കിളമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് മെട്രോ സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ;

ചെന്നൈ : പുതുതായി ആരംഭിച്ച കിളാംമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് ചെന്നൈയിലേക്ക് മെട്രോ തീവണ്ടി സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരും സമീപവാസികളും ആവശ്യപ്പെട്ടു. കിളാംമ്പാക്കത്ത് പുതിയസ്റ്റാൻഡ് ആരംഭിച്ചുവെങ്കിലും അവിടെ ഇറങ്ങുന്ന യാത്രക്കാർക്ക് നഗരത്തിലെത്താൻ കൂടുതൽ എം.ടി.സി. ബസുകൾ സർവീസ് നടത്തുന്നുണ്ട്. അതിനാൽ നഗരത്തിലെ ഗതാഗതതടസ്സം നീങ്ങുന്നില്ല. ഇത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിളാംമ്പാക്കം സ്റ്റാൻഡ് ആരംഭിച്ചത്. എന്നാൽ എം.ടി.സി. ബസുകൾ നിശ്ചിത ഇടവേളകളിൽ ഷട്ടിൽ സർവീസ് നടത്തുന്നതിനാൽ ലക്ഷ്യം നിറവേറിയില്ല. ഇതിന് പരിഹാരം കിളാംമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് നഗരത്തിലേക്ക് മെട്രോ തീവണ്ടി സർവീസ് മാത്രമാണെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ…

Read More

തമിഴ്‌നാട്ടിൽ മലയാളിയുടെ കൈയ്യിൽ നിന്നും ദേശീയ പതാക തട്ടിയെടുത്ത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച യുവാവ് പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കുംഭകോണം റെയിൽവേ സ്‌റ്റേഷനിൽ ഒരാൾ യാത്രികനിൽ നിന്ന് ഇന്ത്യൻ ദേശീയ പതാക തട്ടിയെടുത്ത് മാലിന്യക്കുഴിയിൽ ഇടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മലയാളം സംസാരിക്കുന്ന ഒരു യാത്രക്കാരനിൽ നിന്ന് തൊപ്പി ധരിച്ച ഒരാൾ ഇന്ത്യൻ ദേശീയ പതാക പിടിച്ച് വാങ്ങി ചവറ്റുകുട്ടയിൽ എറിയാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ദേശീയ പതാക സുരക്ഷിതമായി വീണ്ടെടുത്ത് മലയാളിയായ യാത്രക്കാരന് കൈമാറി. തൊപ്പി ധരിച്ച ഒരാൾ സംഭവം റെക്കോർഡ് ചെയ്യുന്ന ആളുമായി തർക്കിക്കുന്നതും വൈറലിൽ കാണാം. മോശമായ വാക്കുകൾ ഉപയോഗിച്ച ശേഷം,…

Read More

ചെന്നൈ താംബരത്ത് ഫ്ലേവേർഡ് പാൽ പാനീയത്തിൽ നിന്നും ചത്ത പാറ്റയെ കണ്ടെത്തി

ചെന്നൈ: താംബരത്തെ സെലൈയൂരിലെ ഒരു സ്വകാര്യ റസ്‌റ്റോറന്റിൽ നിന്നും വാങ്ങിയ ഫ്ലേവേർഡ് മിൽക്ക് ടെട്രാ പായ്ക്ക് പാനീയത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. സംഭവം പരാതിയായതോടെ  റസ്‌റ്റോറന്റ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിരീക്ഷണത്തിന് കീഴിലായി. സ്വകാര്യ റസ്‌റ്റോറന്റിൽ നിന്നും പെൺകുട്ടി ഒരു ഫ്ലേവേർഡ് പാൽ വാങ്ങിയിരുന്നു. ഇതോടെയാണ് ഈ പാനിയത്തിൽ നിന്നും പാറ്റയെ കണ്ടെത്തിയത് തുടർന്ന് സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഓൺലൈനിൽ പരാതി നൽകിയിരുന്നു. പാലിൽ പാറ്റയെ കണ്ടെത്തിയ പശ്ചാത്തലത്തിൽ റസ്‌റ്റോറന്റിലെ ഭക്ഷണത്തിൽ മായം ഉണ്ടോയെന്ന് വിലയിരുത്തുന്നതിനും പരിശോധനയ്ക്കുമായി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു സംഘം…

