തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്തമഴ; പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു

ചെന്നൈ : സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ വീണ്ടും കനത്തമഴമഴ കനത്തു. മൂന്നാഴ്ച മുമ്പ് പെയ്ത കനത്ത മഴയിൽ വെള്ളപ്പൊക്കത്തിന് കാരണമായ തിരുനെൽവേലി, തൂത്തുക്കുടി, വിരുദുനഗർ, തെങ്കാശി ജില്ലകളിലാണ് വീണ്ടും മഴ ശക്തമായത്. പലഗ്രാമങ്ങളും വെള്ളം കയറി ഒറ്റപ്പെട്ടതിനാൽ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിൽ പലയിടങ്ങളിലും കനത്തമഴ പെയ്തു. ഇതേത്തുടർന്ന് വെള്ളം കയറിയ ഭാഗങ്ങളിൽ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നദികളിലേക്കും കനാലുകളിലേക്കും ഒഴുക്കി വിടാൻ തുടങ്ങി. പശ്ചിമഘട്ടത്തിലും സമീപ ജില്ലകളിലും ശക്തമായ മഴയെ തുടർന്ന് തിരുനെൽവേലിയിലെ താമരഭരണി നദിയിലൂടെ ഒന്നരലക്ഷം…

Read More

ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു: 95% സംസ്ഥാന ബസുകളും സർവീസ് നടത്തിയെന്ന് സർക്കാർ

ചെന്നൈ: ട്രാൻസ്‌പോർട്ട് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ച സാഹചര്യത്തിൽ 95% സർക്കാർ ബസുകളും ഇന്നലെ സർവീസ് നടത്തിയതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബജറ്റും ചെലവും തമ്മിലുള്ള വ്യത്യാസം ബജറ്റിൽ വകയിരുത്തുക, പെൻഷൻകാർക്കുള്ള അലവൻസ് വർധിപ്പിക്കുക തുടങ്ങിയ 6 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു, എഐടിയുസി, അണ്ണാ ട്രേഡ് യൂണിയൻ കൗൺസിൽ, ഡിടിഎസ്എഫ്, എച്ച്എംഎസ് ഉൾപ്പെടെയുള്ള യൂണിയനുകളാണ് പണിമുടക്കിയത്. ഇന്നലെ രാവിലെ മുതൽ ചെന്നൈയിലെ വിവിധ വർക്ക് ഡിപ്പോകളിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. എന്നാൽ എല്ലാ ഡിപ്പോകളും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ഡ്യൂട്ടിയിൽ…

Read More

ചെന്നൈയിലെ പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷാതീയതികളിൽ മാറ്റമില്ല; വിദ്യാഭ്യാസവകുപ്പുമന്ത്രി അൻപിൽ മഹേഷ്

ചെന്നൈ : പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകൾ നേരത്തേ അറിയിച്ച തീയതിപ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി അൻപിൽ മഹേഷ് അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ്, വേതനവർധന ആവശ്യപ്പെട്ട് അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച പണിമുടക്ക് എന്നിവമൂലം പൊതുപരീക്ഷകൾ മാറ്റിവെച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഫെബ്രുവരി 26-നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ് ടു പരീക്ഷ മാർച്ച് ഒന്നുമുതൽ 22 വരെയാണ് നടക്കുക. എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 26 മുതൽ ഏപ്രിൽ എട്ടുവരെയാണ് നടക്കുക. ഇതിനിടയിലാണ് പൊതുപരീക്ഷകൾ മാറ്റിവെച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചത്. തുടർന്ന് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിലൂടെ പ്ലസ് ടു, എസ്.എസ്.എൽ.സി.…

Read More

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസം; തമിഴ്‌നാട്ടിലെ തിരുപ്പൂർ ബസ് സ്റാൻഡിലൂടെ മൂക്കുപൊത്താതെ നടക്കാൻ വയ്യ

tiruppur bus stand

ചെന്നൈ: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരുപ്പൂർ പി.എൻ.റോഡിലെ പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ ശുചിമുറികളുടെ പൈപ്പ് ലൈനുകൾ പൊട്ടി. 30 കോടി രൂപ ചെലവിൽ നവീകരിച്ച ഇത് ജനുവരി അഞ്ചിനാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 30 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസ് സ്റ്റാൻഡ് നവീകരിച്ചത്. പൈപ്പ് കണക്ക്ഷനുകൾ മുഴുവനായി തകരാറിലായതായി ബസിൽ കേറാൻ വരുന്ന യാത്രക്കാരെല്ലാം ആരോപിക്കുന്നു. ഞായറാഴ്ച രാത്രി ബസ് സ്റ്റാൻഡിലെ മിക്ക സ്ഥലങ്ങളിലും മലിനജലം ഒഴുകിയെത്തി അതിനിടെ ചില വ്യാപാരികൾ…

Read More

‘ഹിന്ദുക്കൾ ഒന്നും രണ്ടും പ്രസവിച്ചാൽ പോര’; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ 

ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…

Read More

മൂന്ന് വയസുകാരൻ വീട്ടുകാർ അറിയാതെ പ്രണയിനിക്ക് സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വർണക്കട്ടി

ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്. അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ. വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച്‌ സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്. കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി. കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി…

Read More

ഭാര്യ നോർത്ത് ഇന്ത്യൻ ആണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ; വിവാദമായി നഗരത്തിലെ പരസ്യം

ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന്…

Read More

പെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…

Read More

നട്ടെല്ലില്‍ ഗുരുതര അസുഖ ബാധിതനായി ശിവശങ്കർ; സുപ്രീംകോടതിക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൈമാറി

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി ജിപ്‌മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി. മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ ശിവശങ്കര്‍. ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്‌മെറിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡിനോട് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. വേദന സംഹാരികളും ഫിസിയോതെറാപ്പിയും…

Read More

“നീതി ലഭിച്ചു എന്നത് ആശ്വാസകരം”; ബിൽഗിസ് ബാനു വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: ബിൽഗിസ് ബാനു കേസിൽ സുപ്രീം കോടതി പ്രതികൾക്ക് വീണ്ടും തടവുശിക്ഷ വിധിച്ചു. ‘ബിൽഗിസ് ബാനുവിന്റെ കേസിൽ ഒടുവിൽ നീതി ലഭിച്ചുവെന്നത് ആശ്വാസകരമാണ് വിധിയെ സംബന്ധിച്ച് . ഇരുട്ടിന്റെ നടുവിൽ പ്രതീക്ഷയുടെ കിരണമാണ് സുപ്രീം കോടതിയുടെ വിധി എന്ന് പ്രധാനമന്ത്രി എം.കെ.സ്റ്റാലിൻ തന്റെ എക്‌സ് വെബ്‌സൈറ്റിൽ പറഞ്ഞു.. നീതിക്കുവേണ്ടിയുള്ള ബിൽഗിസ് ബാനുവിന്റെ നീണ്ട യാത്രയുടെ വിജയം ഓരോ ഇരയ്ക്കും പൊരുതാനുള്ള ഉത്തേജനവും ധൈര്യവും നൽകും. ബിൽഗിസ് ബാനുവിന്റെ നിർഭയവും അക്ഷീണവുമായ പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ബിൽഗിസ് ബാനുവിന്റെ ഒപ്പം നിന്ന മുതിർന്ന അഭിഭാഷകർ ഉൾപ്പെടെയുള്ള…

Read More