പുതുവത്സരാഘോഷം: കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികളുടെ ഒഴുക്ക്

ചെന്നൈ: പുതുവത്സരദിനം ആഘോഷിക്കാൻ കൊടൈക്കനാൽ ഊട്ടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ട ഒരു പർവതപ്രദേശവും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രവുമാണ് നീലഗിരി ജില്ല. ഇവ കാണാനും ആസ്വദിക്കാനുമാണ് സഞ്ചാരികൾ നീലഗിരിയിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് അർദ്ധവാർഷിക പരീക്ഷാ അവധിയിലും ക്രിസ്മസ് ആഘോഷത്തിലും വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് ഒഴുകുന്നത്. ഇതിനുപുറമെ അവധിക്കാലത്ത് കൊടൈക്കനാലിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നും കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും ധാരാളം വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇതുമൂലം ഊട്ടിയിലെയും കൊടൈക്കനാളിലേയും ഹോസ്റ്റലുകളിലും ഹോട്ടലുകളിലും മുറികൾ…

Read More

കർണാടക ഉപമുഖ്യമന്ത്രിയുടെ നിക്ഷേപം;കേരളത്തിലെ പ്രമുഖ ചാനലിന് സി.ബി.ഐ.നോട്ടീസ്.

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി വി.കെ.ശിവകുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് എന്ന മലയാളം ചാനലിന് സി.ബി.ഐ.നോട്ടീസ്. ഡി.കെ.ശിവകുമാറിന് ചാനലിൽ ഉള്ള നിക്ഷേപത്തേ കുറിച്ചുള്ള വിവരങ്ങളുമായി ഈ മാസം 11 ന് ബെംഗളൂരുവിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് ജയ്ഹിന്ദ് ചാനൽ മാനേജിംഗ് ഡയറക്ടർ ബി.എസ്.ഷിജുവിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ബിനാമി ഇടപാടുകളിലൂടെ ഡി.കെ.ശിവകുമാർ 75 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം അന്വേഷിക്കാൻ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് നൽകിയ അനുമതി പുതിയ കോൺഗ്രസ് സർക്കാർ വന്നതിന് ശേഷം പിൻവലിച്ചിരുന്നു.

Read More

പൊങ്കൽ ഉത്സവലഹരിയിൽ ചെന്നൈ: പുതുച്ചേരിയിൽ പൊങ്കൽ സമ്മാനമായി 1000 രൂപ നൽകും

ചെന്നൈ : പൊങ്കൽ ഉത്സവം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. ജനുവരി 15 തിങ്കളാഴ്ചയാണ് പൊങ്കൽ. പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി പുതുച്ചേരിയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ആയിരംരൂപ സമ്മാനമായി നൽകും. പുതുച്ചേരിയിലെ 1 ,30,791 ചുവന്ന റേഷൻ കാർഡ് ഉടമകൾക്കാണ് 1000 രൂപ ലഭിക്കുക. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകുകയെന്ന് സർക്കാർ അറിയിച്ചു.

Read More

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് സ്ഥിരം തീവണ്ടികൾക്കായി കാത്തിരുന്ന് മലയാളികൾ

ചെന്നൈ : ചെന്നൈയിൽനിന്ന് നാട്ടിലേക്കുള്ള യാത്രത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക് സ്ഥിരം തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യവുമായി മലയാളികൾ. ചെന്നൈയിൽനിന്ന് പാലക്കാട് വഴി പുതിയ തീവണ്ടികൾ അനുവദിച്ചിട്ട് വർഷങ്ങളായി. ചെന്നൈയിൽനിന്ന് നാട്ടിലേക്ക് ദിവസവും യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. കേരളത്തിൽനിന്ന് ചെന്നൈയിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്നവർ ഏറെയാണ്. അതുപോലെ ജോലിതേടി കേരളത്തിലേക്ക് പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിക്കുകയാണ്. 24 കോച്ചുള്ള പുതിയ എക്‌സ്‌പ്രസ് തീവണ്ടി അനുവദിച്ചാൽ മാത്രമേ പ്രശ്നപരിഹാരമാകൂവെന്നും യാത്രക്കാർ പറയുന്നു. കേരളത്തിലേക്ക് വന്ദേഭാരത് തീവണ്ടി ഓടിക്കണമെന്ന് അഭിപ്രായപ്പെടുന്ന യാത്രക്കാരുമുണ്ട്. എന്നാൽ നിലവിൽ എട്ട് കോച്ചുകളുള്ള…

Read More

വേതന കരാർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിനൊരുങ്ങി ട്രാൻസ്‌പോർട്ട് തൊഴിലാളികൾ

ചെന്നൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നതായി ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ, റിട്ട. വെൽഫെയർ അസോസിയേഷനുകളുടെ ഭാരവാഹികൾ പറഞ്ഞു. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബജറ്റും ചെലവും സർക്കാർ ബജറ്റിൽ വകയിരുത്തുക, വേതന കരാർ ചർച്ചകൾ പുനരാരഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. “ഇതു സംബന്ധിച്ച അനുരഞ്ജന ചർച്ച കഴിഞ്ഞ മാസം 27ന് തൊഴിൽ ക്ഷേമ വകുപ്പ് ഓഫീസിൽ നടന്നിരുന്നു. ഈ ചർച്ചയിൽ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്നാണ് അറിയുന്നത്. എന്നിരുന്നാലും, ഞങ്ങൾ നിയമപരമായി പങ്കെടുക്കുകയും ആവശ്യങ്ങൾ അവതരിപ്പിക്കുകയും  ചെയ്യുകയും ചെയ്തു.…

