വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളി കാമുകന്റെ വിവാഹ ദിവസം പോലീസുമായി കന്നഡ യുവതിയുടെ എൻട്രി

ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെ തേടി വിവാഹ ദിവസം വിവാഹവേദിയിൽ കന്നഡ യുവതി എത്തി. ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂരു സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി…

Read More

കമിതാക്കൾ എന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ച സംഘത്തിലെ 9 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇരുമതസ്ഥരായ കമിതാക്കൾ ആണെന്ന് സംശയിച്ച് സഹോദരനെയും സഹോദരിയെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ 9 പേർ അറസ്റ്റിൽ. 23 വയസുള്ള യുവാവിനെയും 21 വയസുള്ള യുവതിയെയും ആക്രമിച്ച കേസിൽ 17 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇരുവരും തടാകക്കരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇവരെ ആൾക്കൂട്ടം വളഞ്ഞ് മർദ്ദിച്ചത്. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുരുതരമായി പാർക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉമർ സാദിഖ്‌, സെയ്ഫ്…

Read More

ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്. മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്‌മെന്റിന് സമീപമാണ് അപകടം. കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.

Read More

കാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.  

Read More

കേരളത്തിൽ നിന്നും കാണാതായ 14 കാരൻ ബെംഗളൂരുവിൽ എത്തിയാതായി വിവരം 

ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന്‌ ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.

Read More

രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ‌ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…

Read More

നെയിംപ്ലേറ്റുകൾ കന്നഡയിൽ സ്ഥാപിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് 

ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

Read More

കോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്. ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചികിത്സ…

Read More

മാലപൊട്ടിയിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ് 

ബെംഗളൂരു: നടുറോഡിൽ മാലപൊട്ടിച്ചശേഷം ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം മാഗഡി റോഡിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. മാഗഡി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രയെ ഒരുസ്ത്രീയാണ് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചത്. മാലപൊട്ടിച്ചയാൾ ഓട്ടോയിൽ കയറിപ്പോയതായി അറിഞ്ഞ രാമചന്ദ്ര ഓട്ടോറിക്ഷയുടെ പുറകേ ഓടി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണമാലയും പണവും കണ്ടെടുത്തു. തുടർന്ന് പ്രതിയെ മാഗഡി പോലീസിന് കൈമാറി. രാമചന്ദ്രയെ ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് അഭിനന്ദിച്ചു.

Read More

വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്  

ബെംഗളൂരു: വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പോലീസ്. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ…

Read More