ന്യൂഡൽഹി: ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു. ഡൽഹിയിലെ നരേലയിലാണ് സംഭവം. യു.പി സ്വദേശിനിയായ ബാബ്ലി ആണ് മരണപ്പെട്ടത്. സഹോദരിക്കും അവരുടെ കുടുംബത്തിനുമൊപ്പം ലുധിയാനയിലെ മൂത്ത സഹോദരനെ കാണാനുള്ള യാത്രക്കിടെയായിരുന്നു സംഭവം. അലിപൂരിലെത്തിയപ്പോഴാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. ഛർദ്ദിക്കാനായി തല പുറത്തെടുത്തപ്പോൾ പിന്നിൽ നിന്നും ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന യുവതി മറ്റൊരു വാഹനത്തിൽ തലയിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെന്നും വാഹനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം അപകടം നടന്നതിന് പിന്നാലെ ആംബുലൻസ് വിളിച്ചെങ്കിലും ആരും…
Read MoreTag: death
പടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം
ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്. ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്. 3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read Moreനഗരത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകൻ ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലർച്ചേയാണ് സംഭവം. അച്ഛൻ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുൻപു നാട്ടിലെത്തിയ ധ്രുവൻ, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്. താഴത്തെ ബർത്തിൽ ഉറങ്ങാൻകിടന്ന ധ്രുവനെ, പുലർച്ചേ നാലിന് അച്ഛൻ വിളിച്ചപ്പോൾ ഉണർന്നില്ല. ടി.ടി.ഇ.യെ അറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്‌റ്റേഷനിൽ നിർത്തി. അവിടത്തെ സ്‌റ്റേഷൻ മാസ്റ്റർ ഡോക്ടറെ…
Read Moreയൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ്…
Read Moreസ്വകാര്യ ബസ് അപകടത്തിൽ പെട്ട് 2 മരണം ; നിരവധി പേർക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് ദീർഘദൂര സർവിസ് നടത്തുന്ന സ്വകാര്യ ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീവനക്കാർ ഉൾപ്പെടെ 38 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. നേരത്തെ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എം.എൽ.എ പ്രേംകുമാർ പറഞ്ഞിരുന്നു. എന്നാൽ, ഒരു മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പറയുന്നു. ബസിനടിയിൽപെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് സമീപത്തെ…
Read Moreമലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ബെംഗളൂരു : കോട്ടയം പുതുപ്പള്ളി സ്വദേശിയെ ബെംഗളൂരു ഫ്രേസർ ടൗണിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. രണ്ടുവർഷമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്ന കക്കാട്ട് കാരാട്ട് വീട്ടിൽ ജീമോൻ കെ. വർഗീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെയാണ് ജീമോന്റെ മൃതദേഹം താമസസ്ഥലത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജീമോൻ ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് 250 ഗ്രാം സ്വർണവും വജ്രാഭരണവും മോഷണം പോയിരുന്നു. ഇതോടെ ജീമോനേയും മറ്റ് ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ആരോപണം. അതേസമയം, ജീമോന്റെ…
Read Moreഭർത്താവിന്റെയും മകന്റെയും അറസ്റ്റ് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു:മൈസൂരു ജില്ലയിലെ മൻഡി പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ വിവര അറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചു. മൈസൂരു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്. സാമ്രാട്ടിനേയും മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പോലീസിെൻറ പ്രാഥമിക നിഗമനം. ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.
Read Moreഓണം അവധിയ്ക്ക് നാട്ടിലേക്ക് പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
ചെന്നൈ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബുധനൂര്‍, പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്. ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ പോകവേ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.
Read Moreമലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കോട്ടയം പുതുപ്പള്ളി സ്വദേശി കക്കാട്ട് കാരാട്ട് വീട്ടില്‍ ജീമോന്‍ കെ. വര്‍ഗീസിനെ (43) ശിവാജി നഗര്‍ ഫ്രേസര്‍ടൗണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു വര്‍ഷത്തോളമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ആത്മഹത്യയാണെന്നാണ് പ്രാഥമക വിവരം. എ.ഐ.കെ.എം.സി.സി ശിവാജി നഗര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച സ്വദേശത്തേക്ക് കൊണ്ടു പോകും. ഭാര്യ: നിഷ പി. തോമസ്. മക്കള്‍: അലന്‍ ജീമോന്‍, ഡോ. ആന്‍ മരിയ.
Read More