രണ്ടാനച്ഛന്റെ ആക്രമണത്തിൽ 10 വയസ്സുകാരൻ മരിച്ചു

ചെന്നൈ: പൊങ്കൽ ഉത്സവം ആഘോഷിക്കാൻ അമ്മൂമ്മയുടെ വീട്ടിൽ പോയ 10 വയസ്സുകാരൻ ദാരുണമായി മരിച്ചു. ടിവ റിമോട്ടിനെ ചൊല്ലിയുള്ള തർക്കമാണ് കുട്ടിക്ക് നേരെ രണ്ടാനച്ഛനായ രാജേഷിന്റെ ആക്രമണത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. പുലിയൂർ ഗണേശപുരം ഭാഗത്ത് താമസിക്കുന്ന സംഗരിയുടെ ഇളയ മകൻ ഭാരതി (10) യാണ് കൊല്ലപ്പെട്ടത്. കരൂരിലെ സ്വകാര്യ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു ഭാരതി . രാജേഷ് അൻബരശൻ പ്രദേശത്തെ ഒരു തുണിക്കടയിൽ ജീവനക്കാരനായി ജോലി ചെയ്യുകയാണ് രാജേഷ്. പൊങ്കൽ ഉത്സവം ആഘോഷിക്കാൻ പുലിയൂരിൽ നിന്ന് ബുഗളൂരിനടുത്തുള്ള സെമ്പടപാളയത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക്…

Read More

ചെന്നൈയിൽ കനത്ത പുകമഞ്ഞും മൂടൽമഞ്ഞും മൂലം രണ്ടാം ദിവസവും വിമാന സർവീസുകളെ ബാധിച്ചു!

ചെന്നൈ: ബോഗി ഉത്സവം പ്രമാണിച്ച് ഇന്നലെ മുതൽ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത പുകമഞ്ഞും മൂടൽമഞ്ഞും കാരണം ണ്ടാം ദിവസവും വിമാന സർവീസുകൾ സ്തംഭിച്ചു. കനത്ത പുകമഞ്ഞിനെ തുടർന്ന് ഇന്നലെ ചെന്നൈയിൽ നിന്നുള്ള വിമാനങ്ങൾ വൈകി. എന്നാൽ, രണ്ടാം ദിവസമായ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് കാരണമാണ് ചെന്നൈ വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടത്. ലണ്ടനിൽ നിന്ന് ചെന്നൈയിലേക്കുള്ള ബ്രിട്ടീഷ് എയർവേസ്, കുവൈറ്റിൽ നിന്ന് ചെന്നൈയിലേക്കുള്ള കുവൈറ്റ് എയർലൈൻസ്, മസ്‌കറ്റിൽ നിന്ന് ചെന്നൈയിലേക്കുള്ള ഒമാൻ എയർലൈൻസ്, പൂനെയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് പാസഞ്ചർ വിമാനം,…

Read More

ജനുവരി 17ന് കോയമ്പേട് മാർക്കറ്റിന് അവധി പ്രഖ്യാപിച്ചു

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ജനുവരി 17ന് കോയമ്പേട് പച്ചക്കറി മാർക്കറ്റിന് അവധി. കോയമ്പേട് മാർക്കറ്റിൽ പ്രവൃത്തിക്കുന്ന 1200-ലധികം പച്ചക്കറി കടകകളിലായി അയ്യായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത് . പ്രതിദിനം മൂവായിരത്തിലധികം ടൺ പച്ചക്കറികളാണ് ഈ കടകളിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരുന്നത്. തമിഴ്‌നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഈ വിപണിയിലേക്ക് പച്ചക്കറികൾ എത്തിക്കുന്നുണ്ട്. 17ന് പച്ചക്കറി വിതരണമില്ലാത്തതിനാൽ അന്നേ ദിവസം പച്ചക്കറി മാർക്കറ്റിന് അവധിയായിരിക്കുമെന്ന് കോയമ്പേട് ഹോൾസെയിൽ മാർക്കറ്റ് കോംപ്ലക്സ് പെരിയാർ വെജിറ്റബിൾ ഷോപ്പ് ഫെഡറേഷൻ പ്രസിഡന്റ് ജി.ഡി.രാജശേഖരൻ അറിയിച്ചു. അവധി പ്രഖ്യാപിച്ചതോടെ ലോറി…