Read More

തമിഴ്‌നാട്ടിലെ 30-ലധികം നിർമാണ കമ്പനികളിൽ പരിശോധന നടത്തി ആദായനികുതി വകുപ്പ്

ചെന്നൈ : ചെന്നൈ ഉൾപ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. നികുതി വെട്ടിപ്പ് പരാതികളിൽ നിർമാണ കമ്പനികളെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ വർഷം ജൂണിൽ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് വകുപ്പും റെയ്ഡ് നടത്തിയിരുന്നു. ഈ വിഷയം തമിഴ്‌നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഈ വർഷം ആദ്യം തന്നെ തമിഴ്‌നാട്ടിലെ പലയിടത്തും ആദായ നികുതി വകുപ്പ് വീണ്ടും…

Read More

സ്കൂട്ടി സഹിതം മാൽപെ കടലിൽ വീണ തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു

ബെംഗളൂരു: മാൽപെ ബീച്ചിലേക്ക് പോകുകയായിരുന്ന മത്സ്യത്തൊഴിലാളി സ്കൂട്ടി സഹിതം വെള്ളത്തിൽ വീണ് കടലിൽ മുങ്ങി മരിച്ചു . തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി മാൽപെ മത്സ്യബന്ധന തുറമുഖത്ത് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ ഇയാൾ മൽപെയിലെ ബോട്ടുകളിലൊന്നിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അബദ്ധത്തിൽ വെള്ളത്തിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷിക്കാൻ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ കടലിൽ മുന്നിട്ടിറങ്ങി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം സ്കൂട്ടിയും മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്രെയിൻ ഉപയോഗിച്ചാണ് സ്കൂട്ടിയും…

Read More

നവവധു കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു: രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മുങ്ങി മരിച്ചു

ചെന്നൈ : കുടുംബവഴക്കിനെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധുവും രക്ഷിക്കാൻ കൂടെ ചാടിയ ഭർത്താവും മുങ്ങിമരിച്ചു . സേലം ജില്ലയിലെ  മാരിയമ്മൻ പുടൂർ ഗ്രാമത്തിൽ കതിർവേലിന്റെ മകൻ അരുൾമുരുകൻ (27) ആണ് മരിച്ചത്. നിർമാണത്തൊഴിലാളിയായ ഇയാളും ചന്ദ്രപ്പിള്ളവളസ് പഞ്ചായത്ത് പെരിയാർ സമതുവപുരത്തെ കൂലിപ്പണിക്കാരനായ സന്തോഷിന്റെ മകൾ അഭിരാമിയും (19) മൂന്നുമാസം മുൻപാണ് വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം തുടങ്ങിയെങ്കിലും പുതുവത്സര ദിനത്തിൽ ഇരുവർക്കുമിടയിൽ വാക്ക് തർക്കമുണ്ടായി. ഇതിൽ മനംനൊന്ത് അഭിരാമി ഇന്നലെ അർധരാത്രി 12 മണിയോടെ സമീപത്തെ കർഷകനായ മാണിക്കത്തിന്റെ തോട്ടത്തിലെ കിണറ്റിൽ…

Read More

ചെന്നൈ പുസ്തകമേള നാളെ ആരംഭിക്കും

ചെന്നൈ: നന്ദനം വൈഎംസിഎയിൽ സൗത്ത് ഇന്ത്യൻ ബുക്ക് സെല്ലേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 47-ാമത് ചെന്നൈ പുസ്തകമേള നാളെ ആരംഭിക്കും. സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന പുസ്തകമേള ജനുവരി 21 ന് സമാപിക്കും. പുസ്‌തക പ്രദർശനം നാളെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8.30 വരെയുമാണ് ചെന്നൈ പുസ്തകമേള നടത്തുക. ഈ പുസ്തകമേളയിൽ ആയിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Read More

