ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിൽ. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ…
Read MoreTag: death
യുവാവും മകനും ഷോക്കേറ്റുമരിച്ചു
ബെംഗളൂരു : ബെളഗാവി ജില്ലയിലെ അത്താനിയിൽ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ യുവാവും ഏഴുവയസ്സുകാരനായ മകനും ഷോക്കേറ്റുമരിച്ചു. ചിക്കട്ടി സ്വദേശി മല്ലികാർജുൻ സദാശിവ പൂജാരി (32), മകൻ പ്രീതം മല്ലികാർജുൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൃഷിയിടത്തിലെ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ സർവീസ് വയറിൽ നിന്ന് മല്ലികാർജുന് ഷോക്കേൽക്കുകയായിരുന്നു. ഇതിനിടെ മല്ലികാർജുനെ സ്പർശിച്ച പ്രീതത്തിനും ഷോക്കേറ്റു. കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ പത്തുദിവസത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റുമരിക്കുന്നവരുടെ എണ്ണം ആറായി. കഴിഞ്ഞ 19-നാണ് വഴിയരികിലുണ്ടായിരുന്ന വൈദ്യുതലൈനിൽ ചിവിട്ടിയതിനെത്തുടർന്ന് ബെംഗളൂരുവിൽ അമ്മയും ഒമ്പതുമാസം പ്രായമായ കുഞ്ഞും മരിച്ചത്.…
Read Moreമുത്തച്ഛന്റെ അന്ത്യദർശനത്തിന് പോകവെ കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ പന്യാടഹുണ്ടി ക്രോസിന് സമീപം മുത്തച്ഛന്റെ അന്ത്യദർശനത്തിന് പോകവെ കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചു . നിതീഷ് പൂജാരിയാണ് മരിച്ചത്. ചാമരാജനഗർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് നിതീഷ് പൂജാരി. ഉഡുപ്പി ഹെബ്രി സ്വദേശിയായ ഇയാൾ സിംസിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. ഞായറാഴ്ച രാവിലെ 11.30 ഓടെ മുത്തച്ഛൻ അസൂനയിലുണ്ടെന്ന വാർത്ത കേട്ട് ബസുകളില്ലാത്തതിനാൽ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
Read Moreഅപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു
ബെംഗളൂരു: മംഗളൂരു അത്താവരയിൽ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. സഹൈൻ മുസാബ് (57) ആണ് മരിച്ചത്. നഗരത്തിലെ അത്താവരയിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്‌മെന്റിന് തീപിടിച്ചപ്പോൾ കുളിമുറിയിൽ ആയിരുന്ന യുവതി തീയുടെ പുകയിൽ കുളിമുറിക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ മറ്റൊരാളെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പാണ്ഡേശ്വർ അഗ്നിശമന സേനാംഗങ്ങൾ ഓപ്പറേഷൻ നടത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
Read Moreകർണാടക സ്വദേശി ഒമാനിൽ മുങ്ങി മരിച്ചു
മസ്കത്ത്: ഒമാനിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്മംഗളൂരുവിലെ സന്തേശ സതീഷ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് വാദിഹൊക്കയിനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ മസ്കത്ത് റൂവി ബ്രാഞ്ചിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണ്. റുസ്താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Moreബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജേയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്. ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreജന്മദിനാഘോഷത്തിന് ദുബായിൽ കൊണ്ടുപോയില്ല; ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു
മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായിയില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു. പൂനെ സ്വദേശിയായ 36കാരന്‍ നിഖില്‍ ഖന്നയാണ് മരിച്ചത്. ആറ് വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും തമ്മിലുള്ള വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വഴക്കിട്ടു. രേണുകയുടെ ജന്മദിനത്തില്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതും ദുബായിൽ പോകാമെന്ന ആവശ്യത്തോടും നിഖില്‍ പ്രതികരിക്കാത്തതും യുവതിയെ അസ്വസ്ഥയാക്കിയിരുന്നതയാണ് റിപ്പോർട്ട്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു.…
Read Moreഇന്ത്യയുടെ തോൽവി താങ്ങാൻ ആയില്ല; 35കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാര്‍ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബംഗളൂരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് ഇദ്ദേഹം. ദീപാവലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ് കുമാര്‍. തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ടിവിയിലൂടെയാണ് ജ്യോതിഷ് കുമാര്‍ കളി കണ്ടത്. മത്സരം കഴിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് തളര്‍ന്ന് വീഴുകയുമായിരുന്നു. ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നിങ്സ് 240ല്‍ അവസാനിച്ചതിന് പിന്നാലെ…
Read Moreബെംഗളുരു സ്വദേശി ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു. ബെംഗളുരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreനിയന്ത്രണം വിട്ട കാർ ടോയ്‌ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് ഹൈവേയോട് ചേർന്നുള്ള ടോയ്‌ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിൽ കലാസാപൂർ ക്രോസിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ബെൽഗാം ജില്ലയിലെ സവദത്തി താലൂക്കിലെ സിദ്ധയ്യ പാട്ടീലും ബാബു തരിഹാലയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ശശി പാട്ടീലിനെ ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read More