Read More

കാമുകിയെ ജയിപ്പിക്കാൻ പെൺവേഷം കെട്ടി പരീക്ഷ എഴുതാൻ ശ്രമം ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ദില്ലി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച്‌ പരീക്ഷയെഴുതാനുള്ള യുവാവിന്റെ ശ്രമം പാളി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീക്ഷ നടത്തി. ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്. ചുവന്ന വളകള്‍, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയില്‍ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ…

Read More

യാത്ര വൈകുമെന്ന് അറിയിച്ചു; ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ ഓടിവന്ന് ഇടിച്ചിട്ട് യാത്രക്കാരൻ

ഡൽഹി: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനെ തുടർന്നു പുതുതായി ഡ്യൂട്ടിക്ക് കയറിയ പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഹൂഡി ധരിച്ച ഒരാൾ അവസാനനിരയിൽനിന്നു പെട്ടെന്ന്…

Read More

സബർബൻ റെയിൽവേ സ്റ്റേഷനിലെ വലിയ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് നീക്കം ചെയ്തു: വിവരങ്ങൾ അറിയാതെ വലഞ്ഞ് യാത്രക്കാർ

ചെന്നൈ: ചെന്നൈയിലെ പ്രധാന സബർബൻ റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ മൂർമാർക്കറ്റ് കോംപ്ലക്‌സ് റെയിൽവേ സ്‌റ്റേഷനിൽ വലിയ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡില്ലാത്തതിനാൽ ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. അതിനാൽ വലിയ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചെന്നൈയിലെ പൊതുഗതാഗതത്തിന്റെ കേന്ദ്രമാണ് സബർബൻ ഇലക്ട്രിക് ട്രെയിൻ. സബർബൻ ഇലക്ട്രിക് ട്രെയിൻ സർവ്വീസുകളെ സംബന്ധിച്ചിടത്തോളം, ചെന്നൈ ബീച്ച്-ചെങ്കൽപട്ട് റൂട്ട്, ചെന്നൈ സെൻട്രൽ-തിരുവള്ളൂർ, കുമ്മിടിപ്പൂണ്ടി എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിൽ പ്രതിദിനം 670 ഇലക്ട്രിക് ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. ഇതിൽ 3 ലക്ഷത്തിലധികം ആളുകൾ സെൻട്രൽ-ആവടി, തിരുവള്ളൂർ, കുമ്മിടിപൂണ്ടി…

Read More

തമിഴ്നാട് പരമ്പരാഗത പൊങ്കൽ ഉത്സവം: വിദേശ സഞ്ചാരികളും ആവേശത്തിൽ

ചെന്നൈ: തമിഴ്‌നാട് ടൂറിസം വകുപ്പും ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും സതേൺ കൾച്ചറൽ സെന്ററും ചേർന്ന് തഞ്ചാവൂരിനടുത്തുള്ള നഞ്ചിക്കോട്ടൈ മുനിയാണ്ടവർ ക്ഷേത്ര സമുച്ചയത്തിൽ ഇന്നലെ വിദേശ വിനോദ സഞ്ചാരികൾക്കായി പൊങ്കൽ ഉത്സവം നടത്തി. തഞ്ചാവൂരിൽ ഇന്നലെ തമിഴ്‌നാട് ആചാരപ്രകാരമുള്ള പൊങ്കൽ ആഘോഷത്തിൽ ആവേശത്തോടെയാണ് വിദേശ സഞ്ചാരികൾ പങ്കുകൊണ്ടത്. ജില്ലാ കളക്ടർ ദീപക് ജേക്കബ് ചടങ്ങിൽ അധ്യക്ഷനായി. പൊങ്കൽ ആഘോഷത്തിൽ പങ്കുകൊള്ളാൻ എത്തിയ വിദേശ വിനോദ സഞ്ചാരികളെ അനുമോദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. പിന്നീട് അവരെ കാളവണ്ടികളിൽ കയറ്റി ഗ്രാമത്തിലൂടെ സവാരി നടത്തിച്ചു. ഈ സമയം സ്ത്രീകൾ…

