മദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു

ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി…

Read More

വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾക്ക് നിരോധനം

ബെംഗളുരു: 14 പേരുടെ ജീവനെടുത്ത പടക്ക ഗോഡൗൺ ദുരന്തത്തെ തുടർന്ന് വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് സർക്കാർ നിരോധിച്ചു. ദീപാവലിക്ക്‌ പരിസ്ഥിതി സൗഹൃദ പടക്കമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി. കർണാടക-തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ 7 ന് ലോറിയിൽ നിന്നും പടക്കം ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് പൊട്ടിതെറിച്ചത്.

Read More

അത്തിബെലെ തീപിടിത്തം; പടക്ക കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ 

ബെംഗളൂരു : അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ പടക്ക ഗോഡൗൺ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട്‌. കർണാടക-തമിഴ്‌നാട് അതിർത്തിക്കടുത്ത് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പോലീസ് കണ്ടെത്തി. ശ്രീബാലാജി ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് ശനിയാഴ്ച തീപ്പിടിത്തമുണ്ടായത്. അന്വേഷണം തിങ്കളാഴ്ച പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു. എസ്.പി. എൻ. വെങ്കടേഷിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ഐ.ജി. പ്രവീൺ പാവാറും സ്ഥലം സന്ദർശിച്ചു. ഗോഡൗൺ പ്രവർത്തിച്ച കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽനിന്ന് ഗോഡൗണിലേക്ക് പടക്കമിറക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.    

Read More

തമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമാണ യൂണിറ്റിൽ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരിയല്ലൂർ ജില്ലയിലെ വിരഗലൂർഗ്രാമത്തിലെ സ്വകാര്യ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.

Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ജലന്ധർ : ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് വീട് കത്തിച്ചു. യശ്പാൽ ഖായ് (70), രുചി ഗായ് (40) മൻഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്.

Read More

പടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ 

ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.

Read More

അത്തിബലെ പടക്ക കടയിലെ തീപിടിത്തം;മരണം 11 ആയി. 

ബെംഗളൂരു:  അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. #Breaking: At least 10 persons have been #charred to #death after fire broke out at a #firecracker godown near Attibele on #Bengaluru–#Hosur #highway on the #Karnataka–#TamilNadu border. @TOIBengaluru @NammaBengaluroo @WFRising @0RRCA @ECityRising…

Read More

അത്തിബലെ പടക്ക കടയിലെ തീപിടിത്തം; 11 മരണം 

ബെംഗളൂരു:  അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ട്‌ ഉണ്ട്. 

Read More

അത്തിബലെയിൽ പടക്ക കടയ്ക്ക് തീ പിടിച്ചു; 5 പേർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Read More

അത്തിബലെയിൽ പടക്ക കടയ്ക്ക് തീ പിടിച്ചു; 5 പേർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെയാണ് അപകടം. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Read More