ബെംഗളുരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ. വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസ് (33) നെയാണ് റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് ഇയാൾ തട്ടിയത്. സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാൽപ്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.…
Read MoreTag: arrest
യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: ഡിസിപി സൗത്ത് ഡിവിഷൻ ഓഫീസിന് സമീപം യുവതിയെ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ യാണ് ബിന്നിപ്പേട്ട് സ്വദേശി ഹരീഷ് (22) പിടിയിലായത്. നവംബർ ആറിനായിരുന്നു സംഭവം. കുഡ്‌ലു ഗേറ്റിന് സമീപം ജോലി ചെയ്യുന്ന 26 കാരിയായ യുവതി രാത്രി 10.40 ഓടെ ഇരുചക്രവാഹനത്തിൽ കനകപുര മെയിൻ റോഡിന്റെ വശത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. ഈ അവസരത്തിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി സൗത്ത് ഡിവിഷൻ ഡിസിപി ഓഫീസിന് മുന്നിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യം പറയുകയും…
Read Moreമൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി അറസ്റ്റിൽ
ബെംഗളൂരു: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ ജയനഗർ പോലീസ് പിടിയിലായി. നവംബർ 22ന് പെൺകുട്ടി ചോക്ലേറ്റ് വാങ്ങാൻ കടയിൽ എത്തിയപ്പോൾ പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read Moreമകളെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോ വൈറൽ ആക്കുമെന്ന് ഭീഷണി; പിതാവ് യുവാവിനെ കൊലപ്പെടുത്തി
ബെംഗളുരു: മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. യുവാവിനെ കത്തികൊണ്ട് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ അശോകനഗർ പോലീസ് അറസ്റ്റ് ചെയ്തു. വിനായക് നഗർ വിൽസൺ ഗാർഡനിലെ താമസക്കാരനായ മഞ്ജുനാഥിനെയാണ് ഡേവിഡിനെ (22) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ മഞ്ജുനാഥിന്റെ മകൾ മരിച്ച ഡേവിഡുമായി പ്രണയത്തിലായിരുന്നു. കുറച്ച് മാസങ്ങളായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ഇതിനിടെ വിവാഹം നടത്തണമെന്ന് പിതാവ് മഞ്ജുനാഥിനോട് ഡേവിഡ് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതിന് പ്രതി സമ്മതിച്ചില്ല. ഇരുവരും തമ്മിൽ കുറച്ച് ദിവസത്തേക്ക് വാക്ക് തർക്കമുണ്ടായിരുന്നു.…
Read Moreട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ചെന്നൈ: ട്യൂഷൻ കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് പിടിയിൽ. സംഭവം നടന്ന് എട്ടുമണിക്കൂറിനകമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചെന്നൈ ടി.പി. ഛത്രത്തിലെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇതേ സ്ഥലത്തെ യോഗേശ്വരനെ(24) അറസ്റ്റ് ചെയ്തത്. മകൾ ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ചുംബിച്ചുവെന്നും ഇക്കാര്യം വീട്ടിൽ അറിയിച്ചുവെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നുമാണ് പരാതി. തുടർന്ന് സംഭവം നടന്നയിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ബൈക്ക് നമ്പർ കണ്ടെത്താനായില്ല. പരിസരപ്രദേശങ്ങളിലെ 200 ഓളം ക്യാമറകൾകൂടി പരിേശാധിച്ച്…
Read Moreവിമാനത്തിൽ പുകവലിച്ച യുവാവ് പിടിയിൽ
ബെംഗളൂരു: മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ടോയ്ലറ്റിൽ ഇരുന്ന് പുകവലിച്ച യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന യുവാവാണ് പിടിയിലായത്. മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടോയ്ലറ്റില്‍ നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്‌സിജന്‍ കിറ്റ് എന്നിവ പിടികൂടി. ഐപിസി 336 വകുപ്പ് ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreപോക്സോ: മുരുക ശരണിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു
ബെംഗളൂരു: പോക്സോ കേസുമായി ബന്ധപ്പെട്ട് ചിത്രദുർഗ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് മുരുകമഠത്തിലെ ഡോ.ശിവമൂർത്തി ശരണിനെ പോലീസ് അറസ്റ്റ് ചെയ്തു. മുരുഗയ്‌ക്കെതിരായ ആദ്യ പോക്സോ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മുരുഗ ജയിൽ മോചിതനായത്. ഇപ്പോൾ രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചിത്രദുർഗ ഡിവൈഎസ്പി അനിൽകുമാർ, ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷൻ പിഐ മുദ്ദു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ദാവൻഗരെ നഗറിലെ ദൊഡ്‌പേട്ടിലെ വിരക്ത മഠത്തിൽ മുരുക ശരണിനെ അറസ്റ്റ്…
Read Moreകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി പെണ്‍സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഹാസന്‍ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേജസും 21കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreഅയല്‍വാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി
ലഖ്‌നൗ: അയൽവാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി കത്തികൊണ്ട് മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പൂർ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ജോലിക്കെത്തിയ അയൽവാസിയായ യുവാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്ന് യുവതിയുടെ മൊഴി. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി പറയുന്നു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട യുവതി അടുക്കളയിൽ നിന്ന് കത്തിയുമായി തിരികെയെത്തി 26കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പോലീസ് എത്തിയപ്പോൾ അവശനിലയിൽ രക്തത്തിൽ…
Read Moreസ്വത്തുക്കൾ തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ബെംഗളുരു: ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. നഗരത്തിലെ വിവി നഗർ ബാരങ്കേയിലാണ് ഉറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം. എസ്. ശ്രുതി (32) ആണ് കൊല്ലപ്പെട്ടത്. ടി.എൻ. സോമശേഖർ (41) ആണ് പ്രതി. കൊല്ലപ്പെട്ട എസ് ശ്രുതിയുടെ പേരിൽ മൈസൂരുവിൽ കോടികൾ സ്വത്തുക്കൾ ഉണ്ട്. ഈ വസ്തുവിൽ ഒന്ന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് സോമശേഖർ സ്വത്ത് മുഴുവൻ തന്റേതാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ കൊലപാതകം നടത്തിയത്. ഉറങ്ങുമ്പോൾ തലയിണയും ബെഡ് ഷീറ്റും ശ്രുതിയുടെ…
Read More