Read More

അവധി ദിനങ്ങൾ ആരംഭിച്ചതോടെ ചെന്നൈ പുസ്തകമേളയിൽ സന്ദർശകത്തിരക്ക്

ചെന്നൈ: പൊങ്കൽ അവധി ദിനങ്ങൾ ആരംഭിച്ചതോടെ സന്ദർശകത്തിരക്കിൽ ചെന്നൈ പുസ്തകമേള. ആരംഭിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ നഗരത്തിൽ പെയ്ത കനത്ത മഴ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിരുന്നെങ്കിലും അതിന്റെയെല്ലാം കുറവ് നികത്തുന്ന തരത്തിലാണ് കഴിഞ്ഞ 2 ദിവസമായി നന്ദനം വൈഎംസിഎ ഗ്രൗണ്ടിലേക്ക് സന്ദർശകർ ഒഴുകിയെത്തുന്നത്. ബുധനാഴ്ച വരെ നീളുന്ന അവധി ദിനങ്ങളിൽ കൂടുതൽ പുസ്തകപ്രേമികൾ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വായനയെ ഗൗരവത്തോടെ സമീപിക്കുന്ന വലിയൊരു വിഭാഗം ആളുകളാണ് മേളയിലേക്കെത്താനുള്ള അവസരമായി അവധി ദിനങ്ങളെ പ്രയോജനപ്പെടുത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായതിനാൽ കുടുംബസമേതമാണ് നഗരവാസികൾ പുസ്തകമേള സന്ദർശിക്കാനെത്തുന്നത്. അവധി ദിനങ്ങളിൽ…

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി അന്തരിച്ചു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ ഷാ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജേശ്വരിബെൻ ഷാ. അഹമ്മദാബാദിലെ വസതിയിൽ എത്തിച്ച മൃതദേഹം ഉച്ചകഴിഞ്ഞ് തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു. അതേസമയം സഹോദരിയുടെ നിര്യാണത്തെ തുടർന്ന് ഷായുടെ മുഴുവൻ പരിപാടികളും റദ്ദാക്കിയാതായി ബിജെപി ഭാരവാഹികൾ അറിയിച്ചു.

Read More

പൊങ്കൽ ഉത്സവം; അരണി കർഷക വിപണിയിൽ വിറ്റത് 32 മെട്രിക് ടൺ പച്ചക്കറി!

ചെന്നൈ : തിരുവണ്ണാമലൈ ജില്ലയിലെ ആറണി ടൗണിലെ ഫോർട്ട് നോർത്ത് സ്ട്രീറ്റിലെ കർഷക ചന്തയിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് വൻ തിരക്ക്. ഈ ചന്തയിൽ പടവേട് ഉൾപ്പെടെയുള്ള ഗ്രാമങ്ങളിലെ 80-ലധികം കർഷകരാണ് കടകൾ നടത്തുന്നത്. പ്രദേശത്തെ കർഷകർ അവരുടെ തോട്ടങ്ങളിൽ വിളയിച്ച പച്ചക്കറികളും പഴങ്ങളും നേരിട്ട് എത്തിച്ചാണ് ഇവിടെ വിൽക്കുന്നത്. ദിവസവും അരണിയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് ഇവിടെ പതിവാണ്. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾ വന്ന് ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും വാങ്ങാറുണ്ട്. ഈ സാഹചര്യത്തിൽ മാർഗഴി മാസവും…

Read More