കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കനകപുര അനെക്കെരെ സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത്. പട്ടുനൂൽ കർഷകനായ തിമ്മെഗൗഡ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തിമ്മെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നതിനെ ത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. തിമ്മെഗൗഡയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മകൾക്ക് ജോലികൊടുക്കാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു

ബെംഗളൂരു: കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ സർക്കാർ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ്  ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത…

Read More

കെഎസ്ആർടിസി ട്രക്കുകൾ എത്തി; കാർഗോ സർവീസ് 23 ന് ആരംഭിക്കും 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കാർഗോ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായി ടാറ്റ കമ്പനിയുടെ പുതിയ ട്രക്കുകൾ കെഎസ്ആർടിസി കോർപ്പറേഷനിൽ എത്തി. സംസ്ഥാനത്ത് കാർഗോ സർവീസ് ഡിസംബർ 23ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് പദ്ധതിക്ക് തുടക്കമിടാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പലകാരണങ്ങളാൽ അത് മാറ്റിവച്ചു. ഇപ്പോൾ സർവീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ ടാറ്റ യൂണിറ്റിൽ കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 6 ടൺ ശേഷിയുള്ള ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 20 ട്രക്കുകൾ ട്രാൻസ്‌പോർട്ട്…

Read More

മൊബൈൽ ടവർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു: ലഗ്ഗേരിയിലെ പാർവതിപുരിൽ ഇന്ന് ഉച്ചയോടെയാണ് ക്രെയിനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശി ജിതിൻ കുമാർ (19) ആണ് മരിച്ചത്. മൊബൈൽ ടവറിൽ ബാറ്ററി ഘടിപ്പിക്കാൻ കൊണ്ടുവന്ന ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതിനെ തുടർന്നാണ് അപകടം. ഡിസംബർ എട്ടിന് പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മൊബൈൽ ടവർ തകർന്നുവീണിരുന്നു. ടവർ പില്ലർ നന്നാക്കാനാണ് ക്രെയിൻ എത്തിച്ചത്. ജിതിൻ ഗൈഡ് ചെയ്യുമ്പോൾ സഹോദരൻ ക്രെയിൻ പ്രവർത്തിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ റോഡരികിലെ വൈദ്യുത കമ്പി ക്രെയിനിൽ തട്ടി. ക്രെയിനിൽ കൈവച്ച് നിൽക്കുകയായിരുന്ന ജിതിൻ…

Read More

സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി മാലിന്യം വൃത്തിയാക്കിച്ചു; വീഡിയോ പുറത്തായതോടെ വ്യാപക പ്രതിഷേധം 

ബെംഗളൂരു: കോലാർ ജില്ലയിൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെ കൊണ്ട് മലമൂത്ര വിസർജ്ജനക്കുഴി വൃത്തിയാക്കിച്ചതായി പരാതി. മാലൂർ താലൂക്കിലെ മൊറാർജി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സീനിയർ അധ്യാപികയുടെ സാന്നിധ്യത്തിൽ കുട്ടികളെ മലമൂത്രവിസർജ്ജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായാണ് വിവരം. റസിഡൻഷ്യൽ സ്‌കൂളിലെ മുതിർന്ന അധ്യാപകരും ജീവനക്കാരും ചേർന്ന് മലമൂത്ര വിസർജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായി വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച വീഡിയോകളും വൈറലായിട്ടുണ്ട്.

Read More

പുതുവത്സരാഘോഷം; സജീവമകനൊരുങ്ങുന്ന ലഹരി വിപണിയെ വരിഞ്ഞുമുറുക്കി പോലീസ് 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. 16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി…

Read More

മുടി മുറിക്കാൻ അധിക നിരക്ക്, ഹോട്ടലിൽ കസേരയിൽ ഇരിക്കാൻ വിലക്ക്; ദളിതർക്കെതിരെ വിവേചനം വർധിക്കുന്നു

ബെംഗളൂരു : മുടിമുറിക്കുന്നതിന് അമിത നിരക്ക് ഈടാക്കുകയും ഹോട്ടലുകളിൽ കസേരകളിലിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയും സംസ്ഥാനത്ത് ദളിതർക്കെതിരേ വിവേചനം കാണിക്കുന്നതായി ആരോപണം. ധാർവാഡ് ജില്ലയിലെ കുണ്ട്‌ഗോൽ റൊത്തിഗവാഡ് ഗ്രാമത്തിലാണ് വിവേചനം നടന്നതായി പറയുന്നത്. തങ്ങൾക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തിൽ നിന്നുള്ള ഏതാനും പേർ താലൂക്ക് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൊത്തിഗവാഡിൽ 40 ദളിത് കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിൽ നിന്ന് മുടിമുറിക്കുന്നതിന് 500 രൂപയാണ് ദളിതരിൽ നിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇതരജാതിയിൽപ്പെട്ടവരുടെ അനുവാദം വാങ്ങിയാൽമാത്രമേ ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഇതോടെ…

Read More

വീണ്ടും കോവിഡ്; മുൻകരുതൽ സ്വീകരിച്ച് കർണാടക 

ബെംഗളൂരു: ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് വൈറസ് വീണ്ടും. കേരളത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ മുൻകൂർ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ നടത്താൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളിലും ഐസിയു കിടക്കകളുടെ ശേഷി, ഓക്‌സിജന്റെ ലഭ്യത, മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത എന്നിവ പരിശോധിക്കാൻ എല്ലാ ആശുപത്രികളിലും മുന്നൊരുക്ക പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ ആശങ്കാജനകമല്ലെങ്കിലും ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ സജ്ജമാകാനുള്ള നടപടികൾ സ്വീകരിക്കും. ബെംഗളൂരു…

Read More

22 ന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി 

ബെംഗളൂരു: ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ നിന്നും ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഡിസംബർ 22 ന് മൈസൂരുവിൽ നിന്ന് വൈകുന്നേരം 6.30 ന് പുറപ്പെടുന്ന ഐരാവത് എസി ബസ് കോഴിക്കോട്, തൃശൂർ, എറണാകുളം വഴിയാണ് ആലപ്പുഴയിൽ എത്തുക. ബെംഗളൂരുവിൽ നിന്ന് രാത്രി 8.14 നുള്ള ഐരാവത് എസി ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്‌, തൃശൂർ, എറണാകുളം വഴിയാണ് സർവീസ് നടത്തുന്നത്.

Read More

കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. ശബരിമല തീർഥാടകർ സഞ്ചരിച്ച കർണാടക ബസും ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്ന് അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.…

Read More