ബെംഗളൂരു: കാസർകോട് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സംബന്ധമായ മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം എന്നാണ് ലഭിച്ച വിവരം. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read MoreDay: 6 January 2024
അവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു
ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അരെഗുജ്ജനഹള്ളി ഗ്രാമത്തിലാണ് സംഭവം. ഗർഭിണിയായ 25 വയസുകാരി രാത്രിയിൽ പ്രസവ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രാമത്തിന് പുറത്ത് വന്ന് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തെ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രാവിലെ ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശിശുസംരക്ഷണ യൂണിറ്റും ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുതരമായി രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നവജാത ശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ ഉഷ…
Read Moreവിവാഹ അഭ്യര്‍ത്ഥന നിരസിച്ച 25 കാരിയെ കുത്തി പരിക്കേൽപ്പിച്ചു
ലക്നൗ: ബന്ധുവായ യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ത ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അമ്മാവന്റെ മകനായ ഗ്യാന്‍ പ്രകാശ് എന്ന 26 വയസുകാരനാണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കോട്‍വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡി.എം കോളനിയിലെ അമ്മാവന്റെ വീട്ടിലായിരുന്നു യുവതിയും താമസിച്ചിരുന്നത്. അമ്മാവന്റെ മകന്‍ ഗ്യാന്‍ പ്രകാശും യുവതിയും ഒരേ കോളേജില്‍ നിയമ വിദ്യാര്‍ത്ഥികളുമാണെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട്…
Read Moreബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു
ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്. കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ. ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു. സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreശ്രീലങ്കൻ ജയിലിൽ നിന്ന് മോചിതരായ 21 തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തി.
ചെന്നൈ: ശ്രീലങ്കൻ ജയിലിൽ നിന്ന് മോചിതരായ രാമേശ്വരം, പുതുക്കോട്ട മേഖലകളിൽ നിന്നുള്ള 21 തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ ഇന്ന് വൈകുന്നേരം ചെന്നൈ വിമാനത്താവളത്തിലെത്തി. തമിഴ്‌നാട് സർക്കാരിന് വേണ്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഇവരെ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച് സർക്കാർ വാഹനത്തിൽ നാട്ടിലേക്ക് അയച്ചു. രാമനാഥപുരം, രാമേശ്വരം എന്നിവിടങ്ങളിൽ നിന്നുള്ള 8 മത്സ്യത്തൊഴിലാളികളും പുതുക്കോട്ട ജില്ലയിൽ നിന്നുള്ള 13 മത്സ്യത്തൊഴിലാളികളും ഡിസംബർ 6 ന് നെടുണ്ടിവീവിനടുത്ത് കടലിൽ മീൻ പിടിക്കുകയായിരുന്നു. തുടർന്ന് ശ്രീലങ്കൻ നാവികസേന അവിടെയെത്തി അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തുകയാണെന്ന് ആരോപിച്ച് 21…
Read Moreശ്വാസതടസ്സവും പനിയും ഉള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം
ബെംഗളൂരു: ശ്വാസതടസ്സ അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലും തോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും…
Read Moreഗൂഡല്ലൂരിൽ പുള്ളിപ്പുലി 3 വയസുകാരനെ അച്ഛന്റെ കൈയിൽ നിന്നു തട്ടിയെടുത്ത് കടിച്ചു കൊന്നു
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ മൂന്ന് വയസുകാരനെ പുലി കടിച്ചു കൊന്നു. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൻ നാഞ്ചിയാണ് മരിച്ചത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവം. അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.
Read Moreലൈസൻസ് റദ്ദാക്കി; കോയമ്പത്തൂർ വിസി പാർക്കിൽ നിന്ന് 17 പാമ്പുകളെ മാറ്റി
ചെന്നൈ: പാർക്കിൽ സ്ഥലമില്ലായ്മ കാരണം കേന്ദ്ര വനസംരക്ഷണ കമ്മിഷൻ പാർക്കിന്റെ ലൈസൻസ് റദ്ദാക്കി. കോയമ്പത്തൂർ ജില്ലയിലാണ് വിയുസി മൃഗശാല പ്രവർത്തിക്കുന്നത് . സിംഹം, കടുവ, കരടി, പാമ്പ് തുടങ്ങി ധാരാളം മൃഗങ്ങളും പക്ഷികളുമാണ് ഈ പാർക്കിൽ പരിപാലിക്കപ്പെട്ടിരുന്നത്. എന്നാൽ പാർക്കിലെ സ്ഥലമില്ലായ്മ കാരണം വിയുസി മൃഗശാലയിലെ പെലിക്കൻ, കുരങ്ങ്, പാമ്പ്, മുതല തുടങ്ങിയ മൃഗങ്ങളെ കഴിഞ്ഞ നവംബറിൽ വണ്ടല്ലൂർ, വെല്ലൂർ മൃഗശാലയിലേക്ക് മാറ്റിയിരുന്നു . ഈ സാഹചര്യത്തിത്തിലാണ് ഇന്ന് ചില പാമ്പുകളെ കൂടി ശിരുവാണി വനത്തിലേക്ക് മാറ്റിയത് . പാർക്കിലുണ്ടായിരുന്ന 10 മൂർഖൻ, 3…
Read Moreസംസ്ഥാനത്ത് പുതുതായി 328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.
Read More1000 രൂപ ക്യാഷ് ഉൾപ്പെടെയുള്ള പൊങ്കൽ സമ്മാന പാക്കേജിനുള്ള ടോക്കൺ വിതരണം ഞായറാഴ്ച മുതൽ
ചെന്നൈ : തമിഴ്‌നാട്ടിലെ പൊങ്കൽ സമ്മാന പാക്കേജ് നൽകുന്നതിനുള്ള ടോക്കൺ വിതരണ തീയതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 10 മുതൽ 13 വരെ പൊങ്കൽ സമ്മാന കിറ്റ് വിതരണം ചെയ്യും. ഇതിനായുള്ള ടോക്കൺ വിതരണം നാളെ ആരംഭിക്കും. തുടർന്ന് ജനുവരി 9 വരെ ടോക്കൺ വിതരണം ചെയ്യും. ടോക്കണിൽ പറഞ്ഞിരിക്കുന്ന സമയത്ത് റേഷൻ കടയിലെത്തി പൊങ്കൽ സമ്മാനപ്പൊതി കൈപ്പറ്റാം. അതുപോലെ 13-നകം സമ്മാനപ്പൊതി കൈപ്പറ്റാൻ കഴിയാത്തവർക്ക് 14-ന് സമ്മാനപ്പൊതി കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് പൊങ്കൽ പാക്കേജിൽ ഒരു കിലോ അരിയും ഒരു കിലോ പഞ്ചസാരയും…
Read More