വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്  

ബെംഗളൂരു: വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പോലീസ്. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ…

Read More

പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത്…

Read More

ഉയർന്ന ബഹുനിലമന്ദിരം തുളച്ച് കടന്നുപോകാൻ ഒരുങ്ങി ചെന്നൈ മെട്രോ റെയിൽ

ചെന്നൈ : പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ മൂന്നാംനില തുളച്ച് മെട്രോവണ്ടി കുതിച്ചുപായുന്ന ദൃശ്യത്തിന് വൈകാതെ ചെന്നൈ സാക്ഷ്യം വഹിച്ചേക്കും. മെട്രോ പാതയുടെ രണ്ടാം ഘട്ടത്തിൽ മൂന്നിടത്തെങ്കിലും സ്റ്റേഷനോട് ചേർന്ന് ബഹുനില മന്ദിരങ്ങൾകൂടി പണിയാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി (സി.എം.ആർ.എൽ.) പദ്ധതി. തിരുമംഗലം, കോയമ്പേട്, തിരുമൈലായ് സ്റ്റേഷനുകളിലാണ് സി.എം.ആർ.എലിന്റെ ബഹുനില സമുച്ചയങ്ങൾ ഉയരുക. തിരുമംഗലത്തെ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇവിടെ 12 നിലക്കെട്ടിടത്തിന്റെ മൂന്നാം നിലയിലാവും മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം. മുകളിലും താഴെയും വ്യാപാര കേന്ദ്രങ്ങളും ഓഫീസുകളുമാവും. വണ്ടിയിറങ്ങുന്നവർക്ക് നേരേ ഓഫീസിലേക്ക് ലിഫ്റ്റ് കയറാനാവും. കെട്ടിടത്തിലെ സ്ഥലം…

Read More

വനിത ജയിൽ ജീവനക്കാരെ ആക്രമിച്ച് നൈജീരിയൻ തടവുകാർ

ചെന്നൈ: പുതുവത്സര ദിനത്തിൽ പുഴൽ സെൻട്രൽ ജയിലിനുള്ളിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് അറസ്റ്റിലായ നൈജീരിയൻ വനിതാ തടവുകാർ രണ്ട് വനിതാ വാർഡൻമാരെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു . മറ്റ് രണ്ട് വനിതാ വാർഡൻമാരെയും ഇവർ ആക്രമിക്കുകയും അവർക്ക് നേരെ ചൂട് സാമ്പാർ എറിയുകയും ചെയ്തതായി പോലീസ് പറഞ്ഞു. ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുഴൽ ജയിൽ സമുച്ചയത്തിലെ വനിതാ ജയിലിൽ ഫാവോവ് ഓക്ക (29), പ്രഷ്യസ് എൻകെമകോൺമു (45) എന്നിവരെ പിന്നീട് തടവിലാക്കിയതായി പുഴൽ പോലീസ് പറഞ്ഞു. ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ്, നൈജീരിയയിലുള്ള തങ്ങളുടെ…

Read More

തമിഴ്‌നാട്ടിൽ റൈഫിൾ ഷൂട്ടിംഗ് പരിശീലിക്കുന്നതിനിടെ പെല്ലറ്റ് കഴുത്തിൽ തുളച്ചുകയറി കുട്ടിക്ക് പരിക്കേറ്റു

ചെന്നൈ: ചെന്നൈ പ്രാന്തപ്രദേശത്തുള്ള ചെങ്കൽപേട്ട് റൈഫിൾ ക്ലബ്ബിൽ ഷൂട്ടിംഗ് പരിശീലിക്കുകയായിരുന്ന 13 വയസ്സുകാരന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാൻ സംഭവം. വെടിയുതിർത്ത പെല്ലറ്റ് ഭിത്തിയിൽ തട്ടി കുട്ടിയുടെ കഴുത്തിൽ തുളച്ചുകയറി പരിക്കേൽക്കുകയായിരുന്നു. മുടിച്ചൂർ സ്വദേശി സിദ്ധാർത്ഥനാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെയാണ് അപകടം. ക്ലബ്ബിൽ ഉണ്ടായിരുന്ന പിതാവ് കുട്ടിയെ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More

ചെന്നൈ തൂത്തുക്കുടിക്ക് സമീപം 790 വർഷം പഴക്കമുള്ള താമരക്കിണറും ലിഖിതവും കണ്ടെത്തി!

