾ പണംതട്ടിയത്. ഉദ്യോഗാർത്ഥികളിൽ നിന്ന് 3000 രൂപ വാങ്ങിയിരുന്നു. തുടർന്ന് ജോലിലഭിച്ചതായുള്ള വ്യാജകത്ത് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

പെൺസുഹൃത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വർഷങ്ങളായി പെൺസുഹൃത്തിൻറെ സ്വകാര്യ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ 26കാരൻ സഞ്ജയ് ആണ് പിടിയിലായത്. സഞ്ജയും പെൺസുഹൃത്തും ബംഗളൂരുവിൽ ലിവ് ഇൻ റിലേഷൻഷിപ്പിലാണ് കഴിഞ്ഞിരുന്നത്. പത്താം ക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങൾക്കും അറിയാമായിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബങ്ങൾ. ഇതിനിടയിലാണ് യുവതിയെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ച് സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തത്. 2021ൽ യുവതിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപെടുകയും യുവതി ഇക്കാര്യം പരാതിപ്പെട്ടതോടെ…

Read More

കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു; സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ

ലഖ്‌നോ: ഉത്തർപ്രദേശിലെ ബയ്‌റയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ. പങ്കാളിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സഹോദരിമാർ കണ്ടതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിൽ ബയ്റയ് സ്വദേശി അഞ്ജലിയെ(20) പോലീസ് അറസ്റ്റ് ചെയ്തു. സഹോദരമായ സുരഭി (7), റോഷ്‌നി (4) കൊല്ലപ്പെട്ടത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മൺവെട്ടി ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ആയുധത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും രക്തം കഴുകിക്കളയുകയായിരുന്നു. പിന്നീട് ഫോറൻസിക് വിദഗ്ദർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. കുടുംബത്തിലുള്ള ആരെങ്കിലും തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.…

Read More