Read More

മേൽപ്പാല നിർമാണം: പുളിയന്തോട് ഭാഗത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. വിശദാംശങ്ങൾ

ചെന്നൈ: ചെന്നൈ നഗരസഭയും റെയിൽവേ വകുപ്പും ചേർന്ന് പുളിയന്തോട് ഡോ. അംബേദ്കർ കോളജ് റോഡിൽ മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങുന്നു. മേൽപ്പാലം പണി നടക്കുന്നതിനാൽ  പെരമ്പൂർ, വ്യാസർ പടിയിൽ നിന്ന് ഡോക്ടർ അംബേദ്കർ കോളേജ് റോഡ്, ഗണേശപുരം റെയിൽവേ അണ്ടർപാസ് വഴി പുരശൈവാക്കം വരെ വരുന്ന വാഹനങ്ങൾക്കുള്ള റോഡ് ഒരുവഴിയുള്ള പാതയായി പ്രവർത്തിക്കുന്നു. പുരശൈവാക്കം, ഡൗട്ടനിൽ നിന്ന് പെരമ്പൂർ, വ്യാസർപാടി, മാധവം സെല്ല ഡോക്ടർ അംബേത്കർ കോളേജ് റോഡിൽ ഗണേശപുരം അണ്ടർപാസ് വഴി വരുന്ന വാഹനങ്ങൾ ഡോ. അംബേദ്കർ കോളേജ് റോഡ്,…

Read More

ചെന്നൈയിൽ മെഡിക്കൽ ഷോപ്പ് ഉടമ വെട്ടേറ്റു മരിച്ചു

ചെന്നൈ: മെഡിക്കൽ ഷോപ്പ് ഉടമ വെട്ടേറ്റു മരിച്ചു. ചെന്നൈയിലെ താംബരത്തിന് തൊട്ടടുത്തുള്ള മണ്ണിവാക്കം പ്രദേശത്ത് താമസിക്കുന്ന വിനോദ് (45) ആണ് കൊല്ലപ്പെട്ടത് . കസ്തൂരിയുടെ പേരിൽ 10 വർഷമായി ഒരേ പ്രദേശത്ത് രണ്ട് മരുന്നുകടകൾ നടത്തിവരികയായിരുന്നു വിനോദ് . ഇന്നലെ രാത്രി 10.30 ഓടെ മരുന്ന് കട അടച്ച് കടയുടെ സമീപത്തെ ബേക്കറിയിൽ ലഘുഭക്ഷണം വാങ്ങാൻ പോയ വിനോദിനെ പിന്തുടർന്ന്  ഇരുചക്രവാഹനത്തിൽ എത്തിയ മൂന്ന് അംഗ സംഘം വിനോദിനെ തടഞ്ഞുനിർത്തി, ആയുധങ്ങൾ പുറത്തെടുത്ത് തലയും മുഖവും ഉൾപ്പെടെ വിനോദിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടുകയായിരുന്നു.…

Read More

കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് ഇന്ന് സർവീസ് ആരംഭിക്കും

ചെന്നൈ: പുതുവത്സര ദിനത്തിൽ കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കും. ട്രെയിൻ നമ്പർ 20642/ 20643 ബെംഗളൂരു കന്റോൺമെന്റിൽ നിന്നും ആഴ്ചയിൽ ആറ് ദിവസവും കോയമ്പത്തൂരുമായി ബന്ധിപ്പിക്കും (വ്യാഴാഴ്‌ച സർവീസ് ഇല്ല). ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി നടത്തിയ ഉദ്ഘാടന ചടങ്ങിലൂടെയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. മാൾഡയിൽ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്കുള്ള അമൃത് ഭാരത് ട്രെയിനും ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച പ്രത്യേക ട്രെയിൻ ഈറോഡ്, സേലം, തിരുപ്പൂർ, ധർമപുരി,…

Read More

പുതുവർഷം, പുതിയ പ്രതീക്ഷകൾ: ലോകം പുതുവര്‍ഷത്തിലേക്ക്…

ചെന്നൈ: പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് ചെന്നൈ. പലയിടത്തും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഗാന-നൃത്തങ്ങളോടേയും ആരവങ്ങളോടേയും വെടിക്കെട്ടുക്കളോടെയുമായി ജനം പുതുവർഷപ്പുലരി ആനന്ദലഹരിയിലാഴ്ത്തി. പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവിടങ്ങളിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നാലെ, ന്യൂസിലാന്‍ഡും ഓസ്ട്രേലിയയും 2024ലേയ്ക്ക് കാല്‍ എടുത്തുവെച്ചു. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് ശേഷം പുതുവത്സരം വന്നെത്തിയത്. ഏറ്റവും അവസാനമാണ് മധ്യ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ബേക്കേഴ്സ് ദ്വീപില്‍ പുതുവര്‍ഷം എത്തുക. ടൈം സോണ്‍ അനുസരിച്ച് ജനുവരി 2 പുലര്‍ച്ചെ വരെ പുതുവർഷ ആഘോഷങ്ങള്‍ തുടരാറുണ്ട്.…

Read More