ചെന്നൈ : തൂത്തുക്കുടി ജില്ലയിലെ മടത്തൂർ ഹൈവേയ്ക്ക് സമീപം 790 വർഷം പഴക്കമുള്ള പാണ്ഡ്യൻ കാലഘട്ടത്തിലെ കിണർ കണ്ടെത്തി. പ്രദേശവാസിയായ പി.രാജേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുരാവസ്തു ഗവേഷകനായ ഡോ.തവസിമുത്തു മാരൻ കിണറും ഇതിലെ ലിഖിതങ്ങളും പകർത്തിയിട്ടുണ്ട്. ലിഖിതത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇപ്രകാരമാണ്: സ്ഥലം: തൂത്തുക്കുടി മടത്തൂർ (ബൈപ്പാസിന് സമീപം), കാലഘട്ടം – മാരവർമൻ സുന്ദരപാണ്ഡ്യൻ I 1234 എ.ഡി. തമിഴ്നാട്ടിലെമ്പാടുമുള്ള ലിഖിതങ്ങളിൽ, പുരാതന കാലത്ത് നിലനിന്നിരുന്ന വിവിധ വാണിജ്യ സംഘങ്ങളുടെ പേരുകൾ കാണപ്പെടുന്നുവെന്നാണ് അതിലെ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് . ഇവരിൽ നാനാദേശി…

Read More

ജ്യോതിക – മമ്മൂട്ടി താരങ്ങളുടെ ചിത്രം കാതൽ ഒടിടിയിൽ എത്തി; ഉപയോക്താക്കൾക്കും കാതൽ നിലവിൽ കാണാൻ സാധിക്കുന്നില്ല; കാരണം ഇത്

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും. ഒരേപോലെ നിരൂപക-പ്രേക്ഷക പ്രശംസയും തിയറ്ററിൽ വൻ വിജയമായി തീർന്ന മമ്മൂട്ടി ചിത്രം കാതൽ ഒടിടിയിൽ എത്തി. തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് കാതൽ ദി കോറിന്റെ ഒടിടി സംപ്രേഷണം കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം പ്രൈം വീഡിയോയിൽ എത്തിയെങ്കിലും ആമസോൺ പ്രൈമിന്റെ എല്ലാ ഉപയോക്താക്കൾക്കും കാതൽ നിലവിൽ കാണാൻ സാധിക്കില്ല. റെന്റ് (വാടക) അടിസ്ഥാനത്തിലാണ് ചിത്രം നിലവിൽ ആമസോൺ…

Read More

‘ടോപ് സ്റ്റാറുകൾ’ കളത്തിലിറങ്ങുന്നു; തൂത്തുക്കുടിയിൽ പ്രളയദുരിതാശ്വാസവുമായി പ്രശാന്ത്..!

ചെന്നൈ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന നെല്ലായി, തൂത്തുക്കുടി ജില്ലകളിലെ ആയിരക്കണക്കിന് ആളുകളെ സന്ദർശിച്ച് നടൻ പ്രശാന്ത് . ഡിസംബർ 17, 18 തീയതികളിൽ തെക്കൻ ജില്ലകളായ തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതുമൂലം തൂത്തുക്കുടി ജില്ലയുടെ വിവിധ ഭാഗങ്ങൾ മഴയിലും വെള്ളപ്പൊക്കത്തിലും സാരമായി ബാധിക്കുകയും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന നെല്ലായി, തൂത്തുക്കുടി ജില്ലകളിലെ ആയിരം പേർക്ക് നടൻ പ്രശാന്ത് അരിയും വസ്ത്രവും ഉൾപ്പെടെയുള്ള ക്ഷേമസഹായം നൽകി. ചടങ്ങിൽ ആരാധകരും…

Read More

ജനുവരി 9 മുതൽ ബസുകൾ പണിമുടക്കും; പൊങ്കൽ കാലത്ത് ബസ് സർവീസുകൾ തടസ്സപ്പെടാൻ സാധ്യത

ചെന്നൈ: പൊങ്കലിന് മുന്നോടിയായി, സംസ്ഥാന ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ സംഘടനകൾ 2024 ജനുവരി 9 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ തമിഴ്‌നാട്ടിൽ സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെടാൻ സാധ്യത. മെച്ചപ്പെട്ട വേതനം, ഒഴിവുള്ള ഡ്രൈവർ നിയമനം കണ്ടക്ടർ തസ്തികകൾ, എട്ട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കും സാമ്പത്തിക സഹായം, പെൻഷൻകാർക്കുള്ള ക്ഷാമബത്ത അനുവദിക്കൽ എന്നിവ ഉൾപ്പെടെ 6 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ട്രാൻസ്‌പോർട്ട് തൊഴിലാളികളുടെ വേതന കരാർ ചർച്ചകൾ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങേണ്ടിയിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. അതുപോലെ, ഒഴിവുകൾ നികത്തുക, താൽക്കാലിക ജീവനക്കാരുടെ…

Read More

സേലത്ത് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു.

സേലം: സേലത്ത് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതി ചികിത്സ പിഴവ് മൂലം മരിച്ചതായി ആരോപണം. സേലം ജില്ലയിലെ ഇരുമ്പലിന് അടുത്ത തിരുമലക്കിരി സ്വദേശിയായ സൂര്യയുടെ ഭാര്യ മണിമേഗള(25 ആണ് മരിച്ചത്. വർക്ക് ഷോപ്പ് തൊഴിലാളിയായാണ് സൂര്യ. ഗർഭിണിയായിരുന്ന മണിമേഗളയ്ക്ക് (25) കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് അന്നുതന്നെ സേലം സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് ശസ്ത്രക്രിയയിലൂടെ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ചികിത്സയിലായിരുന്ന മണിമേഖല ഇന്നലെ വൈകുന്നേരത്തോടെ പെട്ടെന്ന് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.…

Read More