മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്. അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ്…

Read More

നമ്മ മെട്രോ: യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു; ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിൽ 

ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്. അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ ബിഎംആർസിക്ക് സമർപ്പിക്കും. സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ,…

Read More

മെട്രോയിൽ ക്യൂആർ കോഡ് ഗ്രൂപ്പ്‌ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ബെംഗളുരു: മെട്രോയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഗ്രൂപ്പ്‌ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. ഇതിനാൽ ക്യുആർ കോഡ് ടിക്കറ്റ് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിലെ സ്കാനറിൽ ഒരുതവണ സ്കാൻ ചെയ്താൽ മതി. കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക്‌ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. വാട്സ്ആപ്പ്, നമ്മ മെട്രോ പേടിഎം, യാത്ര എന്നീ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കാം. ഇത്തരം ടിക്കറ്റിൽ നിരക്കിൽ 5% ഇളവ് ലഭിക്കും.

Read More

മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഡിസംബറോടെ കൂടുതൽ ഫീഡർ ബസ് സർവീസുകൾ 

ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബിഎംടിസി ഡിസംബർ അവസാനത്തോടെ 120 നോൺ എസി ഇലക്ട്രികൽ മിനി ഫീഡർ ബസ് സർവീസ് ആരംഭിക്കുന്നു. അടുത്ത വർഷം ഏപ്രിലോടെ ഫീഡർ സർവീസുകളുടെ എണ്ണം 300 ആയി ഉയർത്തും. നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവീസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവീസുകൾ വ്യാപിപ്പിക്കുന്നത്.

Read More

സോഫ്റ്റ് ഡ്രിങ്ക് പരസ്പരം വായിലേക്ക് ‘തുപ്പി’ നൽകി കമിതാക്കൾ; മെട്രോയിലെ വീഡിയോ വൈറൽ 

ദില്ലി: മെട്രോ ട്രെയിനിലെ കമിതാക്കളുടെ റീൽ വൈറൽ . ഓടുന്ന ട്രെയിനിനുള്ളിൽ കമിതാക്കൾ അടുത്തിഴപഴകുന്നതും സോഫ്റ്റ് ഡ്രിങ്ക് വായിലൊഴിച്ച് പരസ്പരം കൈമാറുന്നതുമായ വീഡിയോയാണ് വൈറലായത്. https://twitter.com/ShashikantY10/status/1711688980616675372?ref_src=twsrc%5Etfw നിരവധി പേർ വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയിൽ യുവതി ശീതളപാനീയം കുടിക്കുകയും തുടർന്ന് അവളുടെ വായിൽ നിന്ന് യുവാവിന്റെ വായയിലേക്ക് പകരുകയും ചെയ്തു. ആളുകളുടെ ശ്രദ്ധ നേടാനുള്ള ബോധപൂർവമായ ശ്രമമാണ് കമിതാക്കളുടേതെന്ന് കൂടുതൽ പേരും കുറ്റപ്പെടുത്തി. വീഡിയോ പ്രചരിച്ചതോടെ ഡൽഹി മെട്രോ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ…

Read More

മെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു

ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം. മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്.  വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്. മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Read More