പോലീസിനെ കണ്ട് ഭയന്നോടി; പത്താം ക്ലാസുകാരൻ പൊട്ടക്കിണറ്റിൽ വീണു മരിച്ചു

ചെന്നൈ : പുതുവത്സരാഘോഷത്തിനിടെ പോലീസിനെ ഭയന്നോടിയ പത്താംക്ലാസ് വിദ്യാർഥി പൊട്ടക്കിണറ്റിൽ വീണുമരിച്ചു. കടലൂർ ജില്ലയിലെ പൻട്രുത്തിക്ക്‌ സമീപം കാട്ടുവേഗക്കൊള്ളൈ ഗ്രാമത്തിലാണ് സംഭവം. രാത്രി വൈകി നടത്തിയ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ പോലീസ് വാഹനത്തിന്റെ ശബ്ദംകേട്ട് ഓടിയ ആര്യയാണ് (15) മരിച്ചത്. ആഘോഷത്തിൽ പങ്കെടുത്തിരുന്ന ചെറുപ്പക്കാർ ചിതറിയോടുന്നതിനിടെയാണ് ചുറ്റുമതിലില്ലാത്ത കിണറ്റിൽ ആര്യയും പ്ലസ്ടു വിദ്യാർഥിയായ തമിഴ് സെൽവനും വീണത്. തമിഴ് സെൽവനെ പിന്നീട് പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും തലയടിച്ചു വീണ ആര്യ മരിക്കുകയായിരുന്നു.

Read More

തിരുച്ചിയിലെത്തി പ്രധാനമന്ത്രി മോദി ; ഭാരതിദാസൻ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിൽ പങ്കെടുത്തു

ചെന്നൈ : പുതിയ എയർപോർട്ട് ടെർമിനൽ ഉൾപ്പെടെ 19,850 കോടി രൂപയുടെ പുതിയ പദ്ധതികളുടെ ഉദ്ഘാടനത്തിലും ഭാരതിദാസൻ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിയിലെത്തി. തമിഴ്നാട് ഗവർണർ ആർ എൻ രവിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പിന്നീട് വിമാനത്താവളത്തിൽ നിന്ന് കാറിൽ ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിലേക്ക് പ്രധാനമന്ത്രി മോദി യാത്ര തിരിച്ചു. വഴിനീളെ സ്റ്റേജുകൾ ഒരുക്കുകയും ഭരതനാട്യം ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചുമാണ് പ്രധാനമന്ത്രി മോദിയെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. റോഡിൽ തടിച്ചുകൂടിയ ബിജെപി…

Read More

ബാലമേട്ടിൽ നടക്കുന്ന ജല്ലിക്കെട്ട് മത്സരത്തിന്റെ ക്ഷണക്കത്ത് പ്രകാശനം നടന്നു

ചെന്നൈ : ജെല്ലിക്കെട്ട് മത്സരത്തിനുള്ള ക്ഷണക്കത്ത് പ്രകാശനം നടന്നു. തമിഴ് ഉത്സവമായ പൊങ്കലിന്റെ പ്രധാന ഭാഗമാണ് ജെല്ലിക്കെട്ട് മത്സരങ്ങൾ. മധുര ജില്ലയിലെ അലങ്കാനല്ലൂർ, ആവണിയാപുരം, ബാലമേട്ട് എന്നിവിടങ്ങളിൽ നടക്കുന്ന ജല്ലിക്കെട്ട് മത്സരങ്ങൾ ഏറെ പ്രശസ്തമാണ്. ഈ വർഷം പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് മധുര ബാലമേട്ടിൽ ജനുവരി 16 ന് ജല്ലിക്കെട്ട് മത്സരം നടക്കും. ഈ സാഹചര്യത്തിലാണ് ഈ ജല്ലിക്കെട്ട് മത്സരത്തിനുള്ള ക്ഷണക്കത്ത് ഉത്സവകമ്മിറ്റി നൽകിത്തുടങ്ങിയത്. മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും ഉത്സവസംഘം അറിയിച്ചു.

Read More